Category Archives: അദ്ധ്യായം 8 : ശ്രേഷ്ഠതകൾ

നോമ്പ് തുറപ്പിച്ചവനുള്ള ശ്രേഷ്ഠത

739. സൈദ് ബ്‌നുഖാലിദ്ജുഹ്‌നി(റ) വിൽനിന്ന് നിവേദനം:നബി (സ)പറഞ്ഞു: വല്ലവനും നോമ്പ് തുറപ്പിച്ചാൽ നോമ്പുകാരന്റേതിന് തുല്യമായ പ്രതിഫലം അവന് ലഭിക്കും, അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തിൽ ഒന്നും ചുരുങ്ങുകയില്ല. (തിർമുദി) 740. അനസ് (റ)വിൽനിന്ന് നിവേദനം: ഒരുദിവസം നബി(സ) സഅദ്‌(റ)ന്റെ  വീട്ടിൽ ചെന്നു, ഉടനെ അദ്ദേഹം പത്തിരിയും ഒലീവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ച ശേഷം പ്രവാചകൻ(സ) ഇങ്ങനെ പ്രാർത്ഥിച്ചു: … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നോമ്പ് തുറപ്പിച്ചവനുള്ള ശ്രേഷ്ഠത

എല്ലാമാസങ്ങളിലെയും മൂന്ന് ദിവസെ ത്ത നോമ്പ്‌

ഓരോ മാസത്തിലേയും പൗർണമി ദിനങ്ങളായ 13, 14, 15 ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ പ്രത്യേകം ശ്രേഷ്ഠതയുള്ളതാണ്‌ 736. അബദുല്ല ബ്‌നുഅംറ് ബ് നുആസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കൽ വർഷം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിനു തുല്യമാണ്.(മുത്തഫഖുൻ അലൈഹി) 737. അബൂദർറ്(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: മാസത്തിൽ മൂന്ന് ദിവസം നീ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on എല്ലാമാസങ്ങളിലെയും മൂന്ന് ദിവസെ ത്ത നോമ്പ്‌

തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പ്‌

735. ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെ കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിർമുദി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പ്‌

ശവ്വാലിലെ ആറുദിവസ നോമ്പ് സുന്നത്താണ്‌

734 അബൂ അയ്യൂ ബ്(റ)  വിൽ നിന്ന് നിവേദനം: നിശ്ചയമായും നബി(സ)പറഞ്ഞു: ആരെങ്കിലും റമദാനിലെ നോമ്പും തുടർന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാൽ ആ വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചതുപോലെയാണ്. (മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ശവ്വാലിലെ ആറുദിവസ നോമ്പ് സുന്നത്താണ്‌

അറഫ, ആശൂറാഅ്, താസൂആഅ് ദിവസങ്ങ ളിലെ നോമ്പിന്റെ മഹത്വം

731. അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: അറഫാ നോമ്പിനെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും. (മുസ്‌ലിം) 732. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയമായും നബി(സ)ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുകയും അത് കൽപ്പിക്കുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി) 733. ഇബ്‌നു അബ്ബാസ്‌(റ)വിൽ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on അറഫ, ആശൂറാഅ്, താസൂആഅ് ദിവസങ്ങ ളിലെ നോമ്പിന്റെ മഹത്വം

ദുൽഹജ്ജിലെ ആദ്യത്തെ പത്ത് നാളുകളിലെ സൽകർമ്മങ്ങളുടെ ശ്രേഷ്ഠത

730. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു, ഈ ദിവസ(ദുൽ ഹജ്ജിന്റെ പത്ത് ദിവസ)ത്തേക്കാൾ അല്ലാഹുവിന് സൽകർമ്മങ്ങൾ കൂടുതലിഷ്ടപ്പെടുന്ന മറ്റൊരു ദിവസവുമില്ല. അവർ ചോദിച്ചു: പ്രവാചകരേ(സ) അല്ലാഹുവിന്റെ  മാർഗത്തിലുള്ള യുദ്ധത്തേക്കാളുമോ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ  മാർഗത്തിലുള്ള യുദ്ധത്തേക്കാളും (ഉത്തമമാണവ) സ്വശരീരംകൊണ്ടും സമ്പത്തുകൊണ്ടും  യുദ്ധത്തിനു പുറപ്പെട്ടിട്ട് അവയിൽ ഒന്നും തന്നെ തിരിച്ചു കൊണ്ടുവരാത്തവനൊഴികെ. (ബുഖാരി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ദുൽഹജ്ജിലെ ആദ്യത്തെ പത്ത് നാളുകളിലെ സൽകർമ്മങ്ങളുടെ ശ്രേഷ്ഠത

