Author Archives: riyaduser

സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ

അല്ലാഹുപറയുന്നു: ”ഭക്തർ ചില ഉദ്യാനങ്ങളിലും അരുവികളിലുമാണ്. (അവരോട് പറയപ്പെടും) നിർഭയരായി നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക, അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന വിദ്വോഷങ്ങൾ നാം നീക്കംചെയ്യപ്പെടുന്നതാണ്. സഹോദരങ്ങളെപ്പോലെ അവർ കട്ടിലകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നതായിരിക്കും. അവിടെ അവർക്ക് പ്രയസങ്ങൾ നേരിടേണ്ടിവരില്ല, അവിടെ നിന്നവർ പുറത്താക്കപ്പെടുന്നതുമല്ല”(അൽഹിജ്ർ 45-48) ”എന്റെ അടിമകളേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ ദുഖിക്കേണ്ടതുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ … Continue reading

Posted in അദ്ധ്യായം 19 : പാപമോചനം | Comments Off on സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ

പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും

അല്ലാഹു പറയുന്നു. ”നിന്റെ പാപത്തിന് നീ പാപമോചനം തേടിക്കൊള്ളുക” (മുഹമ്മദ് :19) ”അല്ലാഹുവിനോട് നീ പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്”. (നിസാഅ് :106) ”നിന്റെ രക്ഷിതാവിനെ നീ പ്രകീർത്തിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക, നിശ്ചയം അവൻ പാപങ്ങൾ പൊറുക്കുന്നവനാകുന്നു”(സൂറത്ത് നസ്‌റ് : 3) ”ഭക്തരായ ആളുകൾക്ക് സ്വന്തം നാഥന്റെ പക്കൽ താഴ് ഭാഗത്തിലൂടെ … Continue reading

Posted in അദ്ധ്യായം 19 : പാപമോചനം | Comments Off on പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും

ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

1048. റിബിഅ് ബ്‌നുഹറാശ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ മസ്ഊദിന്റെ കൂടെ ഞാൻ ഹുദൈഫ(റ)വിന്റെ അടുത്തുപോയി. അബൂ മസ്ഊദ് പറഞ്ഞു, ദജ്ജാലിനെക്കുറിച്ച് നീ പ്രവാചകനിൽ നിന്ന് കേട്ടത് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു, നിശ്ചയം, വെള്ളവും തീയും കൊണ്ടാണ് ദജ്ജാൽ രംഗപ്രവേശം ചെയ്യുക. വെള്ളമാണെന്ന് ജനങ്ങൾ ധരിക്കുന്നത് കരിക്കുന്ന തീയും, തീയാണെന്ന് ധരിക്കുന്നത് തണുത്ത ശുദ്ധജലവുമാണ്. … Continue reading

Posted in അദ്ധ്യായം 18 : അന്ത്യനാൾ | Comments Off on ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

തന്‍റെ പിതാവിലേക്കല്ലാതെ ചേർത്തിപ്പറയുന്നതും തന്റെ യജമാനനെ അല്ലാതെ യജമാനനായി കാണുന്നതും നിഷിദ്ധമാണ്‌

1047. സഅദ് ബ് നു അബീവഖാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: തന്റെ പിതാവല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരാളെ സ്വന്തം പിതാവായി ആരോപിക്കുന്നവന് സ്വർഗം നിഷിദ്ധമാണ്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on തന്‍റെ പിതാവിലേക്കല്ലാതെ ചേർത്തിപ്പറയുന്നതും തന്റെ യജമാനനെ അല്ലാതെ യജമാനനായി കാണുന്നതും നിഷിദ്ധമാണ്‌

പകൽ മുഴുവനും മൗനം പാലിക്കൽ നിഷിദ്ധം

1045. അലി(റ)നിന്ന് നിവേദനം: നബി(സ)യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കി. ഇന്ദ്രീയസ്ഖലനത്തിന് (പ്രായപൂർത്തിക്ക് ) ശേഷം അനാഥത്വമില്ല. പകൽ മുഴുവനും മൗനം പാലിക്കാൻ പാടില്ല. (അബൂദാവൂദ് ) ഇതിന്റെ വിശദീകരണത്തിൽ ഖത്വാബി പറഞ്ഞു. പകൽ മുഴുവൻ മൗനം പാലിക്കുക എന്നൊരാചാരം ജാഹിലിയ്യ കാലത്ത് ഹജ്ജ് കർമ്മങ്ങളിൽ നടപ്പുണ്ടായിരുന്നു, അതാണ് ഇസ്‌ലാമിൽ വിരോധിക്കപ്പെട്ടിട്ടുള്ളത്. പകരം നല്ലവാക്കും ദിക്‌റുകളും കൽപ്പിക്കപ്പെട്ടു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പകൽ മുഴുവനും മൗനം പാലിക്കൽ നിഷിദ്ധം

