Category Archives: ഭാഗം-1

സൽസ്വഭാവം.

”തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (68/4) ‘ കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർ” (3/134) 369. അനസ്(റ) പറയുകയുണ്ടായി: നബി(സ)ജനങ്ങളിൽവെച്ച് ഏറ്റവും ഉയർന്ന സ്വഭാവ ഗുണങ്ങൾ ഉള്ളവരായിരുന്നു. (മുത്തഫഖുൻഅലൈഹി) 370. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയുണ്ടായി. നബി(സ) ചീത്ത വാക്കുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നില്ല. അവിടുന്ന് പറയാറുണ്ടായിരുന്നു: നിങ്ങളുടെ കൂട്ടത്തിലെ ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല … Continue reading

Posted in അദ്ധ്യായം 71 : സൽസ്വഭാവം. | Comments Off on സൽസ്വഭാവം.

അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.

”ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും.”(28/83) ‘നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്” (17/37) ”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുക യില്ല.” (31/18) ”തീർച്ചയായും ഖാറൂൻ … Continue reading

Posted in അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം. | Comments Off on അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.

വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം

”നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.” (26/215) ”സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും.” (5/54) ”ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം … Continue reading

Posted in അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്‍റെ പ്രാധാന്യം | Comments Off on വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം

ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം

മുസ്‌ലിംകളുടെ കൂടെ പള്ളിയിൽ വന്ന് ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കുകയും രോഗികളെ സന്ദർശിക്കുകയും ജനാസയെ അനുഗമിക്കുകയും ഉപദേശങ്ങൾ നടക്കുന്ന സദസുകളിൽ സന്നിഹിതരാവുകയും ചെയ്യുക, നൻമ കൽപിക്കുക യും തിന്മ വിരോധിക്കുകയും ചെയ്യുക ആളുകളുടെ ഉപദ്രവങ്ങളുടെ പേരിൽ ക്ഷമ പുലർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മുകളിൽ പറഞ്ഞത് പോലെ ജനങ്ങളുമായി ഇടകലർന്നു ജീവിക്കുക എന്നതായിരുന്നു പ്രവാചകൻമാരുടെയും സ ഛരിതരായ സഹാബിമാരുടെയും … Continue reading

Posted in അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം | Comments Off on ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം

ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്‌നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പെട്ടു ജീവിക്കൽ.

”അതിനാൽ നിങ്ങൾ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീർച്ചയായും ഞാൻ നിങ്ങൾക്ക് അവന്റെ അടുക്കൽ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. ” (51/50) 356. സഅദ്ബിൻ അബീവഖാസ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ആളുകളിൽ നിന്ന് ഒന്നും ആവശ്യപ്പെടാത്തവനും രഹസ്യമായി ജീവിക്കുന്നവനുമായ സൂക്ഷ്മാലുവായ വിശ്വാസിയെ അല്ലാഹു ഇഷ്ടെപ്പടുന്നു. (മുസ്‌ലിം) 357. അ ബൂസഈദ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ഏറ്റവും നല്ല ധനം … Continue reading

Posted in അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്‌നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ. | Comments Off on ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്‌നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പെട്ടു ജീവിക്കൽ.

സംശയകരമായ കാര്യങ്ങൾ ഉപേക്ഷി ക്കലും സൂക്ഷ്മത പാലിക്കലും.

”അതൊരു നിസ്സാരകാര്യമായി നിങ്ങൾ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കൽ അത് ഗുരുതരമാകുന്നു. ” (24/15) ” തീർച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട് ” (89/14) 353. നുഅ്മാൻ(റ) നിവേദനം: തിരുമേനി(സ)ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . അനുവദനീയമായ കാര്യങ്ങൾ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാൽ അവ രണ്ടിനുമിടയിൽ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങൾ … Continue reading

Posted in അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക | Comments Off on സംശയകരമായ കാര്യങ്ങൾ ഉപേക്ഷി ക്കലും സൂക്ഷ്മത പാലിക്കലും.

മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക

”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനി ർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. ” (3/185) ”താൻ ഏത് നാട്ടിൽ വെച്ചണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും … Continue reading

Posted in അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക | Comments Off on മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക

നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗത്തിലൂടെ സമ്പാദിക്കുകയും ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവർ

” എന്നാൽ ഏതൊരാൾ ദാനം നൽകുകയും, സൂക്ഷ്മത പാലിക്കുകയും, ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. ”(92/57) ”ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നതാണ്. പരിശുദ്ധിനേടുവാനായി തന്റെ ധനം നൽകുന്ന (വ്യക്തി) പ്രത്യുപകാരം നൽകപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കൽ ഒരാൾക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ … Continue reading

Posted in അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്‍റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ | Comments Off on നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗത്തിലൂടെ സമ്പാദിക്കുകയും ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവർ

പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ

മത്സരിക്കുന്നവർ അതിന് വേണ്ടി മാത്സര്യം കാണിക്കട്ടെ.(83/26) 348. സഹ്‌ല് പറയുന്നു. നബി(സ)യുടെയടുക്കൽ ഒരാൾ ഒരു കോപ്പ പാനീയം കൊണ്ടുവന്നു. അവിടുന്ന് അത് കുടിച്ചു. നബി(സ)യുടെ വലത് ഭാഗത്ത് ഏറ്റവും പ്രായംകുറഞ്ഞ ഒരു കുട്ടിയും ഇടത് ഭാഗത്ത് പ്രായംചെന്ന ആളുകളുമുണ്ടായിരുന്നു. നബി(സ)കുട്ടിയോട് ചോദിച്ചു ആദ്യം പ്രായം ചെന്നവർക്ക് കൊടുക്കുവാൻ നീ സമ്മതിക്കുമോ? ആ കുട്ടി പറഞ്ഞു: പ്രവാചകരേ … Continue reading

Posted in അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ | Comments Off on പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ

മറ്റുള്ളവർക്ക് മുൻഗണന നൽകൽ

”തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും.” (59/9) ”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നൽകുകയും ചെയ്യും. ” (67/8) 343.അബൂഹുറൈറ(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുത്ത് വന്ന് പറയുകയുണ്ടായി. ഞാൻ ക്ഷീണിതനാണ് എനിക്ക് വല്ലതുംതരണം നബി(സ)തന്റെ റൂമുകളിൽ ചിലതിലേക്ക് ആളെ വിട്ടു. അപ്പോൾ അവിടുന്ന് ഇപ്രകാരം … Continue reading

Posted in അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ | Comments Off on മറ്റുള്ളവർക്ക് മുൻഗണന നൽകൽ