വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം

”നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.” (26/215)

”സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും.” (5/54)

”ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.” (49/12)

”അതിനാൽ നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവൻ.” (53/32)

”ഉയർന്ന സ്ഥലങ്ങളിലുള്ളവർ ലക്ഷണം മുഖേന അവർക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങൾ ശേഖരിച്ചിരുന്നതും, നിങ്ങൾ അഹങ്കരിച്ചിരുന്നതും നിങ്ങൾക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?ഇക്കൂട്ടരെ പറ്റി യാണോ അല്ലാഹു അവർക്കൊരു കാരുണ്യവും നൽകുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്ത് പറഞ്ഞത്? (എന്നാൽ അവരോടാണല്ലോ) നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക, നിങ്ങൾ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങൾ ദുഃ ഖിക്കേണ്ടിവരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)” (7/4849)

358. ഇയാള്ബിന്‍ ഹിമാർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരാളും മറ്റൊരാളോട് പൊങ്ങച്ചമോ അതിക്രമമോ കാണിക്കാത്ത വിധം നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കു ന്നു. (മുസ്‌ലിം)

359. അനസ് (റ)നിവേദനം: അദ്ദേഹം ഒരു ദിവസം കുട്ടികളുടെ അടുത്തുകൂടി കടന്ന് പോയപ്പോൾ സലാം പറയുകയുകയും, നബി(സ)അങ്ങനെ ചെയ്യാറുണ്ടാ യിരുന്നുവെന്ന് പറയുകയും ചെയ്തു. (മുത്തഫഖുൻ അലൈ ഹി)

360. അനസ്(റ) നിവേദനം: നബി(സ)യുടെ കൈപിടിച്ച് അടിമസ്ത്രീകൾ മദീനയിലെ തെരുവുകളിൽ അവർക്ക് വേണ്ട കാര്യങ്ങൾക്ക് കൂട്ടികൊണ്ടുപോകാറുണ്ടാ യിരുന്നു. (ബുഖാരി)

361. അസ്‌വദ്ബിന്‍ യസീദ്(റ) നിവേദനം: നബി(സ)വീട്ടിൽ എന്താണ് ചെയ്യാറുള്ളത് എന്ന് ആയിശ(റ) യോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറയുകയുണ്ടായി: നബി(സ)തന്റെ വീട്ടുകാരെ സഹായിക്കുകയായിരിന്നു ചെയ്യാറുണ്ടായിരുന്നത്. നമസ്‌കാര സമയമായാൽ പള്ളിയിലേക്ക് പോകുകയും ചെയ്യും. (ബുഖാരി)

362. തമീമുബ്‌നു ഉസൈദ(റ) നിവേദനം: നബി(സ)മിമ്പറിൽ പ്രസംഗിച്ച്‌കൊണ്ടിരിക്കെ ഞാൻ തിരുമേനിയുടെ അടുത്ത് ചെന്ന് ചോദിക്കുകയുണ്ടായി. വിദൂര പ്രദേശത്തിൽ നിന്നും അല്ലാഹുവിന്റെ മതത്തിൽയാതൊ ന്നും അറിയാത്തതിനാൽ അതു പഠിക്കാൻ വന്ന വ്യക്തിയാകുന്നു ഞാൻ. അപ്പോൾ നബി(സ)തന്റെ പ്രഭാഷണം നിർത്തി എന്റെ യടുത്തേക്ക് വന്നു അല്ലാഹു തിരുമേനിക്ക് പഠിപ്പിച്ച കാര്യങ്ങളെ എന്നെ പഠിപ്പിച്ചു. അതി നുശേഷം നബി(സ)മിമ്പറിലെത്തി പ്രഭാഷ ണം പൂർത്തിയാക്കുകയും ചെയ്തു. (മുസ്‌ലിം)

363. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹു നിയോഗിച്ച പ്രവാചകന്മാരിലൊരാളും ആടുമേക്കാത്തവരായിരുന്നിട്ടില്ല. അപ്പോൾ സഹാബികൾ ചോദിക്കുകയുണ്ടായി താങ്കളോ? നബി(സ)പറയുകയുണ്ടായി ഞാൻ മക്കയിലുള്ളവർക്ക് ഏതാനും നാണയതുട്ടുകൾ പ്രതിഫലം വാങ്ങി ആടു മേച്ചിട്ടുണ്ട്

364. അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ഒരു ആടിന്റെ കുളമ്പോ കാലോ കഴിക്കാൻ ക്ഷണിച്ചാലും ഞാനത് സ്വീകരിക്കും. ഇനി കുളമ്പോ കാലോ പാരിതോഷികമായി ലഭിച്ചാൽ ഞാനത് സ്വീകരിക്കും.(ബുഖാരി)

This entry was posted in അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്‍റെ പ്രാധാന്യം. Bookmark the permalink.