Monthly Archives: January 2013

നബികുടുംബത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക

”(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്ര മാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ” (33/33) ”വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (22/32) 226. യസീദ് ഇബ്‌നു ഹിബാൻ(റ) നിവേദനം: ഞാനും ഹുസൈനും അംറും സൈദ്‌നു അർഖമിനെ സന്ദർശിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയിരിക്കുമ്പോൾ … Continue reading

Posted in അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക | Comments Off on നബികുടുംബത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക

മാതാപിതാക്കളുടെയും ഭാര്യയുടെയും കുടുംബത്തിന്റെയും കൂട്ടുകാരോട് നന്മ ചെയ്യുന്നതിന്റെ ശ്രേഷ്ടത

223. മാലിക്ക് ബിൻ റബീഅ(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ സദസിൽ ഇരിക്കുമ്പോൾ ബനൂസലമ ഗോത്രത്തിലെ ഒരാൾ വന്ന് പ്രവാചകനോട് ചോദിച്ചു. പ്രവാചകരേ എന്റെ മാതാപിതാക്കളുടെ മരണ ശേഷം ഞാൻ അവരോട് ചെയ്യേണ്ടതായ വല്ല നന്മയുമുണ്ടോ? നബി(സ)അതെ, അവരുടെ ജനാസ നമസ്‌കരിക്കുക, അവർക്ക് വേണ്ടി മഗ്ഫിറത്തിനെ ചോദിക്കുക. അവരുടെ ശേഷം അവരുടെ കരാറുകൾ നടപ്പാക്കുക അവരിലൂടെയുള്ള … Continue reading

Posted in അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത | Comments Off on മാതാപിതാക്കളുടെയും ഭാര്യയുടെയും കുടുംബത്തിന്റെയും കൂട്ടുകാരോട് നന്മ ചെയ്യുന്നതിന്റെ ശ്രേഷ്ടത

മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

”എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും,നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ്അല്ലാഹു ശപിച് ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധതവരുത്തുകയും ചെയ്തിരിക്കുന്നു.” (47/2223) ”അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വരാരോ അവർക്കാണ് ശാപം. അവർക്കാണ് … Continue reading

Posted in അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം | Comments Off on മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36) ”ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും … Continue reading

Posted in അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും | Comments Off on മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും

അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധ മുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36) 202. ഇബ്‌നു ഉമറും(റ) ആയിശ(റ)യും നിവേദനം നബി(സ) പറഞ്ഞു: ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് … Continue reading

Posted in അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും | Comments Off on അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും

തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക

നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്‌കാരത്തിൽ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. (സൂറ: ത്വാഹാ: 132) സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്‌നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക.(തഹ്‌രീം : 6) 199. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അലി(റ)വിന്റെ മകൻ ഹസൻ(റ) സകാത്തിന്റെ കൂട്ടത്തിൽപ്പെട്ട ഒരു കാരക്ക എടുത്തവായിലിട്ടു. ഉടനെ നബി(സ) അത് … Continue reading

Posted in അദ്ധ്യായം 38 : തന്‍റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക | Comments Off on തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക

താൻ ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ

നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. (സൂറ: ആലു ഇംറാൻ: 92) സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ച് തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാ ത്ത മോശമായ സാധനങ്ങൾ (ദാനധർമ്മങ്ങളിൽ) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും … Continue reading

Posted in അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ | Comments Off on താൻ ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ

കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (സൂറ: അൽ ബഖറ: 233) കഴിവുള്ളവൻ തന്റെ കഴിവിൽ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽ നിന്ന് അവൻ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്തതല്ലാതെ (നൽകാൻ) നിർബന്ധിക്കുകയില്ല. (സൂറ: ത്വലാഖ്: 7) … Continue reading

Posted in അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ | Comments Off on കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ

പുരുഷൻമാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ ശ്രേഷ്ടത നൽകിയത് കൊണ്ടും, (പുരുഷൻമാർ) അവരുടെ ധനം ചെലവഴിച്ചതു കൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷൻമാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. (സൂറ: നിസാഅ്: 34) 188. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ … Continue reading

Posted in അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ | Comments Off on ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ

ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം

അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട് (നിസാഅ്: 19) നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യനീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല. അതിനാൽ നിങ്ങൾ (ഒരാളിലേക്ക്) പൂർണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോ ലെ വിട്ടേക്കരുത്. നിങ്ങൾ (പെരുമാറ്റം) നന്നാക്കിത്തീർക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (നിസാഅ്: 129) 180. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം | Comments Off on ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം