സൽസ്വഭാവം.

”തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (68/4) ‘ കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർ” (3/134)

369. അനസ്(റ) പറയുകയുണ്ടായി: നബി(സ)ജനങ്ങളിൽവെച്ച് ഏറ്റവും ഉയർന്ന സ്വഭാവ ഗുണങ്ങൾ ഉള്ളവരായിരുന്നു. (മുത്തഫഖുൻഅലൈഹി)

370. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയുണ്ടായി. നബി(സ) ചീത്ത വാക്കുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നില്ല. അവിടുന്ന് പറയാറുണ്ടായിരുന്നു: നിങ്ങളുടെ കൂട്ടത്തിലെ ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവം കാണിക്കുന്നവരാകുന്നു. (മുത്തഫ ഖുൻ അലൈഹി)

371. ആയിശാ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരു വിശ്വാസി തന്റെ സൽസ്വഭാവം മുഖേന രാത്രി നമസ്‌കരിക്കുകയും പകൽ നോമ്പ് പിടിക്കുകയും ചെയ്യുന്ന ഒരാളുടെ സ്ഥാനത്തേക്ക് ഉയരു ന്നതാണ്. (അ അബൂദാവൂദ്)

372. അബൂ ഉമാമ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: ന്യായവാദിയാണെങ്കിലും കുതർക്കങ്ങളൊഴിവാക്കുന്നവന് സ്വർഗത്തിന്റെ അടി ഭാഗത്ത് ഒരു വീടു നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. തമാശക്കാണെ ങ്കിലും കളവ് പറയാതി രിക്കുന്നവർക്ക് സ്വർഗത്തിന്റെ മധ്യത്തിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം, പെരുമാറ്റം നന്നാക്കുന്നവർക്ക് സ്വർഗത്തിന്റെ മുകളിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. (അൂദാവൂദ്)

373.ജാബിർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കുന്നവരും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവരും സൽസ്വഭാവികളാണ്. നിങ്ങളുടെ കൂട്ടത്തിൽ അനിയന്ത്രിതമായും വായ നിറച്ചും സംസാരിക്കുന്നവരും മുതഫൈഹിഖീങ്ങളുമാണ് അന്ത്യനാളിൽ എന്റെയടുക്കൽ സ്ഥാനം ലഭിക്കാത്തവരും ഞനിഷ്ടപ്പെടാത്തവരുമായി ഉണ്ടാവുക അവർ ചോദിച്ചു: ആരാണ് മുതഫൈ ഹിഖീങ്ങൾ? അവിടുന്ന് അരുളി: അഹങ്കാരിൾ. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 71 : സൽസ്വഭാവം.. Bookmark the permalink.