Category Archives: ഭാഗം-1

അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ

401. അബൂമൂസാ അൽഅശ്അരി(റ) പറയുന്നു: ഞാൻ ഒരിക്കൽ നബി(സ)യുടെ അടുത്തു വന്നു. എന്റെ പിതൃവ്യപുത്രൻമാരിൽ പെട്ട രണ്ടു പേരുമുണ്ടായിരുന്നു. ഒരു ഉദ്യോഗം കിട്ടിയാൽ കൊള്ളാമെന്ന് അവർ രണ്ടു പേരും നബി(സ)യോട് ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ നബി(സ)അരുളി: നമ്മുടെ ഈ ജോലികളിൽ അതാവശ്യപ്പെട്ടോ ആഗ്രഹിച്ചോ വന്ന വരെ നാം നിയമിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ | Comments Off on അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ

ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്‌

”സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും.സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (43/67) 400. ആയിശ(റ) നിവേദനം: നബി(സ)അരുളി: ഏതെങ്കിലും ഭരണാധികാരിക്ക് അല്ലാഹു നന്മയുദേശിച്ചാൽ അല്ലാഹു അയാൾക്ക് സത്യസന്ധമായ സഹായിയെ നൽകുന്നതാണ്. അയാൾ വല്ലതും മറന്നാൽ അവൻ ഓർമപ്പെടുത്തുന്നതും സഹായിക്കുന്നതുമാണ്. അല്ലാഹു അയാൾക്ക് മറ്റു വല്ലതുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചീത്ത സഹായിയെ നൽകുന്നതാണ്. അയാൾ വല്ലതും മറന്നാൽ അവൻ ഓർമപ്പെടുത്തുകയോ ഓർത്താൽ … Continue reading

Posted in അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്‌ | Comments Off on ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്‌

അധികാരം ചോദിച്ചു വാങ്ങാതിരിക്കുക, ഒഴിച്ചുകൂടാത്ത ഘട്ടങ്ങളിലൊഴികെ അത് ഏറ്റെടുക്കാതിരിക്കുക

”ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും.”(28/83) 397. അബ്ദുറഹ്മാൻ ബിൻ സമൂറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അബ്ദുറഹ് മാൻ നിങ്ങൾ അധികാരം ചോദിക്കരുത്. ചോദിക്കാത നിന്നിലേക്ക് അതു വന്നുചേരുന്നുവെങ്കിൽ നീ തദ്‌വിഷയത്തിൽ സഹായിക്കപ്പെടും. നീ അത് ചോദിച്ചു വാങ്ങിയാൽ നീ തന്നെ അത് മുഴുവനായി ഏറ്റടുക്കേണ്ടി … Continue reading

Posted in അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക | Comments Off on അധികാരം ചോദിച്ചു വാങ്ങാതിരിക്കുക, ഒഴിച്ചുകൂടാത്ത ഘട്ടങ്ങളിലൊഴികെ അത് ഏറ്റെടുക്കാതിരിക്കുക

കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധി പന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്‌

”സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക.” (4/59) 393. ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നീ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വിഷയങ്ങളിലെല്ലാം ഒരു വിശ്വസിയുടെ ബാധ്യത അനുസരണമാണ്. അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയമാണെങ്കിൽ പിന്നെ കേൾവിയോ അനുസരണമോ ഇല്ല. (മുസ്‌ലിം) 394. അനസ് (റ)നിവേദനം: നബി(സ)പറയുകയുണ്ടായി: തല ഉണക്കമുന്തിരി പോലെയിരിക്കുന്ന എത്യോപ്യൻ … Continue reading

Posted in അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്‌ | Comments Off on കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധി പന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്‌

നീതിമാനായ ഭരണാധിപതി

”തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമചെയ്യുവാനുമാണ്.” (16/90) ”നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (49/9) 390. അബ്ദുല്ലാ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)പ്രവചിച്ചു: സ്വന്തം കുടുംബത്തിലും തങ്ങളെ ഏൽപ്പിക്കപ്പെട്ടതിലും നീതി പുലർത്തുന്നവർ അല്ലാഹുവിങ്കൽ പ്രകാശത്തിലുള്ള സ്റ്റേജുകളിലാണ്. (മുസ്‌ലിം)മഹത്തായ പ്രതിഫലമാണ് അവർക്കുള്ളത്. 391. ഔഫി(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)പറയുന്നത് ഞാൻ … Continue reading

Posted in അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി | Comments Off on നീതിമാനായ ഭരണാധിപതി

ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്‌

”നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക” (26/215) ”തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു.”(16/90) 388. മഅ്ഖൽ ബിൻ യസാർ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി. ഏതെങ്കിലുമൊരാളെ അല്ലാഹു … Continue reading

Posted in അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്‌ | Comments Off on ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്‌

ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക

” അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന് ഗുണകരമായിരിക്കും.” (22/30) ”നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്നതാണ്.” (47/7) 386. അബൂമസ്ഉൂദ്(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുത്ത് വന്ന് ഇങ്ങനെ പരാതി പറയുകയുണ്ടായി: സുബഹി നമസ്‌കാരത്തിൽ … Continue reading

Posted in അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക | Comments Off on ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക

ഉപദ്രവങ്ങൾ സഹിക്കുക

” വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേ കാര്യങ്ങളിൽ പെട്ടതാകുന്നു.” (42/43) ”കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. ” (3/134) 385. അബൂഹുറൈറ(റ)നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ എനിക്ക് ചില കുടുംബബന്ധുക്കളുണ്ട് ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ … Continue reading

Posted in അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക | Comments Off on ഉപദ്രവങ്ങൾ സഹിക്കുക

വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേതിന്റെയും പ്രാധാന്യം

”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.” (7/199) ” അതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക.” (15/85) ”അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (24/22) ”മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു … Continue reading

Posted in അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്‍റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്‍റെയും പ്രാധാന്യം | Comments Off on വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേതിന്റെയും പ്രാധാന്യം

അവധാനതയും സൗമ്യതയും പാലിക്കൽ

”കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. ” (3/134) ”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.” (7/199) ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) … Continue reading

Posted in അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ | Comments Off on അവധാനതയും സൗമ്യതയും പാലിക്കൽ