നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗത്തിലൂടെ സമ്പാദിക്കുകയും ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവർ

” എന്നാൽ ഏതൊരാൾ ദാനം നൽകുകയും, സൂക്ഷ്മത പാലിക്കുകയും, ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. ”(92/57)

”ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നതാണ്. പരിശുദ്ധിനേടുവാനായി തന്റെ ധനം നൽകുന്ന (വ്യക്തി) പ്രത്യുപകാരം നൽകപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കൽ ഒരാൾക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ. വഴിയെ അവൻ തൃപ്തിപ്പെടുന്നതാണ്.”(92/17 21)

”നിങ്ങൾ ദാനധർമ്മങ്ങൾ പരസ്യമായി ചെയ്യുന്നുവെങ്കിൽ അത് നല്ലതു തന്നെ. എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെ ങ്കിൽ അതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. നിങ്ങളുടെ പല തിൻമകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (2/271)

നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീർച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു(3/92) പുണ്യ മാർഗങ്ങളിൽ ചെലവഴിക്കുന്നതിനെ സംബന്ധിച്ച് ധാരാളം വചനങ്ങൾ വേറെയും കാണാം.

349. അബൂഹുറൈറ(റ)നിവേദനം: ദരിദ്രരായ മുഹാജിറുകൾ നബി(സ)യുടെ അടുത്ത് വന്ന് ഇപ്രകാരം ബോധിപ്പിക്കുകയുണ്ടായി: പണക്കാർ പ്രതി ഫലവും സ്വർഗ്ഗീയാനുഗ്രഹങ്ങളുമെല്ലാം കൊണ്ടുപോയി. നബി(സ) ചോദിക്കുകയുണ്ടായി. അതെന്താണു അങ്ങനെ പറയുന്ന്.അവർ പറഞ്ഞു: ഞങ്ങൾ നമസ്‌കരിക്കുന്നത്‌ പോലെ അവരും നമസ്‌കരിക്കുകയും നോമ്പു പിടിക്കുന്നത്‌പോലെ അവരും നോമ്പ് പിടിക്കുകയും, ഞങ്ങൾ ധ ർമ്മം ചെയ്യുന്നത്‌പോലെ അവരും ധർമ്മം ചെയ്യുന്നു, അവർ അടിമകളെ മോചിപ്പിക്കുന്നു എന്നാൽ ഞങ്ങൾക്ക് അതിന് കഴിവില്ല. അപ്പോൾ നബി(സ)പറയുകയുണ്ടായി: ഞാൻ നിങ്ങൾക്ക് ഒരു കാര്യം പഠിപ്പിച്ച് തരാം. നിങ്ങൾ അത് പറഞ്ഞാൽ നിങ്ങളുടെ മുന്നിലുള്ളവരുടെ കൂടെ നിങ്ങൾക്കെത്താവുന്നതും നിങ്ങളുടെ പിറകിലുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് നിൽക്കാവുന്നതുമാണ്. നിങ്ങളുടേതുപോലെ പ്രവർത്തിക്കുന്നവർക്കല്ലാതെ നി ങ്ങളേതു പോലുള്ള ശ്രഷ്ഠതയുണ്ടാകുകയുമില്ല. അപ്പോൾ അവർ പറയുകയുണ്ടായി. അതെ അല്ലാഹുവിന്റെ ദുതരേ, നബി(സ)പറയുകയുണ്ടായി. നിങ്ങൾ ഓരോ നമസ്‌കാരത്തിനുശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ്ഹാ നല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ എന്നു പറയുക പിന്നീട് വീണ്ടും വന്ന് അവർ പറയുകയുണ്ടായി. ഞങ്ങളുടെ സമ്പന്നരായ സഹോദരൻമാർ അതിനെകുറിച്ച് കേട്ടു ഞങ്ങളെപോലെ പറയുകയും ചെയ്യുന്നു. അപ്പോൾ നബി(സ)പറയുകയുണ്ടായി: അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു അവനുദ്ദേശിച്ചവർക്ക് അവനത് നല്കുന്നു. (മുത്തഫഖുൻ അലൈഹി)

331. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)നിവേദനം: നബി(സ) പറയുകയുണ്ടായി: രണ്ട് കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാൾക്ക് അല്ലാഹു വിജ്ഞാനം നൽകി. അയാൾ അതുമായി ആളുകൾക്കിടയിൽ വിധി നടത്തുന്നു. മറ്റൊരാൾക്ക് അല്ലാഹു ധനം നൽകി. അയാൾ അത് സൻമാർഗ്ഗത്തിൽ ചെലവ് ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്‍റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ. Bookmark the permalink.