റിയാളുസ്വാലിഹീന്‍ : വിവർത്തക കുറിപ്പ്‌

റിയാദ് വഖ്ഫ് ഫൗണ്ടേഷന്‍റെ  പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ‘ഖുതൂഫുൻ മിൻ റിയാളിസ്സ്വാലിഹീൻ’ എന്ന ഗ്രന്ഥ ത്തിന്റെ മലയാള പരിഭാഷയാണ് വായനക്കാരുടെ കൈകളിലേക്ക് സമർപ്പിക്കുന്നത്.

ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ‘റിയാദുസ്സ്വാലിഹീൻ’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഇതിലുളള ഖുർആനിക വചനങ്ങളുടെ പരിഭാഷ ബഹു: ചെറിയമുണ്ടം അബ്ദുൽ ഹമീദ്  മദനിയുടേയും കുഞ്ഞിമുഹമ്മദ്മദനി പറപ്പൂരിന്‍റെയും പരിഭാഷയെ അടിസ്ഥാനമാക്കിയാണ്. ഹദീസുകളുടെ പദാനുപദ തർജുമയല്ല പ്രത്യുത ഹദീസിൽ ഉദ്ദേശിക്കുന്ന ആശയമാണ് പരിഭാഷപ്പെടുത്തിയിട്ടുളളത്. അതിനായി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . ഇമാം നവവിയുടെ ശീർഷകങ്ങൾ ദീർഘിച്ചതും പല വിധികളും അടങ്ങിയിട്ടുളള തുമാകയാൽ വിവർത്തനത്തിലും അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട് വിവർത്തനം കഴിയുന്നത്ര കൃത്യമാക്കാൻ ശ്രമിച്ചിട്ടു്. തെറ്റുകൾ ശ്രദ്ധയിൽ പെടുന്നവർ ഉണർത്തണമെന്ന് അപേക്ഷിക്കുന്നു.

ഇതിന്‍റെ  പൂർത്തീകരണത്തിന് പലരും സഹായിച്ചിട്ടുണ്ട്  അബ്ദുറസാഖ് സ്വലാഹി, ഉമർകോയ മദീനി എന്നിവരെ കൃതജ്ഞയോടെ ഓർക്കുന്നു. ഇതിന്റെ മൂലഗ്രന്ഥം രചിച്ച ഇമാം നവവിക്കും സംഗ്രഹ കൃത്യം നിർവ്വഹിച്ചവർക്കും പ്രസാധകർക്കും ഇത് വായിക്കുന്നവർക്കും എല്ലാവർക്കും അർഹമുറാഹിമാം റബ്ബ് മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. (ആമീൻ).

വിവ: അബ്ദുറഹ്മാൻ മദീനി

Comments are closed.