സ്വർണ്ണം വെള്ളി പാത്രങ്ങൾ ഏത് കാര്യത്തിന് ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു

458 ഉമ്മുസലമ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)അരുളി, വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിൽ നരകാഗ്നിയാണ്നിറക്കുന്നത് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സ്വർണ്ണം വെള്ളി പാത്രങ്ങൾ ഏത് കാര്യത്തിന് ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു

മുസ്ഹഫ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടുമെന്ന് ഭയപ്പെടുന്നെങ്കിൽ അതുമായി അവരിലേക്ക് യാത്രചെയ്യരുത്‌

1044. ഇബ് നുഉമർ(ര)നിന്ന് നിവേദനം: ശത്രുക്കളുടെ നാട്ടിലേക്ക് ഖുർആനുമായി യാത്രപോകൽ റസൂൽ(സ) നിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്ഹഫ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടുമെന്ന് ഭയപ്പെടുന്നെങ്കിൽ അതുമായി അവരിലേക്ക് യാത്രചെയ്യരുത്‌

ആഭിചാരം ഗുരുതരമായ പാപം

അല്ലാഹു പറയുന്നു: ”വാസ്തവത്തിൽ സുലൈമാൻ സത്യനിഷേധമാർഗ്ഗം കൈകൊണ്ടിരുന്നില്ല. (മറിച്ച്) ആ പിശാചുക്കളാണ് സത്യനിഷേധം കൈ ക്കൊണ്ടത്. അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിച്ച് കൊടുത്തിരുന്നു. ” (ബഖറ: 102 ) 98. ജാബിർ(റ) വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യൊന്നിച്ച് നമസ്‌കരിക്കാറുണ്ട് . അപ്പോഴെല്ലാം അവിടുത്തെ നമസ്‌കാരവും ഖുതുബയും മധ്യമനിലയിലായിരുന്നു. (മുസ്‌ലിം)  

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ആഭിചാരം ഗുരുതരമായ പാപം

വിഷൂചിക പോലുള്ള മാറാവ്യാധികൾ ബാധിച്ച പ്രദേശത്ത്‌നിന്ന് മാറിപ്പോകുന്നതും അങ്ങോട്ട് കടന്നുചെല്ലുന്നതും തെറ്റാണ്.

അല്ലാഹു പറയുന്നു: നിങ്ങൾ എന്തുമാത്രം സുശക്തമായ സൗധത്തിലാണെങ്കിലും മരണം നിങ്ങളെ പിടികൂടും. (നിസാഅ് : 78) നാശത്തിലേക്ക് സ്വന്തം കൈ നിങ്ങൾ ഇടരുത് (ബഖറ: 195) 1043.ഉസാമ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരിടത്ത് വിഷൂചിക ഉള്ളതായി നിങ്ങൾ കേട്ടാൽ നിങ്ങൾ അവിടെ കടന്ന് ചെല്ലരുത്. നിങ്ങൾ ഉള്ള സ്ഥലത്താണ് വിഷൂചിക ഉള്ളതെങ്കിൽ നിങ്ങൾ അവിടെ നിന്ന് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വിഷൂചിക പോലുള്ള മാറാവ്യാധികൾ ബാധിച്ച പ്രദേശത്ത്‌നിന്ന് മാറിപ്പോകുന്നതും അങ്ങോട്ട് കടന്നുചെല്ലുന്നതും തെറ്റാണ്.

തിൻമയുണ്ടാകുമെങ്കിൽ മുഖസ്തുതി പറയൽ വിലക്കപ്പെട്ടിരിക്കുന്നു. അതുണ്ടാകില്ലെങ്കിൽ കുഴപ്പമില്ല

1041. അബൂമുസ(റ)ൽ നിന്ന് നിവേദനം: ഒരാൾ മറ്റൊരാളെ പ്രശംസിച്ചതായും പ്രശംസ അതിർകവിഞ്ഞതായും നബി(സ)കേട്ടു. അന്നേരം അവിടുന്ന് പറഞ്ഞു. നിങ്ങൾ അവന്റെ മുതുക് മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. (മുത്തഫഖുൻ അലൈഹി) 1042 മിഖ്ദാദ്‌(റ)നിന്ന് നിവേദനം: ഒരിക്കൽ ഉസ്മാൻ(റ)നെപ്പറ്റി ഒരാൾ മുഖസ്തുതി പറയാൻ തുടങ്ങിയപ്പോൾ മിഖ്ദാദ്(റ) തന്റെ കാൽമുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരൽപൊടി വാരി … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on തിൻമയുണ്ടാകുമെങ്കിൽ മുഖസ്തുതി പറയൽ വിലക്കപ്പെട്ടിരിക്കുന്നു. അതുണ്ടാകില്ലെങ്കിൽ കുഴപ്പമില്ല