ഒരു പേനിനേയോ ഏതെങ്കിലും ജീവിയേയോ മറ്റോ പൊള്ളലേൽപ്പിക്കരുത്‌

934. ഇബ്‌നു മസ്ഊദ്‌(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞങ്ങൾ പ്രവാചകൻ(സ)യുടെ കൂടെ ആയിരക്കുമ്പോൾ അവിടുന്ന് വിസർജ്ജനാവശ്യാർത്ഥം പോയപ്പോൾ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കാണുകയുണ്ടായി. ഞങ്ങൾ അതിന്റെ കുഞ്ഞിനെ എടുക്കുമ്പോഴേക്കും ആ തള്ളപ്പക്ഷി ഞങ്ങൾക്ക്‌ മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(സ) തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളുടെ കാരണത്താൽ ആരാണ് തള്ളയെശല്യപ്പെടുത്തിയത് എന്ന് ചോദിക്കുകയുണ്ടായി. ശേഷം അവിടുന്ന് പറഞ്ഞു. ആ കുഞ്ഞുങ്ങളെ അതിന് തിരിച്ചു കൊടുക്കുക. അതിനു ശേഷം തീയിട്ട് കരിച്ചു കളഞ്ഞ ഒരു ഉറുമ്പിന്റെ മാളം ശ്രദ്ധയിൽ പെട്ടപ്പോൾ പ്രവാചകൻ(സ) പറഞ്ഞു. ആരാണിത് തീയിട്ടു കരിച്ചത്. ഞങ്ങളാണ് ചെയ്തത് എന്ന് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു. തീ കൊണ്ട് ശിക്ഷിക്കുവാൻ തീയിന്റെ നാഥനല്ലാതെ യോജിച്ചതല്ല,(അബൂദാവൂദ്)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.