മറ്റുള്ളവർക്ക് മുൻഗണന നൽകൽ

”തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും.” (59/9)

”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നൽകുകയും ചെയ്യും. ” (67/8)

343.അബൂഹുറൈറ(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുത്ത് വന്ന് പറയുകയുണ്ടായി. ഞാൻ ക്ഷീണിതനാണ് എനിക്ക് വല്ലതുംതരണം നബി(സ)തന്റെ റൂമുകളിൽ ചിലതിലേക്ക് ആളെ വിട്ടു. അപ്പോൾ അവിടുന്ന് ഇപ്രകാരം മറുപടിവന്നു: താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെ സത്യം ഇവിടെ വെള്ളമല്ലാതെ മറ്റെന്നുമില്ല. അപ്പോൾ മറ്റൊരു റൂമിലേക്ക് ആളെ വിട്ടു. അവിടുന്നും മുമ്പു വന്നത്‌പോലയുള്ളമറുപടി വന്നു:അപ്രകാ രം മുഴുവൻ റൂമിലേക്കും ആളെ വിടുകയും മുഴുവൻ പേരും മറുപടി പറയുകയും ചെയ്തു. അപ്പോൾ നബി(സ)അനുയായികളോട് ചോദിച്ചു: ഇന്ന് രാത്രി ഇദ്ദേഹത്തെ ആരു സൽക്കരിക്കും അപ്പോൾ അൻസാരികളിൽപ്പെട്ട ഒരാൾ പറഞ്ഞു. ഞാൻ കൊണ്ടു പോകാം പ്രവാചകരേ, അങ്ങനെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് നബി(സ)യുടെ അതിഥിയെ നല്ല രുപത്തിൽ സൽക്കരിക്കാൻ പറഞ്ഞു. മറ്റൊരു റിപ്പോർട്ടിൽ അദ്ദേഹം ഭാര്യയോട് ചോദിച്ചു: നിന്റെയടുക്കൽ വല്ലതുമുണ്ടോ? അവർ പറഞ്ഞു: കുട്ടികൾക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹം പറഞ്ഞു: കുട്ടികളെ എങ്ങനെയെങ്കിലും ശ്രദ്ധ തിരി ച്ചു വിടുക ഭക്ഷണം ആവശ്യപ്പെടുമ്പോൾ ഉറക്കുക. ഭക്ഷണംവിളമ്പി അതിഥി വന്നിരുന്നാൽ (തിരി നന്നാക്കി) വിളക്ക് കെടുത്തികളയുക നാം തിന്നുന്നതായി ഭാവിച്ച് കൂടെയിരിക്കണം. അങ്ങനെ അവർ പറഞ്ഞത് പോ ലെ ചെയ്തു. അതിഥി ഭക്ഷിക്കുകയും അവർ പട്ടിണി കിടക്കുകയും ചെയ്തു. നേരം പുലർന്നപ്പോൾ അവർ നബി(സ) അടുത്ത് വന്നു. അപ്പോൾ അവിടുന്ന് പറയുകയുണ്ടായി: ഇന്നെല രാത്രി നിങ്ങൾ അതിഥിയോട് ചെയ്തത് കണ്ട് അല്ലാഹു അത്ഭുതപ്പെട്ടിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

344. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേർക്ക് കഴിക്കാവുന്നതാണ്. മുന്നുപേരുടെ ഭക്ഷണം നാലുപേർക്ക് കഴിക്കാവുന്നതാണ്. (മുത്തഫഖുൻ അലൈഹി)

345. അബുസഈദ് നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി അപ്പോൾ നബി(സ)പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി(സ)എണ്ണി പറഞ്ഞു. എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവ കാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്‌ലിം)

346. സഹ്‌ലുബ്‌നു സഅദ്(റ) നിവേദനം: കരകൾ നെയ്‌തെടുത്ത ഒരു വസ്ത്രവുമായി ഒരു സ്ത്രീ നബി(സ)യുടെ അടുത്ത് വന്നു എന്നിട്ട് പറഞ്ഞു: പ്രവാചകരേ ഈ ഉടുപ്പ് ഞാൻ നെയ്തത് താങ്കൾക്ക് ഉടുക്കാൻ വേണ്ടിയാണ്. ഉപയോഗിക്കാൻ വിചാരിച്ച് നബി(സ)അത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ അതുടുത്തു നബി(സ)ഞങ്ങളിലേക്ക് വന്നപ്പോൾ കൂട്ടത്തിലൊരാൾ പറയുകയുണ്ടായി എന്തൊരു ഭംഗിയാണതിന്. അതെനിക്ക് നൽകു മോ പ്രവാചകരേ. നബി(സ)അവിടെ ഇരുന്നയുടനെ വീട്ടിലേക്ക് പോയി ആ വസ്ത്രം മടക്കി അത് ചോദിച്ചയാൾക്ക് കൊടുത്തുവിട്ടു. അപ്പോൾ ആളുകൾ അദ്ദേഹത്തെ ആക്ഷേപിച്ചു. നബി(സ)ആവശ്യത്തോടെ അത് സ്വീകരിച്ചിട്ടും താങ്കളത് ചോദിച്ചത് ശരിയായില്ല തിരുമേനി ചോദിച്ച ഒരാളോടും ഇല്ലെന്ന മറുപടി നൽകുകയില്ലന്ന് അറിഞ്ഞിട്ടും ചോദിച്ചത് ശരിയായില്ല. എന്നൊക്കെ അവർ പറഞ്ഞു: അപ്പോൾ അയാൾ പറയുകയു ണ്ടായി ഞാനത് ചോദിച്ചത് എനിക്ക് ഉടുക്കാൻ വേണ്ടിയായിരുന്നില്ല. മറിച്ച് എന്റെ കഫൻപുടവയായി അത് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു. സഹ്ൽ പറയുകയുണ്ടായി പിന്നീട് അദ്ദേഹത്തിന്റെ കഫൻ പുടവയാ യി അത് ഉപയോഗിക്കപ്പെട്ടു. (ബുഖാരി)

347. അബൂമുസാ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി: അശ് അരികൾ യുദ്ധവേളയിൽ ഭക്ഷണപാനീയങ്ങൾ തീർന്നുപോകുകയോ കുറവ് വരികയോ കുടുംബനാഥൻമാർ മരിച്ചവരായി വല്ല സ്തീകളുമുണ്ടാകുകയോ ചെയ്താൽ അവരിലെ മുഴുവൻ ഭക്ഷണവും ഒരു തുണിയിൽ ഒരുമിച്ചുകൂട്ടികൊണ്ടുവന്ന് തുല്യമായി ഒരു പാത്രത്തിൽ വീതിച്ച് ഉപയോഗിക്കുമായിരുന്നു. അതിനാൽ ഞാനും അവരും ഒന്നാകുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ. Bookmark the permalink.