Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

തന്‍റെ പിതാവിലേക്കല്ലാതെ ചേർത്തിപ്പറയുന്നതും തന്റെ യജമാനനെ അല്ലാതെ യജമാനനായി കാണുന്നതും നിഷിദ്ധമാണ്‌

1047. സഅദ് ബ് നു അബീവഖാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: തന്റെ പിതാവല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരാളെ സ്വന്തം പിതാവായി ആരോപിക്കുന്നവന് സ്വർഗം നിഷിദ്ധമാണ്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on തന്‍റെ പിതാവിലേക്കല്ലാതെ ചേർത്തിപ്പറയുന്നതും തന്റെ യജമാനനെ അല്ലാതെ യജമാനനായി കാണുന്നതും നിഷിദ്ധമാണ്‌

പകൽ മുഴുവനും മൗനം പാലിക്കൽ നിഷിദ്ധം

1045. അലി(റ)നിന്ന് നിവേദനം: നബി(സ)യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കി. ഇന്ദ്രീയസ്ഖലനത്തിന് (പ്രായപൂർത്തിക്ക് ) ശേഷം അനാഥത്വമില്ല. പകൽ മുഴുവനും മൗനം പാലിക്കാൻ പാടില്ല. (അബൂദാവൂദ് ) ഇതിന്റെ വിശദീകരണത്തിൽ ഖത്വാബി പറഞ്ഞു. പകൽ മുഴുവൻ മൗനം പാലിക്കുക എന്നൊരാചാരം ജാഹിലിയ്യ കാലത്ത് ഹജ്ജ് കർമ്മങ്ങളിൽ നടപ്പുണ്ടായിരുന്നു, അതാണ് ഇസ്‌ലാമിൽ വിരോധിക്കപ്പെട്ടിട്ടുള്ളത്. പകരം നല്ലവാക്കും ദിക്‌റുകളും കൽപ്പിക്കപ്പെട്ടു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പകൽ മുഴുവനും മൗനം പാലിക്കൽ നിഷിദ്ധം

സ്വർണ്ണം വെള്ളി പാത്രങ്ങൾ ഏത് കാര്യത്തിന് ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു

458 ഉമ്മുസലമ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)അരുളി, വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിൽ നരകാഗ്നിയാണ്നിറക്കുന്നത് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സ്വർണ്ണം വെള്ളി പാത്രങ്ങൾ ഏത് കാര്യത്തിന് ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു

മുസ്ഹഫ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടുമെന്ന് ഭയപ്പെടുന്നെങ്കിൽ അതുമായി അവരിലേക്ക് യാത്രചെയ്യരുത്‌

1044. ഇബ് നുഉമർ(ര)നിന്ന് നിവേദനം: ശത്രുക്കളുടെ നാട്ടിലേക്ക് ഖുർആനുമായി യാത്രപോകൽ റസൂൽ(സ) നിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്ഹഫ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടുമെന്ന് ഭയപ്പെടുന്നെങ്കിൽ അതുമായി അവരിലേക്ക് യാത്രചെയ്യരുത്‌

ആഭിചാരം ഗുരുതരമായ പാപം

അല്ലാഹു പറയുന്നു: ”വാസ്തവത്തിൽ സുലൈമാൻ സത്യനിഷേധമാർഗ്ഗം കൈകൊണ്ടിരുന്നില്ല. (മറിച്ച്) ആ പിശാചുക്കളാണ് സത്യനിഷേധം കൈ ക്കൊണ്ടത്. അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിച്ച് കൊടുത്തിരുന്നു. ” (ബഖറ: 102 ) 98. ജാബിർ(റ) വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യൊന്നിച്ച് നമസ്‌കരിക്കാറുണ്ട് . അപ്പോഴെല്ലാം അവിടുത്തെ നമസ്‌കാരവും ഖുതുബയും മധ്യമനിലയിലായിരുന്നു. (മുസ്‌ലിം)  

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ആഭിചാരം ഗുരുതരമായ പാപം

വിഷൂചിക പോലുള്ള മാറാവ്യാധികൾ ബാധിച്ച പ്രദേശത്ത്‌നിന്ന് മാറിപ്പോകുന്നതും അങ്ങോട്ട് കടന്നുചെല്ലുന്നതും തെറ്റാണ്.

