മൂന്നാളുകൾ ഉണ്ടായിരിക്കെ അനിവാര്യമില്ലാതെ രാളുകൾ സ്വകാര്യം പറയുകയോ മൂന്നാമന് മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയോ ചെയ്യരുത്.

അല്ലാഹു പറയുന്നു:

”രഹസ്യസംസാരം പിശാചിൽ നിന്നുള്ളത് മാത്രമാകുന്നു”.(മുജാദല :10)

926. ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ മൂന്നാളുകൾ ഉണ്ടായിരിക്കെ മൂന്നാമനെ കൂടാതെ രണ്ടാളുകൾ സ്വകാര്യം പറയരുത് (മുത്തഫഖുൻ അലൈഹി)
റിപ്പോർട്ടർ അബൂ സ്വാലിഹ്, ഇബ്‌നു ഉമറിനോട് ചോദിച്ചു: നാലു പേരുണ്ടായിരുന്നാലോ? അദ്ദേഹം പറഞ്ഞു: എങ്കിൽ പ്രശ്‌നമില്ല, എന്നുകൂടി അധികമായി അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട് .

927. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ മൂന്നാളുകൾ ഉണ്ടായിരിക്കെ പരസ്പരം നിങ്ങൾ മറ്റുള്ളവരുമായി കൂടിക്കലരുന്നത്‌വരെ മൂന്നാമനെ കൂടാതെ രാളുകൾ സ്വകാര്യം പറയരുത്. അത് മൂന്നാമന് പ്രയാസമുണ്ടാക്കിയേക്കാം എന്ന കാരണത്താലാണത്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.