സച്ചരിതരുടെ പൂന്തോട്ടത്തിലേക്ക് (റിയാളുസ്വാലിഹീനിലേക്ക് ) സ്വാഗതം

സര്‍വ്വ ലോക സംരക്ഷകനായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.

വിശുദ്ധ ഖുര്‍ആന്‍ അന്വേഷണ പഠനത്തിനായി ആരംഭിച്ച മലയാളം ഖുര്‍ആന്‍ സെര്‍ച്ച്‌.കോം എന്ന ഈ സ്വതന്ത്ര സംരംഭം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ റിയാളുസ്വാലിഹീന്‍ വെബ്‌ എഡിഷന്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.

ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ വിശ്വ പ്രസിദ്ധമാണ് ഇമാം നവവി (റ) യുടെ റിയാളുസ്വാലിഹീന്‍ (സച്ചരിതരുടെ പൂന്തോട്ടം). വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി കര്‍മ്മ പരവും വിശ്വാസപരവുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ കൃതി, മിക്ക ഇസ്ലാമിക സര്‍വകലാശാലകളിലും മത അധ്യാപന കേന്ദ്രങ്ങളിലും പഠിപ്പിക്കപ്പെടുന്നുണ്ട്‌.

റിയാദ് വഖഫ് ഫൗണ്ടേഷന്‍റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ‘ഖുതൂഫുൻ മിൻ റിയാളിസ്സ്വാലിഹീൻ’ എന്ന സംഗ്രഹ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ്  [വിവർത്തനം : അബ്ദുറഹ്മാന്‍ മദീനി]  ഈ വെബ്‌ എഡിഷന്‍ ആധാരമാക്കിയിരിക്കുന്നത് . വളരെ ലളിതമായും വിപുലമായ അന്വേഷണ-പഠനം നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. മുകളില്‍ കൊടുത്തിട്ടുള്ള അദ്ധ്യായങ്ങളുടെ ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്തു വായിക്കാനാകും. കൂടാതെ മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്യാന്നുള്ള സംവിധാനവും ഉണ്ട്. പരമാവധി ഉപയോഗപ്പെടുത്തുക.

ആധുനിക മനുഷ്യന്‍റെ പണിയായുധവും പഠനോപകരണവുമാണ് ഇന്റര്‍നെറ്റ്‌. അതിവേഗതയും കാര്യക്ഷമതയും മുഖ മുദ്രയായുള്ള ഇന്റര്‍നെറ്റ്‌ എന്ന ഈ പൊതു പ്രപഞ്ചത്തെ ഇസ്ലാമിക പഠനത്തിനും പ്രചരണത്തിനും വേണ്ടി സൃഷ്ടി പരമായി ഉപയോഗപ്പെടുത്തിയാല്‍ തീര്‍ച്ചയായും പരലോകത്ത് ഒരു വലിയ മുതല്‍ക്കുട്ടാകും.

‘നീ മുഖേന ഒരാൾ സൻമാർഗത്തിലാകുന്നത് നൂറ് ചുവന്ന ഒട്ടകങ്ങൾ നിനക്ക് ലഭിക്കുന്നതിലേറെ ഉത്തമമാകുന്നു’ എന്നതും ‘ഒരു നന്മ പഠിപ്പിച്ച് കൊടുക്കുന്നയാൾക്ക് അതനുസരിച്ച് പ്രവർത്തിക്കുന്നവനെപ്പോലെത്തന്നെ പ്രതിഫലമുണ്ട്’’ എന്നതും പ്രവാചക വചനങ്ങളാണ് . അതുകൊണ്ട് ദയാവായി ഈ വെബ്‌ എഡിഷന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി ലൈക്‌ ചെയ്തും ഷെയര്‍ ചെയ് തും പരമാവധി പ്രചരിപ്പിക്കുക.

ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും പ്രോല്‍സാഹിപ്പിച്ചവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍

Admin Team
MalayalamQuranSearch.com

  • Categories