അല്ലാഹു പറയുന്നു.
”സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക.” (49/10)
”(കുറ്റകൃത്യങ്ങളിലും പാപങ്ങളിലും നിങ്ങൾ പരസ്പരം സഹായിക്കരുത് (മാഇദ: 2)
923. അബൂ അയ്യൂബ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പരസ്പരം കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ ഇരുവരും തിരിഞ്ഞുകളയുന്നവിധം തന്റെ സഹോദരനോട് പിണങ്ങി നിൽക്കാൻ ഒരുമുസ്‌ലിമിനും അനുവദനീയമല്ല. അവരിൽ ഏറ്റവും ഉത്തമൻ ആദ്യമായി സലാം പറയുന്നവനത്രെ. (മുത്തഫഖുൻ അലൈഹി)
924. ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . അറേബ്യൻ ഉപദീപിൽ നമസ്‌കരിക്കുന്ന ഒരാളും തന്നെ ആരാധിക്കുകയില്ല എന്ന കാര്യത്തിൽ പിശാച് നിരാശപ്പെട്ടിരിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പമുണ്ടാക്കുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. (മുസ്‌ലിം)
925. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: സത്യവിശ്വാസികൾ തമ്മിൽ മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കാൻ പാടില്ല. ഇനി മൂന്നു ദിവസത്തേക്കാൾ കൂടുതൽ കഴിയുന്നുവെങ്കിൽ അവനെ സമീപിച്ചു സലാം പറയണം. അപരൻ സലാം മടക്കിയാൽ പ്രതിഫലത്തിൽ രണ്ടു പേരും തുല്യരാണ്. സലാം മടക്കിയില്ലെങ്കിൽ അയാൾ പാപിയായി. സലാം പറഞ്ഞവൻ പിണക്കത്തിൽ നിന്ന് രക്ഷപ്പെട്ടവനായി പരിഗണിക്കപ്പെടുകയും ചെയ്യും. (അബൂദാവൂദ്)