മുഹറം, ഷഅബാൻ, ദുൽഹജ്ജ് ആദ്യപത്ത് ദിവസങ്ങളിലെ നോമ്പിന്‍റെ ശ്രേഷ്ഠത

729. ആയിശ(റ) വിൽനിന്ന് നിവേദനം: ശഅബാൻ മാസത്തേക്കാൾ കൂടുതൽ ഒരുമാസത്തിലും നബി(സ)സുന്നത്ത് നോമ്പ് അനുഷ്ഠിക്കാറില്ല. ശഅബാന്റെ പ്രധാന ഭാഗവും അവിടുന്ന് നോമ്പനുഷ്ഠിച്ചിരുന്നു. മറ്റൊരു റിപ്പോർട്ടിലുണ്ട്, ശഅബാനിൽ അൽപ ദിവസമൊഴിച്ച് അദ്ദേഹം നോമ്പനുഷ്ഠിച്ചിരുന്നു. ( മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on മുഹറം, ഷഅബാൻ, ദുൽഹജ്ജ് ആദ്യപത്ത് ദിവസങ്ങളിലെ നോമ്പിന്‍റെ ശ്രേഷ്ഠത

വ്രതത്തെ സംബന്ധിച്ച ചില പ്രശ്‌നങ്ങൾ

726. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:വല്ലവനും മറന്നു കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ് പൂർത്തിയാക്കട്ടെ നിശ്ചയമായും അല്ലാഹുവാണ് അവനെ തീററിയതും കുടിപ്പിച്ചതും. ( മുത്തഫഖുൻ അലൈഹി) 27. ലഖീത് ബ്‌നുസ്വബ്‌റ(റ) വിൽനിന്ന് നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ(സ) വുളുവിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക അവിടുന്ന് പറഞ്ഞു: നീ വുളു പൂർണ്ണമായി എടുക്കുക, … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വ്രതത്തെ സംബന്ധിച്ച ചില പ്രശ്‌നങ്ങൾ

നോമ്പുകാരൻ അവയവങ്ങളെ സൂക്ഷിക്കണം

724 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ നോമ്പുകാരനായാൽ ചീത്ത കാര്യങ്ങൾ പറയുകയോ അപശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളോട്‌ വഴക്കിന് വന്നാൽ ഞാൻ ഒരു നോമ്പുകാരനാകുന്നു എന്ന് അവരോട് പറയുകയും ചെയ്യണം (മുത്തഫഖുൻ അലൈഹി.) 725 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:വല്ലവനും കള്ളം പറയുന്നതും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിച്ചില്ലെങ്കിൽ അവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നോമ്പുകാരൻ അവയവങ്ങളെ സൂക്ഷിക്കണം

നോമ്പ് മുറിക്കുന്നതിൽ ധൃതി കാണിക്കണം.

722 സഹ്ൽ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:സമയമായാൽ ബദ്ധപ്പെട്ട് നോമ്പ് മുറിക്കുമ്പോഴെല്ലാം ജനങ്ങൾ ക്ഷേമത്തിലായിരിക്കും. (മുത്തഫഖുൻ അലൈഹി) 723 സൽമാൻ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറക്കട്ടെ. ഇനി അത് കിട്ടിയില്ലെങ്കിൽ വെള്ളംകൊണ്ട് തുറക്കട്ടെ.നിശ്ചയം അത് ശുദ്ധിയാക്കുന്നതാണ്. (അബൂ ദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നോമ്പ് മുറിക്കുന്നതിൽ ധൃതി കാണിക്കണം.