Monthly Archives: January 2013

ഒരു പേനിനേയോ ഏതെങ്കിലും ജീവിയേയോ മറ്റോ പൊള്ളലേൽപ്പിക്കരുത്‌

934. ഇബ്‌നു മസ്ഊദ്‌(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞങ്ങൾ പ്രവാചകൻ(സ)യുടെ കൂടെ ആയിരക്കുമ്പോൾ അവിടുന്ന് വിസർജ്ജനാവശ്യാർത്ഥം പോയപ്പോൾ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കാണുകയുണ്ടായി. ഞങ്ങൾ അതിന്റെ കുഞ്ഞിനെ എടുക്കുമ്പോഴേക്കും ആ തള്ളപ്പക്ഷി ഞങ്ങൾക്ക്‌ മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(സ) തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളുടെ കാരണത്താൽ ആരാണ് തള്ളയെശല്യപ്പെടുത്തിയത് എന്ന് ചോദിക്കുകയുണ്ടായി. ശേഷം അവിടുന്ന് പറഞ്ഞു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഒരു പേനിനേയോ ഏതെങ്കിലും ജീവിയേയോ മറ്റോ പൊള്ളലേൽപ്പിക്കരുത്‌

മതപരമായ കാരണങ്ങളില്ലാതെയും അന്യായമായും ജീവികളേയോ സ്ത്രീകളേയോ തങ്ങളുടെ കീഴിൽ കഴിയുന്നവരേയോ പീഢിപ്പിക്കലും ശിക്ഷിക്കലും നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു ; ”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.” 928. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മതപരമായ കാരണങ്ങളില്ലാതെയും അന്യായമായും ജീവികളേയോ സ്ത്രീകളേയോ തങ്ങളുടെ കീഴിൽ കഴിയുന്നവരേയോ പീഢിപ്പിക്കലും ശിക്ഷിക്കലും നിഷിദ്ധമാണ്.

മൂന്നാളുകൾ ഉണ്ടായിരിക്കെ അനിവാര്യമില്ലാതെ രാളുകൾ സ്വകാര്യം പറയുകയോ മൂന്നാമന് മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയോ ചെയ്യരുത്.

അല്ലാഹു പറയുന്നു: ”രഹസ്യസംസാരം പിശാചിൽ നിന്നുള്ളത് മാത്രമാകുന്നു”.(മുജാദല :10) 926. ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ മൂന്നാളുകൾ ഉണ്ടായിരിക്കെ മൂന്നാമനെ കൂടാതെ രണ്ടാളുകൾ സ്വകാര്യം പറയരുത് (മുത്തഫഖുൻ അലൈഹി) റിപ്പോർട്ടർ അബൂ സ്വാലിഹ്, ഇബ്‌നു ഉമറിനോട് ചോദിച്ചു: നാലു പേരുണ്ടായിരുന്നാലോ? അദ്ദേഹം പറഞ്ഞു: എങ്കിൽ പ്രശ്‌നമില്ല, എന്നുകൂടി അധികമായി അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മൂന്നാളുകൾ ഉണ്ടായിരിക്കെ അനിവാര്യമില്ലാതെ രാളുകൾ സ്വകാര്യം പറയുകയോ മൂന്നാമന് മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയോ ചെയ്യരുത്.

ദുസ്വഭാവങ്ങളോ മതവിരുദ്ധ പ്രവർത്തനങ്ങളോ കൂടാതെ മൂന്നു ദിവസത്തിലധികം മുസ്‌ലിംകൾ പിണങ്ങിനിൽക്കൽ നിഷിദ്ധം.

അല്ലാഹു പറയുന്നു. ”സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു  സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക.” (49/10) ”(കുറ്റകൃത്യങ്ങളിലും പാപങ്ങളിലും നിങ്ങൾ പരസ്പരം സഹായിക്കരുത് (മാഇദ: 2) 923. അബൂ അയ്യൂബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പരസ്പരം കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ ഇരുവരും തിരിഞ്ഞുകളയുന്നവിധം തന്റെ സഹോദരനോട് പിണങ്ങി നിൽക്കാൻ ഒരുമുസ്‌ലിമിനും അനുവദനീയമല്ല. അവരിൽ ഏറ്റവും ഉത്തമൻ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ദുസ്വഭാവങ്ങളോ മതവിരുദ്ധ പ്രവർത്തനങ്ങളോ കൂടാതെ മൂന്നു ദിവസത്തിലധികം മുസ്‌ലിംകൾ പിണങ്ങിനിൽക്കൽ നിഷിദ്ധം.

