മാതാപിതാക്കളുടെയും ഭാര്യയുടെയും കുടുംബത്തിന്റെയും കൂട്ടുകാരോട് നന്മ ചെയ്യുന്നതിന്റെ ശ്രേഷ്ടത

223. മാലിക്ക് ബിൻ റബീഅ(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ സദസിൽ ഇരിക്കുമ്പോൾ ബനൂസലമ ഗോത്രത്തിലെ ഒരാൾ വന്ന് പ്രവാചകനോട് ചോദിച്ചു. പ്രവാചകരേ എന്റെ മാതാപിതാക്കളുടെ മരണ ശേഷം ഞാൻ അവരോട് ചെയ്യേണ്ടതായ വല്ല നന്മയുമുണ്ടോ? നബി(സ)അതെ, അവരുടെ ജനാസ നമസ്‌കരിക്കുക, അവർക്ക് വേണ്ടി മഗ്ഫിറത്തിനെ ചോദിക്കുക. അവരുടെ ശേഷം അവരുടെ കരാറുകൾ നടപ്പാക്കുക അവരിലൂടെയുള്ള രക്തബന്ധം പുലർത്തുക. അവരുടെ സ്‌നേഹിതൻമാര ആദരിക്കുക എന്നിവയാണ്. (അബൂദാവൂദ്)

224. ഇബ്‌നു ഉമർ(റ) നിവേദനം നബി(സ)പറഞ്ഞൂ: ഒരാളുടെ ഏറ്റവും വലിയ പുണ്യം തന്റെ പിതാവിന്റെ കുട്ടുകാരോടുള്ള ബന്ധം പുലർത്തികൊണ്ടിരിക്കുകയാണ്. (മുത്തഫഖുൻ അലൈഹി)

225. ആയിശ(റ) നിവേദനം: ഖദീജയോട് എനിക്കുണ്ടായ ഈർഷ്യം പ്രാവാചകന്റെ മറ്റൊരു ഭാര്യയോടും എനിക്കുണ്ടായിട്ടില്ല.യഥാർത്ഥത്തിൽ ഞാനവരെ കിണ്ടിട്ടില്ല. പക്ഷേ പ്രവാചകൻ(സ) ധാരാളമായി അവരെ അനു സ്മരി ക്കാറുണ്ടാ യിരുന്നു. പലപ്പോഴും ആടിനെ അറുത്താൽ അതിനെ ഭാഗങ്ങളാക്കി ഖദീജയുടെ സ്‌നേഹിതകൾക്ക് കൊടുത്തയച്ചിരുന്നു. ഈ ദുനിയാവിൽ ഖദീജ മാത്രമേ സ്ത്രീയായിട്ടുള്ളൂ എന്ന് ചിലപ്പോഴല്ലാം ഞാൻ പറ ഞ്ഞ് പോയിട്ടുണ്ട് . അപ്പോൾ പ്രവാചകൻ(സ) അവരുടെ മഹത്വങ്ങൾ എണ്ണിപ്പറയും അവളിലൂടെയാണ്‌ എനിക്ക് സന്താനങ്ങളുണ്ടായിട്ടുള്ളതെന്നും പറയുമായിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത. Bookmark the permalink.