അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.

”ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും.”(28/83)

‘നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്” (17/37)

”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുക യില്ല.” (31/18)

”തീർച്ചയായും ഖാറൂൻ മൂസാ(അ) യുടെ ജനതയിൽ പെട്ടവനായിരുന്നു. എന്നിട്ട് അവൻ അവരുടെ നേരെ അതിക്രമംകാണിച്ചു. തന്റെ ഖജനാവുകൾ ശക്തൻമാരായ ഒരു സംഘത്തിനുപോലും ഭാരമാകാൻ തക്കവണ്ണ മുള്ള നിക്ഷേപങ്ങൾ നാം അവന് നൽകിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തിൽ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നൻമ ചെയ്തത് പോലെ നീയും നൻമചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല. ഖാറൂൻ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാൽ അവന്നു മുമ്പ് അവനേ ക്കാൾ കടുത്ത ശക്തിയുള്ളവരും, കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവൻ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടു ന്നതല്ല. അങ്ങനെ അവൻ ജനമദ്ധ്യത്തിലേക്ക് ആർഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു.ഐഹികജീ വിതം ലക്ഷ്യമാക്കുന്നവർ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ! ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: നിങ്ങൾക്ക് നാശം! വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാ ഹുവിന്റെ പ്രതിഫലമാണ് കൂടുതൽ ഉത്തമം. ക്ഷമാശീലമുള്ളവർക്കല്ലാതെ അത് നൽകപ്പെടുകയില്ല. അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമി യിൽ ആഴ്ത്തികളഞ്ഞു. അപ്പോൾ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. ” (28/7681)

365. ഇബ്‌നു മസ്ഊദ്(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: മനസിൽ അഹങ്കാരത്തിന്റെ ചെറിയൊരു കണിക പോലുമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.അപ്പോൾ ഒരാൾ ചോദിക്കുകയുണ്ടായി. തന്റെ വസ്ത്രവും ചെരിപ്പുമൊക്ക ഭംഗിയുള്ളതായികാണാൻ ഇഷ്ടപ്പെടുന്നത് അഹങ്കാരത്തിൽ പെടുമോ പ്രവാചകരേ? തിരുമേനി പറഞ്ഞു: തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ് ഭംഗി അവൻ ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാ കരിക്കലും ജനങ്ങളെ ചെറുതായിക്കാണലുമാണ് അഹങ്കാരം (മുസ്‌ലിം)

366. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അല്ലാഹു പറയുന്നു പ്രതാപം എന്റെ തുണിയും അഹങ്കാരം എന്റെ മേൽമുണ്ടുമാകുന്നു. ആരെങ്കിലും അതിൽ എന്നോട് കിടപ്പിടിക്കാൻ ശ്രമിച്ചാൽ ഞാൻ അവനെ ശിക്ഷിക്കുക തന്നെ ചെയ്യും. (മുസ്‌ലിം)

367. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരാൾ തന്റെ മുടി ചീകിയൊതുക്കി പൊങ്ങച്ചത്തോടെ നടന്നു പോകുമ്പോൾ അല്ലാഹു അയാളെ ഭൂമിയെകൊണ്ട് ആഴ്ത്തുകയുണ്ടായി, അയാൾ അന്ത്യ നാൾ വരെ ഭൂമിയിൽ ആണ്ടുപോയികൊണ്ടേയിരിക്കുന്നു (മുത്തഫഖുൻ അലൈഹി)

368. സലമത്ത(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ചിലയാളുകൾ തങ്ങളുടെ പൊങ്ങച്ചവുമായി നടന്നു കോണ്ടേയിരിക്കും. അങ്ങനെ അല്ലാഹു അയാളെ അഹങ്കാരികളിൽ രേഖപ്പെടുത്തും, അപ്പോൾ അവരെ പിടികൂടിയത് തന്നെ ഇവരെയും പിടികൂടും. (തിർമിദി)

This entry was posted in അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.. Bookmark the permalink.