Category Archives: അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ

പുതുവസ്ത്രമോ ചെരിപ്പോ ധരിക്കുമ്പോഴുള്ള പ്രാർത്ഥന

480 അബൂ സഈദുൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ)തലപ്പാവ്, ഷർട്ട്, രണ്ടാം മുണ്ട് എന്നീ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ നിനക്കാണ് സ്തുതി, നീയാണ് അത് എന്നെ ധരിപ്പിച്ചിരിക്കുന്നത്, അതുകൊണ്ടുള്ള നൻമയും അത് ഏതൊരു കാര്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു, … Continue reading

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on പുതുവസ്ത്രമോ ചെരിപ്പോ ധരിക്കുമ്പോഴുള്ള പ്രാർത്ഥന

പുലിത്തോൽ ഉപയോഗിക്കലും അതിൻമേൽ യാത്ര ചെയ്യലും

478 മുആവിയ്യ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പട്ടിലും പുലിത്തോലിലും നിങ്ങൾ കയറി ഇരിക്കരുത് (അബൂദാവൂദ്) 579 അബുൽ മുലൈഹ്(റ)തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. വന്യമൃഗങ്ങളുടെ തോൽ ഉപയോഗിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (തിർമുദി, നസാഈ)

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on പുലിത്തോൽ ഉപയോഗിക്കലും അതിൻമേൽ യാത്ര ചെയ്യലും

ചൊറിച്ചിൽ രോഗവും പട്ടുവസ്ത്രവും

477 അനസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:. സുബൈർ, അബ്ദുർ റഹ്മാൻ ബ്‌നു ഔഫ്(റ) എന്നിവർക്ക് ചൊറിച്ചിൽ രോഗം ഉണ്ടായപ്പോൾ പട്ടുവസ്ത്രം ധരിക്കാൻ അവർക്ക് നബി(സ)പ്രത്യേകം ഇളവ് നൽകുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on ചൊറിച്ചിൽ രോഗവും പട്ടുവസ്ത്രവും

പുരുഷൻമാർക്ക് പട്ടുവസ്ത്രം ധരിക്കൽ നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവും

474 ഉമർ ബ്‌നുൽ ഖത്വാബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങൾ പട്ടുവസ്ത്രം ധരിക്കരുത്. വല്ലവനും ഇഹലോകത്തു വെച്ച് അത് ധരിക്കുന്നുവെങ്കിൽ പരലോകത്ത് വെച്ച് അയാൾ അത് ധരിപ്പിക്കുകയില്ല. (മുത്തഫഖുൻ അലൈഹി) 475 അനസ്‌(റ)വിൽ നിന്ന് നിവേദനം: .നബി(സ) പറഞ്ഞിരിക്കുന്നു: ”ഇഹലോകത്തു വെച്ച് പട്ടുവസ്ത്രം ധരിക്കുന്നു വെങ്കിൽ പരലോകത്ത് വെച്ച് അയാൾ അത് ധരിപ്പിക്കുകയില്ല”. (മുത്തഫഖുൻ … Continue reading

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on പുരുഷൻമാർക്ക് പട്ടുവസ്ത്രം ധരിക്കൽ നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവും

വസ്ത്രധാരണത്തിൽ മിതത്വം കാണിക്കുക

473 അംറ്ബ്നു ശുഐബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹു തന്റെ ദാസന് നൽകിയ അനുഗ്രഹങ്ങൾ അവനിലൂടെ കാണപ്പെടുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു”.(തിർമുദി)

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on വസ്ത്രധാരണത്തിൽ മിതത്വം കാണിക്കുക

അനാഢംഭരത്തോടെ വസ്ത്രം ധരിക്കുക. അഹങ്കാരം വെടിയുക

472 മുആദ് ബ്‌നുഅനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ”അല്ലാഹുവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും”. (തിർമുദി) 307. അബൂമൂസാ(റ)നിവേദനം: മരണവേളയിൽ നബി(സ) കിടന്നിരുന്ന വിരികൾ … Continue reading

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on അനാഢംഭരത്തോടെ വസ്ത്രം ധരിക്കുക. അഹങ്കാരം വെടിയുക

വസ്ത്രത്തിന്റെ നീളം, വസ്ത്രം വലിച്ചിഴക്കൽ എന്നിവ

465 അസ്മാ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ കുപ്പായത്തിന്റെ കൈ ഭുജം വരെയുണ്ടായിരുന്നുള്ളൂ. (അബൂദാവൂദ്,തിർമുദി) 466 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ … Continue reading

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on വസ്ത്രത്തിന്റെ നീളം, വസ്ത്രം വലിച്ചിഴക്കൽ എന്നിവ

വെള്ള വസ്ത്രം അണിയൽ സുന്നത്ത്, കോട്ടൻ, രോമം പോലുള്ളവ കൊണ്ടുള്ള വസ്ത്രം അനുവദനീയമാണ്‌

അല്ലാഹു പറഞ്ഞിരിക്കുന്നു: (ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു, ധർമ്മ നിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുൽ ഉത്തമം (അഅ്‌റാഫ് 26) (നിങ്ങളെ ചൂടിൽ നിന്നും കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും നിങ്ങളന്യോന്യം നടത്തുന്ന അക്രമണത്തിൽ നിന്നു നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു (നഹ്ൽ: 81) 459 സുമുറ(റ)വിൽ … Continue reading

Posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ | Comments Off on വെള്ള വസ്ത്രം അണിയൽ സുന്നത്ത്, കോട്ടൻ, രോമം പോലുള്ളവ കൊണ്ടുള്ള വസ്ത്രം അനുവദനീയമാണ്‌