ചെയ്ത ഉപകാരം എടുത്തു പറയുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു:

(സത്യവിശ്വാസികളേ,(കൊടുത്തത്) എടുത്തുപറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്”. (ബഖറ: 264)

(അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെതുടർന്ന് ചെലവു ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുന്നവരാരോ ……. (ബഖറ 262)

921. അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞു: മൂന്ന് വിഭാഗം ആളുകൾ അവരെ അല്ലാഹു നോക്കുകയോ സംസ്‌കരിക്കുകയോ, സംസാരിക്കുകയോ ഇല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടാവുകയും ചെയ്യും. പ്രവാചകൻ(സ) ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോൾഅബൂദർറ്(റ) പറഞ്ഞു. നിശ്ചയം അവർനഷ്ടക്കാരും പരാജിതരുമാണ്. അല്ലാഹുവിന്റെ പ്രവാചകരേ, ആരാണവർ? അദ്ദേഹം പറഞ്ഞു. (ഞെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴിക്കുന്നവനും, (കൊടുത്തത്) എടുത്തുപറഞ്ഞു നടക്കുന്നവനും, കള്ളസത്യം ചെയ്ത് തന്റെ ചരക്കുകൾ വിറ്റഴിക്കുന്നവരുമാണവർ) മുസ്‌ലിം

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.