മുസ്‌ലിമിനുണ്ടാവുന്ന പ്രയാസങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറഞ്ഞിരിക്കുന്നു:

”(നിശ്ചയം സത്യവിശ്വാസികൾ സഹോദരൻമാരാകുന്നു.) ഹുജറാത്ത് :10)

”(സത്യവിശ്വാസികൾക്കിടയിൽ വൃത്തികേടുകൾ വ്യാപിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഹത്തിലും പരത്തിലും വേദന ഏറിയ ശിക്ഷയുണ്ടായിരിക്കും) (നൂർ :19)

914. വാസില(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിന്റെ സഹോദരന്റെ കഷ്ടപ്പാടിൽ നീ സന്തോഷം പ്രകടപ്പിക്കരുത്. നീ അപ്രകാരം ചെയ്താൽ അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യുകയും നിന്നെ പരീക്ഷിക്കുകയും ചെയ്‌തേക്കാം. (തിർമുദി)

901. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മുസ്‌ലിമിനെ ശകാരിക്കൽ പാപവും അവനെ കൊലപ്പെടുത്തൽ സത്യനിഷേധവുമാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.