Category Archives: അദ്ധ്യായം 1 : മര്യാദകൾ

എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ

വുളൂ, കളി, തയമ്മും, വസ്ത്രധാരണം, ചെരിപ്പും ഖുഫയും അണിയൽ, പാൻസ്ധരിക്കൽ, പള്ളിയിൽപ്രവേശിക്കൽ, ബ്രഷ്‌ചെയ്യല്‍ , സുറുമയിടൽ, നഖംമുറിക്കലും, മീശവെട്ടലും, കക്ഷംവൃത്തിയാക്കലും, തലമുണ്ഡനം, നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടൽ, തിന്നുക, കുടിക്കുക, ഹസ്ത ദാനം ചെയ്യുക, ഹജറുൽ അസ്‌വദ് ചുംബിക്കൽ, ബാത്ത്‌റൂമിൽനിന്ന് പുറപ്പെടൽ, എന്തെങ്കിലം നൽകലും സ്വീകരിക്കലും പോലുള്ള കാര്യങ്ങളിലെല്ലാം വലത്തേതിനെ മുന്തിക്കുക. മുകളിൽ പറഞ്ഞതിന് എതിരായ … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ

പെരുന്നാൾ നമസ്‌കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും

423 ജാബിർ(റ) വിൽ നിന്ന് അദ്ദേഹം പറഞ്ഞു, നബി(സ)പെരുന്നാൾ നമസ്‌കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു (ബുഖാരി) 424 ഇബ്‌നു ഉമർ(റ)വിൽ നിന്ന്, നബി(സ)മദീനയിൽനിന്ന് അശ്ശജറ മാർഗേന പ്രവേശിക്കുകയും അൽമുഅറശ് വഴി പുറപ്പെടുകയും ചെയ്തിരുന്നപോലെ മക്കയിലേക്ക് ഥനിയ്യത്തുൽഉലയ്യാ വഴി പ്രവേശിക്കുകയും ഥനിയ്യത്തുൽസുഫ്‌ലാ വഴിപുറപ്പെടുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on പെരുന്നാൾ നമസ്‌കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും

കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.

അല്ലാഹു പറഞ്ഞിരിക്കുന്നു. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (ആലു ഇംറാൻ :159) തങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും (സൂറത്ത് ശൂറാ: 38) 422 ജാബിർ ഇബ്‌നു അബ്ദുല്ല(റ)പറയുന്നു: എല്ലാകാര്യങ്ങളിലും ഏതാണ് ഗുണകരം എന്ന് അറിയാനുള്ള പ്രാർത്ഥന ഖുർആനിലെ ഒതു സൂറത്തിനെ പോലെ നബി(സ)ഞങ്ങളെ പഠിപ്പിച്ചിരുന്നു. അവിടുന്നുപറഞ്ഞു: നിങ്ങൾ ഒരു കാര്യം ഉദ്ദേശിച്ചാൽ … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.

സുഹൃത്തുക്കളോട് യാത്ര പറയലും പിരിയുമ്പോൾ വസ്വിയ്യത്ത് നൽകലും അവർക്കുള്ള പ്രാർത്ഥനയും

അല്ലാഹു പറഞ്ഞു,: (ഇബ്‌റാഹീമും(അ) യഅ്ഖൂബും(അ) അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരെഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിന് കീഴ്‌പെടുന്ന വരായി (മുസ്‌ലിംകളായി) ക്കൊണ്ട ല്ലാതെ നിങ്ങൾ മരിക്കാൻ ഇടയാകരുത്. (ഇങ്ങിനെയാണ്അവർ ഓരോരുത്തരും ഉപദേശിച്ചത്)എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ്നിങ്ങൾ ആരാധിക്കുക എന്ന് യഅ്ഖൂബ്(അ) മരണം … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on സുഹൃത്തുക്കളോട് യാത്ര പറയലും പിരിയുമ്പോൾ വസ്വിയ്യത്ത് നൽകലും അവർക്കുള്ള പ്രാർത്ഥനയും

അഭിനന്ദിക്കലും സന്തോഷവാർത്ത അറിയിക്കലും സുന്നത്ത്‌

അല്ലാഹു പറയുന്നു: സംസാരം (എല്ലാം) ശ്രദ്ധിച്ചു കേൾക്കുകയും അവയിൽ നിന്ന് നല്ലത് പിമ്പറ്റുകയും ചെയ്യുന്ന ദാസൻമാർക്ക് സന്തോഷവാർത്ത അറിയിക്കുക. (സൂറത്ത് സുമർ :18) (തന്റെ കാരുണ്യംകൊണ്ടും സംതൃപ്തികൊണ്ടും നിത്യാനുഗ്രഹങ്ങളുള്ള സ്വർഗ്ഗം കൊണ്ടും അവരുടെ രക്ഷിതാവ് അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു) സൂറത്ത് സുമർ : 17) (നിങ്ങൾക്ക് വാഗ് ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on അഭിനന്ദിക്കലും സന്തോഷവാർത്ത അറിയിക്കലും സുന്നത്ത്‌

