Category Archives: അദ്ധ്യായം 11 : ധർമ്മ സമരം

കൊള്ളകൊടുക്കയിൽ വിട്ടുവീഴ്ച ചെയ്യണം. കടംവാങ്ങുന്നവൻ നല്ല നിലയിൽ അത് വീട്ടലും ഞെരുക്കമുള്ളവർക്ക് ആശ്വാസം നൽകലും

അല്ലാഹു പറയുന്നു: നിങ്ങൾ ചെയ്യുന്ന നന്മ ഏതോ, നിശ്ചയം അത് അല്ലാഹു അറിയുന്നു്. (ബഖറ: 215) (ശുഐബ് നബി(സ)തന്റെ ജനതയോട് പറഞ്ഞു. ജനങ്ങളെ:നിങ്ങൾ അളവും തൂക്കവും നീതിയോടെ പൂർത്തിയാക്കണം. ജനങ്ങൾക്കവരുടെ സാധനം നിങ്ങൾ ചുരുക്കരുത്. (ഹൂദ്: 85) (ജനങ്ങളിൽനിന്ന് അളന്നെടുക്കുമ്പോൾ പൂർത്തിയായി അളന്നെടുക്കുകയും അങ്ങോട്ട് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കയോ ചെയ്യുമ്പോൾ ചുരുക്കുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ട് .ഒരു … Continue reading

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on കൊള്ളകൊടുക്കയിൽ വിട്ടുവീഴ്ച ചെയ്യണം. കടംവാങ്ങുന്നവൻ നല്ല നിലയിൽ അത് വീട്ടലും ഞെരുക്കമുള്ളവർക്ക് ആശ്വാസം നൽകലും

കലാപവേളയിലെ ആരാധനയുടെ മാഹാത്മ്യം

775 മഅ്ഖലി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: കലാപ വേളയിലെ ഇബാദത്ത് എന്റെ അടുത്തേക്ക് ഹിജ്‌റ ചെയ്യുന്നതിന് തുല്യമാണ്.

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on കലാപവേളയിലെ ആരാധനയുടെ മാഹാത്മ്യം

അടിമയോട് നല്ലനിലയിൽ വർത്തിക്കുന്നതിന്റെ മഹത്വം

അല്ലാഹു പറഞ്ഞിരിക്കുന്നു: (നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (സൂറത്ത് നിസാഅ്: 36) 774. മഅറൂറ് ബ്‌നുസുവൈദ് (റ)വിൽനിന്ന് … Continue reading

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on അടിമയോട് നല്ലനിലയിൽ വർത്തിക്കുന്നതിന്റെ മഹത്വം

അടിമമോചനത്തിന്റെ ശ്രേഷ്ഠത

അല്ലാഹു പറയുന്നു: ”എന്നിട്ട് ആ മലമ്പാതയിൽ അവൻ തള്ളിക്കടന്നില്ല. ആമലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക.(സൂറത്ത് ബലദ്: 11,12,13) 773. അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: വല്ലവനും ഒരു മുസ്‌ലിം അടിമയെ സ്വതന്ത്ര നാക്കിയാൽ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. എത്രത്തോളമെന്നാൽ ജനനേന്ദ്രിയത്തിനു പകരമായി … Continue reading

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on അടിമമോചനത്തിന്റെ ശ്രേഷ്ഠത

ശത്രുക്കളുമായുള്ള യുദ്ധത്തിൽ മരണപ്പെടുന്ന രക്തസാക്ഷികൾ അല്ലാതെയുള്ള രക്ത സാക്ഷികളെ കുളിപ്പിക്കലും അവർക്ക് വേണ്ടി നമസ്‌കരിക്കലും

771. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: രക്തസാക്ഷികൾ അഞ്ച് വിധമാണ്. വിഷൂചിക നിമിത്തം മരണപ്പെട്ടവർ, ഉദര രോഗത്താൽ മരണപ്പെട്ടവർ, മുങ്ങിമരിച്ചവർ, ശരീരത്തിൽ വല്ലതും പൊളിഞ്ഞ് വീണ് ആകസ്മികമായി മരിച്ചവർ, ദൈവമാർഗത്തിൽ രക്തസാക്ഷികളായവർ എന്നിവരാണവർ. (മുത്തഫഖുൻ അലൈഹി) 772. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരിൽ ഉൾപ്പെടുന്ന സഈദ്‌നുസൈദ്(റ) വിൽനിന്ന് നിവേദനം നബി(സ)പറയുന്നത് ഞാൻ കേട്ടു: ധനത്തെ  … Continue reading

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on ശത്രുക്കളുമായുള്ള യുദ്ധത്തിൽ മരണപ്പെടുന്ന രക്തസാക്ഷികൾ അല്ലാതെയുള്ള രക്ത സാക്ഷികളെ കുളിപ്പിക്കലും അവർക്ക് വേണ്ടി നമസ്‌കരിക്കലും

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരത്തിന്‍റെ പ്രാധാന്യം

ബഹുദൈവ വിശ്വാസികൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുക.അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക. (തൗബ: 36) യുദ്ധം ചെയ്യാൻ നിങ്ങൾക്കിതാ നിർബന്ധ കൽപന നൽകപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക് അനിഷ്ടകരമാകുന്നു. എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർത്ഥത്തിൽ)അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം … Continue reading

Posted in അദ്ധ്യായം 11 : ധർമ്മ സമരം | Comments Off on അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരത്തിന്‍റെ പ്രാധാന്യം