പൊങ്ങച്ചവും അക്രമവും നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു:

(നിങ്ങൾ നിങ്ങളെത്തന്നെ പുകഴ്ത്തിപ്പറയരുത്. സൂക്ഷ്മത പാലിക്കുന്നവൻ ആരാണെന്ന് അവനാണ് ഏറ്റവും നന്നായി അറിയുന്നവൻ. (നജ്മ് :32)

(ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എതിരിൽമാത്രമേ (കുറ്റംചുമത്താൻ) മാർഗ്ഗമുള്ളു. അത്തരക്കാർക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും. (ശൂറ :4)

922. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബി(സ)പറഞ്ഞു: ജനങ്ങൾ നശിച്ചിരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾ അവരേക്കാൾ നശിച്ചവനാണ് (മുസ്‌ലിം) പൊങ്ങച്ചത്തോടെയും ജനങ്ങളെ നിന്ദിച്ചുകൊണ്ടുമാണ് ഇപ്രകാരം പറയുന്നതെങ്കിൽ അത് നിഷിദ്ധമാണ്. എന്നാൽ ജനങ്ങൾക്കിടയിൽ കാണപ്പെടുന്ന മതപരമായ വീഴ്ചകൾ ക് ദുഖത്തോടെയാണ്പരാമർശമെങ്കിൽ അതിനു വിരോധമില്ല. മാലിക് ബ്നു അനസ്, ഇമാം ഖത്താബി, അൽ ഹുമൈദീ തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. (മുത്തഫഖുൻ അലൈഹി)

358. ഇയാള്ബിന്‍ ഹിമാർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ഒരാളും മറ്റൊരാളോട് പൊങ്ങച്ചമോ അതിക്രമമോ കാണിക്കാത്ത വിധം നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.