അല്ലാഹു പറഞ്ഞിരിക്കുന്നു:
(സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”.(അഹ്‌സാബ് :58)
916. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പരസ്പരം വിലയേറ്റിപ്പറയുന്നത് നബി(സ)വിരോധിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
917. അദ്ദേഹത്തിൽ നിന്നു തന്നെ നിവേദനം: നബി(സ) പറഞ്ഞു: അന്യരുടെ ഭാര്യയേയോ ഉടമസ്ഥതയിലുള്ളവരേയോ വഞ്ചിക്കുന്നവൻ നമ്മിൽ പെട്ടവനല്ല (അബൂദാവൂദ്)
918. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: ചെയ്യുന്ന ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. ഒരിക്കൽ നബി(സ)ധാന്യങ്ങൾ കൂമ്പാരമാക്കിവച്ചിരിക്കുന്നതിനടുക്കൽകൂടി നടന്നു പോയി. കൈ അതിലിട്ടു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ വിരലുകളിൽ നനവ് അനുഭവപ്പെട്ടു. അപ്പോൾ അതിന്റെ ഉടമയോടു ചോദിച്ചു. ഇതെന്താണ്. അയാൾ പറഞ്ഞു. മഴകാരണം നനഞ്ഞതാണ്. അത് കേട്ടപ്പോൾ നബി(സ)പറഞ്ഞു: എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നനഞ്ഞ ധാന്യങ്ങൾ കൂമ്പാരത്തിന് മുകളിൽ ഇട്ടുകൂടായിരുന്നോ. ആരെങ്കിലും നമ്മെ വഞ്ചിക്കുന്നുവെങ്കിൽ അയാൾ നമ്മിൽ പെട്ടവനല്ല. (മുസ്‌ലിം)