കരാർ ലംഘനം നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു :

”സത്യവിശ്വാസികളേ ,നിങ്ങൾ കരാറുകൾ നിറവേറ്റുക”. (മാഇദ :1)

”നിങ്ങൾ കരാറുകൾ നിറവേറ്റുക, തീർച്ചയായും കരാറിനെപറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്” (ഇസ്‌റാഅ് :34)

919. ഇബ്‌നുമസഊദ്, ഇബ്‌നുഉമർ, അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അന്ത്യനാളിൽ സർവ്വ വഞ്ചകൻമാർക്കും ഓരോ പതാക നൽകിക്കൊണ്ട് ഇപ്രകാരം പറയും. ഇന്നവനെ നീ ചതിച്ചതിന്റെ അനന്തരഫലമാണിത്. (മുത്തഫഖുൻ അലൈഹി)

920. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: അന്ത്യനാളിൽ ഞാൻ മൂന്നാളുകൾക്ക് എതിർകക്ഷിയായിരിക്കുന്നതാണ്. എന്റെ പേരിൽ കരാർ ചെയ്ത ശേഷം അത് പാലിക്കാത്തവൻ. സ്വതന്ത്രനെ വിറ്റ് പണം ഭക്ഷിക്കുന്നവൻ, ആളുകളെ കൊണ്ട് കത്യമായി ജോലി ചെയ്യിപ്പിച്ച ശേഷം അതിന്റെ പ്രതിഫലം നൽകാത്തവൻ എന്നിവരാണവർ (ബുഖാരി)

406 അബ്ദുല്ലാ ഇബ്‌നു അംറബ്‌നുൽ ആസ്‌വി(റ)ൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നാലു കാര്യങ്ങൾ ആരിലെങ്കിലും ഉണ്ടെങ്കിൽ അയാൾ തനിച്ച കപടനായിരിക്കും. ആ കാര്യങ്ങളിൽ ഏതെങ്കിലും ഒരു സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതു വരെയും കാപട്യത്തിന്റെ ലക്ഷണം അയാളിൽ ഉണ്ടായിരിക്കുന്നതാണ്. വിശ്വസിച്ചാൽ ചതിക്കുക, സംസാരിച്ചാൽ കളവ് പറയുക, വാഗ്ദത്വം ചെയ്താൽ ലംഘിക്കുക, പിണങ്ങിയാൽ പൊറുതികേട് കാണിക്കുക )(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.