ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ

പുരുഷൻമാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ ശ്രേഷ്ടത നൽകിയത് കൊണ്ടും, (പുരുഷൻമാർ) അവരുടെ ധനം ചെലവഴിച്ചതു കൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷൻമാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. (സൂറ: നിസാഅ്: 34)

188. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിന്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.

189. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടാ യിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്ന തും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

190. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിങ്ങ ളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യ ൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)

191. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കു മായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്തത്)

This entry was posted in അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ. Bookmark the permalink.