മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക

”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റിനി ർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. ” (3/185)

”താൻ ഏത് നാട്ടിൽ വെച്ചണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”( 31/34)

”അങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴിക നേരം പോലും അവർക്ക് വൈകിക്കാൻ ആവുകയില്ല. അവർക്കത് നേരെത്തെയാക്കാനും കഴിയില്ല.” (16/61)

”സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ്‌നഷ്ടക്കാർ.നിങ്ങ ളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവ ധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു ” (63/911)

”അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമ ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ല നിലയിൽ പ്ര വർത്തിക്കുവാൻ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവൻ പറഞ്ഞു കൊണ്ടിരിക്കും.അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കു ന്നതാണ്. എന്നിട്ട് കാഹളത്തിൽ ഊതപ്പെട്ടാൽ അന്ന് അവർക്കിടയിൽ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവർ അന്യോന്യം അന്വേഷിക്കുകയുമില്ല. അപ്പോൾ ആരുടെ (സൽകർമ്മങ്ങളുടെ) തൂക്കങ്ങൾ ഘനമുള്ളതായോ അവർ തന്നെയാണ് വിജയികൾ.ആരുടെ (സൽകർമ്മങ്ങളുടെ) തൂക്കങ്ങൾ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവർ, നരകത്തിൽ നിത്യവാസികൾ.നരകാഗ്‌നി അവരുടെ മുഖങ്ങൾ കരിച്ചു കളയും. അവരതിൽ പല്ലിളിച്ചവരായിരിക്കും.(അവരോട് പറയപ്പെടും:) എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? അപ്പോൾ നിങ്ങൾ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ .അ വർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങൾ വഴി പിഴച്ച ഒരു ജനവിഭാഗമായിപ്പോയി. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതിൽ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങൾ (ദുർമാർഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരി ക്കും.

അവൻ (അല്ലാഹു) പറയും: നിങ്ങൾ അവിടെത്തന്നെനിന്ദ്യരായിക്കഴിയുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്.

തീർച്ചയായും എന്റെ ദാസൻമാരിൽ ഒരു വിഭാഗം ഇപ്രകാരംപറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണി ക്കുകയും ചെയ്യേണ മേ. നീ കാരുണികരിൽ ഉത്തമനാണല്ലോ.അപ്പോൾ നിങ്ങൾ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങൾക്ക് എന്നെപ്പറ്റിയുള്ള ഓർമ മറന്നുപോകാൻ അവർ ഒരു കാരണ മായിത്തീർന്നു. നിങ്ങൾ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവർ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവർക്ക് പ്രതിഫലംനൽകിയിരിക്കുന്നു. അതെന്തെന്നാൽ അവർ തന്നെയാകുന്നു ഭാഗ്യവാൻമാർ.

അവൻ (അല്ലാഹു) ചോദിക്കും: ഭൂമിയിൽ നിങ്ങൾ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അൽപഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടു ത്തിയവരോട് നീ ചോദിച്ചു നോക്കുക. അവൻ പറയും: നിങ്ങൾ അൽപം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കിൽ (എത്ര നന്നായിരുന്നേനെ! ) അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാ ണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ? ” (23/99115)

”വിശ്വാസികൾക്ക് അവരുടെ ഹൃദയങ്ങൾ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങൾക്ക് മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ ആകാതിരിക്കു വാനും സമയമായില്ലേ ? അങ്ങനെ ആ വേദക്കാർക്ക് കാലം ദീർഘിച്ച് പോകുകയും തൻമൂലം അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗികളാകുന്നു. ” (57/16)

350.ഇബ്‌നു ഉമർ(റ)നിവേദനം: നബി(സ)എന്റെ ചുമലിൽ കൈവെച്ച് പറയുകയുണ്ടായി: നീ ദുനിയാവിൽ ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ കഴിച്ച് കൂട്ടുക. ഇബ്‌നു ഉമർ(റ) പറയുമായിരുന്നു: നീ നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. ആരോഗ്യമുള്ളപ്പോൾ അനാരോഗ്യമുള്ള സമയത്തേക്ക് നീ കരുതി വെക്കുക. ജീവിത കാലത്ത് തന്നെ മരണ ത്തിന് വേണ്ടി നീ തയ്യാറെടുക്കുക. ( ബുഖാരി)

351. ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: വസിയ്യത്ത് ചെയ്യുവാനുള്ള ഒരാൾ അത് രേഖപ്പെടുത്തിവെക്കാത രണ്ടു രാത്രികൾ കഴിച്ചുകൂട്ടക എന്നത് ഒരു വിശ്വാസിക്ക് ഭൂഷണമല്ല (മുത്തഫഖുൻഅ ലൈഹി)

352.ഇബ്‌നു മസ്ഊദ്‌(റ)നിവേദനം: നബി(സ)ചതുരത്തിൽ ഒരു വരവരക്കുകയും പിന്നീട് അതിനു മദ്ധ്യത്തിൽ കൂടി ചതുരത്തിന്റെ വെളിയിൽ നിന്ന് ഒരു വര വരക്കുകയും ചെയ്തു. പിന്നീട് മദ്ധ്യത്തിലുള്ള വരയിലേക്ക് അരികിൽ നിന്ന് ചെറു വരകൾ വരക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: ഇതാകുന്നു മനുഷ്യൻ, ചുറ്റും വലയം ചെയ്ത ചതുരം അയാളുടെ ആയുസ്, പുറത്തേക്ക് നില്ക്കുന്ന ഈ വരകൾ അയാളുടെ മോഹങ്ങൾ അതിനു കുറുകയുള്ളവ അയാൾക്ക് വരുന്ന ആപത്തു കൾ ചിലതിൽ നിന്ന് അയാൾ രക്ഷപ്പെട്ടാൽ മറ്റ് ചിലതിൽ അയാൾ വീഴുന്നു.(ബുഖാരി)

This entry was posted in അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക. Bookmark the permalink.