സംശയകരമായ കാര്യങ്ങൾ ഉപേക്ഷി ക്കലും സൂക്ഷ്മത പാലിക്കലും.

”അതൊരു നിസ്സാരകാര്യമായി നിങ്ങൾ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കൽ അത് ഗുരുതരമാകുന്നു. ” (24/15)

” തീർച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട് ” (89/14)

353. നുഅ്മാൻ(റ) നിവേദനം: തിരുമേനി(സ)ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . അനുവദനീയമായ കാര്യങ്ങൾ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാൽ അവ രണ്ടിനുമിടയിൽ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങൾ ഉണ്ട് . മനുഷ്യരിൽ അധികമാളുകൾക്കും അത് ഗ്രഹിക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ഒരാൾ പരസ്പരം സദൃശമായ കാര്യങ്ങൾ പ്രവർത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാൽ അയാൾ ത ന്റെ മതത്തേയും അഭിമാനത്തേയും കാത്ത് സംരക്ഷിച്ചു.എന്നാൽ വല്ലവനും സദൃശ്യമായ കാര്യങ്ങളിൽ വീണുപോയാൽ അവന്റെ സ്തിഥി സംരക്ഷിച്ച് നിർത്തിയ(നിരോധിത)മേച്ചിൽ സ്ഥലത്തിന്റെ അതിർത്തികളിൽ നാൽ കാലികളെ മേയ്ക്കുന്ന ഇടയനെപ്പോലയാണ്. അവ അതിൽ ചാടിപ്പോകാൻ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവിൻ എല്ലാ രാജാക്കൻമാർക്കും ഓരോ മേച്ചിൽ സ്ഥലങ്ങളുണ്ട് . ഭൂമിയിൽ അല്ലാഹുവിന്റെ നിരോധിത മേച്ചിൻ സ്ഥലം അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്  അതു നന്നായാൽ മനുഷ്യ ശരീരം മുഴുവൻ നന്നായി അതു ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചത് തന്നെ. അറിയുക അതത്രെ ഹൃദയം. (ബുഖാരി)

354.നവാസ്ബിൻസംആൻ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: പുണ്ണ്യമെന്നത് സൽസ്വഭാവമാകുന്നു. തിന്മയെന്നത് നിന്റെ മനസിൽ ചൊറിച്ചിലുണ്ടാക്കുന്നതും ആളുകൾ കാണുന്നത് നീ ഇഷ്ടപ്പെടാത്തതുമകുന്നു.(മുസ്‌ലിം)

355. ഉഖ് ബിന്‍ ഹാരിഥ്(റ) നിവേദനം: അദ്ദേഹം ഇഹാബ്ബ്ബിൻ അസീസിന്റെ മകളെ വിവാഹം ചെയ്യുകയുണ്ടായി. അപ്പോൾ ഒരു സ്ത്രീ വന്ന് പറയുകയുണ്ടായി. ഞാൻ ഉഖ് ബക്കും അവൻ വിവാഹംചെയ്ത സ്ത്രീക്കും മുല കൊടുത്തിട്ടുണ്ട് . ഉഖ് ബ  പറയുകയുണ്ടായി. ഞാൻ ആ കാര്യം അറിയുകയോ നീ ഇതിനുമുമ്പ് അത് എന്നോട് പറയുകയോ ചെയ്തില്ലല്ലോ. അങ്ങനെ അദ്ദേഹം മദീനയിലെത്തി നബി(സ)യോട് അതിനെ സംബന്ധിച്ച് ചോ ദിച്ചു. അപ്പോൾ നബി(സ)പറയുകയുണ്ടായി: അങ്ങനെ അവർ പറഞ്ഞ സ്തിക്ക് ഇനി എങ്ങനെ ഈ ബന്ധം തുടരും അങ്ങിനെ ഉഖ്ബാ അവരെ മൊഴി ചൊല്ലി ആ സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. (ബുഖാരി)

This entry was posted in അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക. Bookmark the permalink.