ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്‌നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പെട്ടു ജീവിക്കൽ.

”അതിനാൽ നിങ്ങൾ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീർച്ചയായും ഞാൻ നിങ്ങൾക്ക് അവന്റെ അടുക്കൽ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. ” (51/50)

356. സഅദ്ബിൻ അബീവഖാസ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ആളുകളിൽ നിന്ന് ഒന്നും ആവശ്യപ്പെടാത്തവനും രഹസ്യമായി ജീവിക്കുന്നവനുമായ സൂക്ഷ്മാലുവായ വിശ്വാസിയെ അല്ലാഹു ഇഷ്ടെപ്പടുന്നു. (മുസ്‌ലിം)

357. അ ബൂസഈദ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ ഏറ്റവും നല്ല ധനം ആടുകളായി മാറുന്നകാലം വിദൂരമല്ല. ഫിത്‌നയിൽ നിന്നും രക്ഷപ്പെടാൻ അവകളെയും തെളിച്ച് മലമടക്കുകളിലും മഴലഭിക്കുന്ന പ്രദേശങ്ങളിലും തന്റെ മതവുമായി അയാൾ കഴിച്ച് കൂട്ടുന്നു. (ബുഖാരി)

This entry was posted in അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്‌നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.. Bookmark the permalink.