അഥിതി സൽകാരം

അല്ലാഹു പറഞ്ഞിരിക്കുന്നു: (ഇബ്‌റാഹീമിന്റെ മാന്യരായ അഥിതികളെപറ്റിയുള്ള വാർത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ , അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം. (നിങ്ങൾ)അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ച്) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on അഥിതി സൽകാരം

ആരാധനസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ ശാന്തതയും ഗാംഭീര്യവുംഉണ്ടായിരിക്കൽ

അല്ലാഹു പറഞ്ഞിരിക്കുന്നു: (വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മ നിഷ്ഠയിൽ നിന്ന് ഉണ്ടാകുന്നതത്രെ,) (സൂറത്ത് ഹജ്ജ്: 32) 414 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:, നമസ്‌കാരത്തിന് ഇഖാമത്ത്‌ വിളിക്കപ്പെട്ടാൽ നിങ്ങൾ അതിലേക്ക് ധൃതിയിൽ പോകരുത്, നടന്നും ശാന്തമായും അതിന് നിങ്ങൾ പുറപ്പെടുക, ശേഷം കിട്ടിയത് നമസ്‌കരിക്കുക, നഷ്ടപ്പെടുന്നത് … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ആരാധനസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ ശാന്തതയും ഗാംഭീര്യവുംഉണ്ടായിരിക്കൽ

ശാന്തതയും ഗാംഭീര്യവും

അല്ലാഹു പറഞ്ഞിരിക്കുന്നു: (പരമകാരുണികന്റെ ദാസൻമാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു. (സൂറത്ത് ഫുർഖാൻ: 63) 413 ആയിശ(റ)വിൽ നിന്ന് നിവേദനം: (അവർ പറഞ്ഞു: നിബി(സ) വാപിളർത്തി ചിരിക്കുന്ന രീതിയിൽ ഞാൻ അവിടുത്തെ കണ്ടിട്ടേയില്ല, മറിച്ച് അവിടുന്ന് പുഞ്ചിരിക്കാറായിരുന്നു പതിവ്) (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ശാന്തതയും ഗാംഭീര്യവും

ഉപദേശത്തിൽ മിതത്വം പാലിക്കൽ

അല്ലാഹു പറയുന്നു. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക (സൂറത്ത് നഹൽ: 125) 410 സഖീഖ് ബ്നു സലമ(റ)വിൽനിന്ന് നിവേദനം: എല്ലാവ്യഴാഴ്ചകളിലും ഒരു പ്രാവശ്യം ഇബ്‌നു മസ്ഊദ്ഞങ്ങളെ ഉപദേശിക്കാറുണ്ടാ യിരുന്നു, അങ്ങിനെ ഒരാൾ പറഞ്ഞു, അബ്ദുറഹ്മാൻ എല്ലാ ദിവസവും നിങ്ങളുടെ ഉപദേശം ഞങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു: അത് … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ഉപദേശത്തിൽ മിതത്വം പാലിക്കൽ

ശ്രോദ്ധാവിന് ആശയം വ്യക്തമാവുന്ന രൂപത്തിൽ സംസാരിക്കലും ആവശ്യമെങ്കിൽ ആവർത്തിക്കലും

408 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)യുടെ സംസാരം വളരെയധികം സുവ്യക്തവും ശ്രോദ്ധാവിന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന രുപത്തിലുള്ളതുമായിരുന്നു) അബൂദാവൂദ് 409 അനസ്‌(റ)വിൽ നിന്ന് നിവേദനം (നബി(സ)ഒരു കാര്യം സംസാരിച്ചാൽ അത് നന്നായി ഗ്രഹിക്കാൻ വേണ്ടി മൂന്ന് പ്രാവശ്യം ആവർത്തിക്കാറുണ്ടാ യിരുന്നു. അപ്രകാരം തന്നെ ഒരു ജനതയുടെ അടുത്ത് വന്നാൽ അവർക്ക് മൂന്ന് പ്രാവശ്യം … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ശ്രോദ്ധാവിന് ആശയം വ്യക്തമാവുന്ന രൂപത്തിൽ സംസാരിക്കലും ആവശ്യമെങ്കിൽ ആവർത്തിക്കലും