അല്ലാഹു പറയുന്നു: നിങ്ങൾ എന്തുമാത്രം സുശക്തമായ സൗധത്തിലാണെങ്കിലും മരണം നിങ്ങളെ പിടികൂടും. (നിസാഅ് : 78) നാശത്തിലേക്ക് സ്വന്തം കൈ നിങ്ങൾ ഇടരുത് (ബഖറ: 195) 1043.ഉസാമ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരിടത്ത് വിഷൂചിക ഉള്ളതായി നിങ്ങൾ കേട്ടാൽ നിങ്ങൾ അവിടെ കടന്ന് ചെല്ലരുത്. നിങ്ങൾ ഉള്ള സ്ഥലത്താണ് വിഷൂചിക ഉള്ളതെങ്കിൽ നിങ്ങൾ അവിടെ നിന്ന് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വിഷൂചിക പോലുള്ള മാറാവ്യാധികൾ ബാധിച്ച പ്രദേശത്ത്‌നിന്ന് മാറിപ്പോകുന്നതും അങ്ങോട്ട് കടന്നുചെല്ലുന്നതും തെറ്റാണ്.

തിൻമയുണ്ടാകുമെങ്കിൽ മുഖസ്തുതി പറയൽ വിലക്കപ്പെട്ടിരിക്കുന്നു. അതുണ്ടാകില്ലെങ്കിൽ കുഴപ്പമില്ല

1041. അബൂമുസ(റ)ൽ നിന്ന് നിവേദനം: ഒരാൾ മറ്റൊരാളെ പ്രശംസിച്ചതായും പ്രശംസ അതിർകവിഞ്ഞതായും നബി(സ)കേട്ടു. അന്നേരം അവിടുന്ന് പറഞ്ഞു. നിങ്ങൾ അവന്റെ മുതുക് മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. (മുത്തഫഖുൻ അലൈഹി) 1042 മിഖ്ദാദ്‌(റ)നിന്ന് നിവേദനം: ഒരിക്കൽ ഉസ്മാൻ(റ)നെപ്പറ്റി ഒരാൾ മുഖസ്തുതി പറയാൻ തുടങ്ങിയപ്പോൾ മിഖ്ദാദ്(റ) തന്റെ കാൽമുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരൽപൊടി വാരി … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on തിൻമയുണ്ടാകുമെങ്കിൽ മുഖസ്തുതി പറയൽ വിലക്കപ്പെട്ടിരിക്കുന്നു. അതുണ്ടാകില്ലെങ്കിൽ കുഴപ്പമില്ല

യർജാൻ നിരാകരിക്കൽ കറാഹത്താണ്.

1040. അനസ്‌(റ)നിന്ന് നിവേദനം: നബി(സ)സുഗന്ധത്തെ മടക്കാറില്ല. (ബുഖാരി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on യർജാൻ നിരാകരിക്കൽ കറാഹത്താണ്.

ബാങ്കിനുശേഷം നമസ്‌കരിക്കാതെ പള്ളിയിൽ നിന്ന് അകാരണമായി പുറത്ത് പോകുന്നത് തെറ്റാണ്‌

1039. അബുശ്ശഹ്‌സാഇ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ ഹുറൈറ(റ)യോടൊപ്പം ഞങ്ങൾ പള്ളിയിൽ ഇരിക്കവെ മുഅദ്ദിൻ ബാങ്ക് വിളിച്ചു. തദവസരം ഒരാൾ എഴുന്നേറ്റ് നടന്നു. അയാൾ പള്ളിയിൽ നിന്ന് പുറത്ത് പോകുവോളം അബുഹുറൈറ(റ) അയാളെ ഉറ്റുനോക്കിയിട്ട് പറഞ്ഞു. ആ മനുഷ്യൻ അബുൽ ഖാസിമി(സ)നോട് വിപരീതം ചെയ്തിരിക്കുന്നു. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ബാങ്കിനുശേഷം നമസ്‌കരിക്കാതെ പള്ളിയിൽ നിന്ന് അകാരണമായി പുറത്ത് പോകുന്നത് തെറ്റാണ്‌

ഒരു മുസ്‌ലിമിന്റെ നേരെ ആയുധം ചൂൽ നിഷിദ്ധമാണ്.

1037. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: നിങ്ങളാരും ഊരിയ ആയുധം തന്റെ സഹോദരന്റെ നേരെ ചൂണ്ടരുത്. നിശ്ചയമായും അവൻ അറിയാതെ പിശാച് അവന്റെ കയ്യിൽ നിന്ന് അത് തന്റെ സഹോദരനിലേക്ക് തിരിക്കാൻ ഇടയുണ്ട് . അങ്ങനെ മരണത്തിനിടയായാൽ അവൻ നരകകുണ്ടിൽ വീണുപോകുന്നതാണ്. (മുത്തഫഖുൻ അലൈഹി) 1038. ജാബിർ(റ)നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഒരു മുസ്‌ലിമിന്റെ നേരെ ആയുധം ചൂൽ നിഷിദ്ധമാണ്.