Category Archives: അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും

അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും

567 ഇബ്‌നു ഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)സമൂദ്കാരുടെ വാസസ്ഥലമായിരുന്ന ഹിജ്‌റിലൂടെ കടന്നു പോയപ്പോൾ സഹാബികളോടു പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെ പ്രദേശമായ ഇതിലൂടെ നിങ്ങൾ കരയുന്നവരായിക്കൊണ്ടല്ലാതെ പ്രവേശിക്കരുത്. നിങ്ങൾ കരയുന്നില്ലെങ്കിൽ അവിടെ പ്രവേശിക്കരുത്. അവരെ ബാധിച്ചത് നിങ്ങൾക്കും ബാധിക്കാതിരിക്കാൻ വേണ്ടിയാണത്. പിന്നീട് ആ പ്രദേശം വിട്ട് കടക്കുന്നതുവരേയും തല താഴ്ത്തി ധൃതിയിൽ നടന്നു പോയി. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും

കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത

565 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പ്രായപൂർത്തിയെത്താത്ത മൂന്നു സന്താനങ്ങൾ മരണപ്പെട്ട ഏതൊരു മുസ്‌ലിമിനേയും ആ സന്താനങ്ങൾക്ക് അല്ലാഹു ചെയ്ത കാരുണ്യത്തിന്റെ പേരിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (മുത്തഫഖുൻ അലൈഹി). 566 അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ പ്രവാചകൻ(സ)യുടെ അടുത്ത് വന്ന് പറഞ്ഞു. പ്രവാചകരേ(സ), നിങ്ങൾ നൽകുന്ന വിജ്ഞാനങ്ങളെല്ലാം പുരുഷൻമാർ മാത്രം സ്വന്തമാക്കുകയാണല്ലോ, … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത

മയ്യിത്തിനെ പ്രശംസിക്കൽ

564 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അവർ അതിനെ പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” മറ്റൊരിക്കൽ ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അതിനെകുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” അത് കേട്ടപ്പോൾ ഉമർബ്‌നുൽ ഖത്താബ് അതിനെ കുറിച്ച് ചോദിച്ചു. എന്തണ്ടാണ് സ്ഥിരപ്പെട്ടിരിക്കുന്നത്? അത് … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിനെ പ്രശംസിക്കൽ

മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും

”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പു കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. (സൂറത്ത് ഹശ്‌റ് :10) 562 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും

മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞാൽ അവിടെവെച്ച് പ്രാർത്ഥിക്കൽ

561 ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിന്ന് നിവേദനം: മയ്യിത്ത് മറവുചെയ്തു കഴിഞ്ഞാൽ നബി(സ)അവിടെ നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. നിങ്ങൾ നിങ്ങളുടെ സഹോദരനു വേണ്ടി പൊറുക്കലിനെ തേടുകയും സ്ഥിരതക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. നിശ്ചയം അവൻ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. (അബൂദാവൂദ്)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞാൽ അവിടെവെച്ച് പ്രാർത്ഥിക്കൽ

ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ

560 അലി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു മയ്യിത്തു സംസ്‌കരണത്തിനായി ഞങ്ങൾ ബഖീഉൽഗർഖദ് എന്ന ശ്മശാനത്തിലായിരുന്നു. അപ്പോൾ നബി(സ)അവിടെ വരികയും ഇരിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ ഞങ്ങളും അദ്ദേഹത്തിനു ചുറ്റിലും ഇരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലുള്ള വടികുത്തിക്കൊണ്ട് അൽപനേരം തല താഴ്ത്തിയിരുന്നു. പിന്നീട് ഇങ്ങിനെ പറഞ്ഞു: നിങ്ങളാരും തന്നെ തന്റെ ഇരിപ്പിടം സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് രേഖപ്പെടുത്താതെ … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ

മയ്യിത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ ധൃതി കാണിക്കലും, അപ്രതീക്ഷിത മരണമാണെങ്കിൽ അതിന്റെ കാരണം കെത്തുന്നതിന് വേണ്ടിയല്ലാതെ മയ്യത്ത് സംസ്‌കരണം താമസിപ്പിക്കാതിരിക്കലും

559 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു:” കടം കൊടുത്തു വീട്ടുന്നതുവരേയും സത്യവിശ്വാസിയുടെ ആത്മാവ് അതിൽ ബന്ധിതമായിരിക്കും”.(തിർമുദി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ ധൃതി കാണിക്കലും, അപ്രതീക്ഷിത മരണമാണെങ്കിൽ അതിന്റെ കാരണം കെത്തുന്നതിന് വേണ്ടിയല്ലാതെ മയ്യത്ത് സംസ്‌കരണം താമസിപ്പിക്കാതിരിക്കലും

മയ്യിത്ത് വേഗത്തിൽ മറവു ചെയ്യൽ

558 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ജനാസ വേഗത്തിൽ കൊണ്ടു പോകണം. സൽകർമ്മങ്ങൾ അനുഷ്ഠിച്ചതാണെങ്കിൽ അതിന്റെ സൽഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ അത് കാരണമാകും. ഇനി അതല്ലെങ്കിൽ നിങ്ങളുടെ ചുമലിൽ നിന്ന് അത് വേഗത്തിൽ ഒഴിവാക്കുകയുമാകാമല്ലോ”. (മുത്തഫഖുൻ അലൈഹി).

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് വേഗത്തിൽ മറവു ചെയ്യൽ

മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന

മയ്യിത്തു നമസ്‌കരിക്കുന്നവൻ നമസ്‌കാരത്തിൽ നാലു തക്ബീറുകളാണ് ചൊല്ലേണ്ടത്. ആദ്യത്തേതിനു ശേഷം അഊദുവും ഫാതിഹ സൂറത്തും, രാമത്തേതിനു ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് മുഴുവനായും ചൊല്ലുന്നതാണ് ഏറ്റവും നല്ലത്. പലരും ചെയ്യാറുള്ള പോലെ എന്ന വചനം പാരായണം ചെയ്യുന്നത് ശരിയല്ല. അത് മാത്രം പാരായണം ചെയ്താൽ അയാളുടെ നമസ്‌കാരം സ്വീകാര്യമാകുകയില്ല, മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിനും മറ്റു … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന

ജനാസ നമസ്‌കാരത്തിൽ ധാരാളം ആളുകൾ പങ്കെടുക്കൽ.

553 മർസദ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: മാലിക്ക് ബ്‌നുഹുബൈറ(റ) മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുമ്പോൾ ആളുകൾ കുറവാണെങ്കിൽ അവരെ മൂന്നായി ഭാഗിച്ചു കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു, നബി(സ)പറഞ്ഞു: ”ആർക്കെങ്കിലും മൂന്ന് അണികൾ (മയ്യത്ത്) നമസ്‌കാരം നിർവ്വഹിച്ചാൽ അയാൾക്ക് (സ്വർഗ്ഗം) ഉറപ്പായിരിക്കുന്നു” (അബൂദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on ജനാസ നമസ്‌കാരത്തിൽ ധാരാളം ആളുകൾ പങ്കെടുക്കൽ.