അല്ലാഹു പറഞ്ഞിരിക്കുന്നു:
(സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും. (അഹ്‌സാബ് :58)
915. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: ജനങ്ങളിൽ കാണപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ കുഫ്‌റിന്റെ സമ്പ്രദായങ്ങളിൽ പെട്ടതാണ്. പാരമ്പര്യത്തെ ആക്ഷേപിക്കലും മരണപ്പെട്ടവരുടെ പേരിൽ അലമുറയിട്ടു കരയലുമാണത്. (മുസ്‌ലിം)