ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം

അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട് (നിസാഅ്: 19)

നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യനീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല. അതിനാൽ നിങ്ങൾ (ഒരാളിലേക്ക്) പൂർണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോ ലെ വിട്ടേക്കരുത്. നിങ്ങൾ (പെരുമാറ്റം) നന്നാക്കിത്തീർക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (നിസാഅ്: 129)

180. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചു കൊണ്ട് അരുളി: സ്ത്രീ, തീർച്ചയായും വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്.ഏറ്റവും മുകളിലു ള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ നേരെയാക്കാൻ ഉദ്ദേശിച്ചാൽ അതിനെ പൊട്ടിക്കും. എന്നാൽ വിട്ടേക്കുകയാണെങ്കിൽ വളഞ്ഞ് തന്നെ നിലനിൽക്കും. അതിനാൽ ഭാര്യമാർക്കു നിങ്ങൾ സദുപദേശം നൽകി കൊണ്ടിരിക്കുക. (മുത്തഫഖുൻ അലൈഹി)

181. അബ്ദുല്ലാ ഇബ്‌നു സംഅ(റ) പറയുന്നു: നബി(സ) ഒരിക്കൽ പ്രസംഗത്തിനിടയിൽ സ്ത്രീകളെ കുറിച്ച് അരുളുന്നത് അദ്ദേഹം കേട്ടു. നിങ്ങളിലൊരാൾ അടിമയെ അടിക്കുംപോലെ സ്വപത്‌നിയെ അടിക്കും.അതേ ദിവ സം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടർന്ന് കൊണ്ട് മറ്റുള്ളവർക്ക് കീഴ്‌വായു പോകുന്ന ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നവരേയും നബി(സ) ഉപദേശിച്ചു: തങ്ങളിൽ നിന്ന് സംഭവിക്കാറുള്ള കാര്യത്തെ കുറിച്ച് എ ന്തിനാണ് ചിരിക്കുന്നതെന്ന് നബി(സ) ചോദിച്ചു. (മുത്തഫഖുൻ അലൈഹി)

182. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: ഒരു സത്യവിശ്വാസി സത്യവിശ്വാസിനിയെ വെറുക്കരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ തന്നെയും മറ്റു പലതും അവൻ തൃപ്തി പ്പെട്ടേക്കാനിടയുണ്ട് . (മുസ്‌ലിം)

183. അംറ് ബിന് അഹ്‌വസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഹജജത്തുൽ വദാഇന്റെ ദിവസം നബി(സ) അല്ലാഹുവിനെ സ്തുതിക്കുകയും പ്രസംഗിക്കുകയും ചെയ്ത ശേഷം അനുയായികളെ ഉപദേ ശിച്ച് കൊണ്ട് പറയുകയുണ്ടായി : നിങ്ങൾ ഭാര്യമാരോട് നന്മയിൽ വർത്തിക്കുക; അവർ നിങ്ങളുടെ വീട്ടിൽ തടവിലാക്കപ്പെട്ടത് പോലെയാണ്. വ്യക്തമായ വല്ല ദുർനടപ്പും അവർ ചെയ്യുന്നുവെങ്കിലല്ലാതെ അവരെ എന്തെ ങ്കിലും ചെയ്യാൻ നിങ്ങൾക്കനുവാദമില്ല. അവർ വല്ല വേണ്ടാവൃത്തിയിലും ഏർപ്പെട്ടാൽ അവരെ കിടപ്പറയിൽ നിങ്ങൾക്ക് ബഹിഷ്‌കരിക്കാവുന്നതും ചെറിയ രൂപത്തിൽ പ്രഹരിക്കാവുന്നതുമാണ്. അതുമുഖേനയവർ നിങ്ങ ളോട് വിധേയത്വം കാണിച്ചാൽ പിന്നീട് മറ്റൊരു നടപടിയും നിങ്ങൾ കൈകൊള്ളാൻ പാടില്ല. ജനങ്ങളേ, നിങ്ങളുടെ സ്ത്രീകളുടെ മേൽ നിങ്ങൾക്ക് ചില അവകാശങ്ങളുണ്ട് . നിങ്ങളുടെ വിരിപ്പിൽ നിങ്ങൾ വെറുക്കുന്നഒരാ ളും ചവിട്ടാതെ സൂക്ഷിക്കേണ്ടതും, നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വീട്ടിൽ കയറാതെ നോക്കേണ്ടതും അവരുടെ കടമയാണ്. നിങ്ങളുടെ സ്ത്രീകൾക്ക് നിങ്ങളുടെ മേൽ ചില അവകാശങ്ങ ളുണ്ട് അതായത് അവർ ക്ക് മാന്യമായ വസ്ത്രവും ഭക്ഷണവും നൽകൽ നിങ്ങളുടെ മേലുള്ള ബാധ്യതയാണ്. (തിർമിദി ഉദ്ധരിക്കുകയും ഹസനും സ്വഹീഹുമാണെന്ന് പറയുകയും ചെയ്തു)

184. മുആവിയ ബിനു ഹൈദ(റ)വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് ഭാര്യയോടുള്ള കടമയെന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോൾ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോൾ അവളെ ധരിപ്പിക്കുകയുമാണ്. എന്നാൽ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്തുമാത്രം ദുസ്വഭാവി എന്ന് പറഞ്ഞ് മാനംകെടുത്തുകയോ വീട്ടിൽ വെച്ചല്ലാതെ പിണങ്ങുകയോ ചെയ്യാൻ പാടില്ല. (അ ബൂദാവൂദ്)

185. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട്‌ നല്ലനിലയിൽ വർത്തിക്കുന്നവനാണ്. (തിർമിദി ഹസനും സ്വഹീഹുമാണെ ന്ന് പറയുകയും ചെയ്തു)

186. ഇയാസുബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ തല്ലരുത്. അപ്പോൾ ഉമർ(റ) സ്ത്രീകൾ അനുസരണക്കേട് കാണിക്കുന്നതായി നബി (സ)യോട് പറഞ്ഞു അപ്പോൾ നബി(സ) സ്ത്രീകളെ തല്ലാൻ അനുമതി നൽകി. അതോടെ ഭർത്താക്കന്മാർക്കെതിരെ പരാതിയുമായി സ്ത്രീകൾ നബി(സ)യുടെ കുടുംബത്തെ സമീപിച്ചു. അതുകണ്ടപ്പോള്‍ നബി(സ) പറയു കയുണ്ടായി: ഭർത്താക്കൻമാർ തല്ലുന്നുവെന്ന പരാതിയുമായി സ്ത്രീകൾ മുഹമ്മദിന്റെ(സ) വീടിനു ചുറ്റും നടക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകളെ തല്ലുന്ന ആ വിഭാഗം നിങ്ങളിലെ മാന്യന്മാരല്ല തന്നെ. (അബൂദാവൂദ് തരക്കേടി ല്ലാത്ത പരമ്പരയോടെ ഉദ്ധരിച്ചത്)

187. അബ്ദുല്ലാഹിബ്ൻ അംറിബ്ൻ ആസ് (റ)വിൽ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില വിഭവങ്ങളാണ്. ഐഹീകവിഭവങ്ങളിൽ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം. Bookmark the permalink.