പൊങ്ങച്ചവും അക്രമവും നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: (നിങ്ങൾ നിങ്ങളെത്തന്നെ പുകഴ്ത്തിപ്പറയരുത്. സൂക്ഷ്മത പാലിക്കുന്നവൻ ആരാണെന്ന് അവനാണ് ഏറ്റവും നന്നായി അറിയുന്നവൻ. (നജ്മ് :32) (ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എതിരിൽമാത്രമേ (കുറ്റംചുമത്താൻ) മാർഗ്ഗമുള്ളു. അത്തരക്കാർക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും. (ശൂറ :4) 922. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബി(സ)പറഞ്ഞു: ജനങ്ങൾ നശിച്ചിരിക്കുന്നു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പൊങ്ങച്ചവും അക്രമവും നിഷിദ്ധം

ചെയ്ത ഉപകാരം എടുത്തു പറയുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: (സത്യവിശ്വാസികളേ,(കൊടുത്തത്) എടുത്തുപറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്”. (ബഖറ: 264) (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെതുടർന്ന് ചെലവു ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുന്നവരാരോ ……. (ബഖറ 262) 921. അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞു: മൂന്ന് വിഭാഗം ആളുകൾ അവരെ അല്ലാഹു നോക്കുകയോ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ചെയ്ത ഉപകാരം എടുത്തു പറയുന്നത് നിഷിദ്ധം

കരാർ ലംഘനം നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു : ”സത്യവിശ്വാസികളേ ,നിങ്ങൾ കരാറുകൾ നിറവേറ്റുക”. (മാഇദ :1) ”നിങ്ങൾ കരാറുകൾ നിറവേറ്റുക, തീർച്ചയായും കരാറിനെപറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്” (ഇസ്‌റാഅ് :34) 919. ഇബ്‌നുമസഊദ്, ഇബ്‌നുഉമർ, അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അന്ത്യനാളിൽ സർവ്വ വഞ്ചകൻമാർക്കും ഓരോ പതാക നൽകിക്കൊണ്ട് ഇപ്രകാരം പറയും. ഇന്നവനെ നീ ചതിച്ചതിന്റെ അനന്തരഫലമാണിത്. (മുത്തഫഖുൻ അലൈഹി) 920. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കരാർ ലംഘനം നിഷിദ്ധം

ചതിയും വഞ്ചനയും വിലക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറഞ്ഞിരിക്കുന്നു: (സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”.(അഹ്‌സാബ് :58) 916. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പരസ്പരം വിലയേറ്റിപ്പറയുന്നത് നബി(സ)വിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി) 917. അദ്ദേഹത്തിൽ നിന്നു തന്നെ നിവേദനം: നബി(സ) പറഞ്ഞു: അന്യരുടെ ഭാര്യയേയോ ഉടമസ്ഥതയിലുള്ളവരേയോ വഞ്ചിക്കുന്നവൻ നമ്മിൽ പെട്ടവനല്ല (അബൂദാവൂദ്) … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ചതിയും വഞ്ചനയും വിലക്കപ്പെട്ടിരിക്കുന്നു.

പാരമ്പര്യത്തെ ആക്ഷേപിക്കൽ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു: (സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും. (അഹ്‌സാബ് :58) 915. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: ജനങ്ങളിൽ കാണപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ കുഫ്‌റിന്റെ സമ്പ്രദായങ്ങളിൽ പെട്ടതാണ്. പാരമ്പര്യത്തെ ആക്ഷേപിക്കലും മരണപ്പെട്ടവരുടെ പേരിൽ അലമുറയിട്ടു കരയലുമാണത്. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പാരമ്പര്യത്തെ ആക്ഷേപിക്കൽ നിഷിദ്ധം

മുസ്‌ലിമിനുണ്ടാവുന്ന പ്രയാസങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറഞ്ഞിരിക്കുന്നു: ”(നിശ്ചയം സത്യവിശ്വാസികൾ സഹോദരൻമാരാകുന്നു.) ഹുജറാത്ത് :10) ”(സത്യവിശ്വാസികൾക്കിടയിൽ വൃത്തികേടുകൾ വ്യാപിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഹത്തിലും പരത്തിലും വേദന ഏറിയ ശിക്ഷയുണ്ടായിരിക്കും) (നൂർ :19) 914. വാസില(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിന്റെ സഹോദരന്റെ കഷ്ടപ്പാടിൽ നീ സന്തോഷം പ്രകടപ്പിക്കരുത്. നീ അപ്രകാരം ചെയ്താൽ അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യുകയും നിന്നെ പരീക്ഷിക്കുകയും … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുസ്‌ലിമിനുണ്ടാവുന്ന പ്രയാസങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.