അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധ മുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36)

202. ഇബ്‌നു ഉമറും(റ) ആയിശ(റ)യും നിവേദനം നബി(സ) പറഞ്ഞു: ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് നൻമചെയ്യണമെന്ന് ഉപദേശിച്ച് കൊണ്ടേയിരുന്നു. അവരെ അനന്തവരാകാശികളിൽ ഉൾപ്പെടുത്തു മെന്ന് വരെ ഞാൻ കരുതിപ്പോയി. (മുത്തഫഖുൻ അലൈഹി)

203. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവുകയില്ല. അല്ലാഹുവാണെ സത്യം അയാൾ വിശ്വാസിയാവു കയില്ല. അപ്പോൾ ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ തിരുദൂതരേ ആരാണത്. അവിടുന്ന് പ്രത്യുത്തരം നല്കി: ആരുടെ ഉപദ്രവത്തിൽ നിന്ന് തന്റെ അയൽവാസി സുരക്ഷിതനല്ലയോ അവൻ തന്നെ. (മുത്തഫഖുൻ അലൈഹി)

204. അബൂശുറൈഹ് ഖുസാഇ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിക്ക് നന്മ ചെയ്തുകൊടുക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസി ക്കുന്നവൻ തന്‍റെ അതിഥിയ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ. അല്ലങ്കിൽ മൗനം പാലിക്കട്ടെ. (മുസ്‌ലിം)

205. ആയിശാ(റ)യിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ(സ) എനിക്ക് രണ്ട് അയൽവാസികളുണ്ടെങ്കിൽ ആർക്കാണ് ഞാൻ ഉപഹാരം നൽകേണ്ടത്? അവിടുന്ന് പറഞ്ഞു. അവരിൽ നിന്നോട് ഏറ്റവും അടുത്ത വീട്ടുകാർക്ക് തന്നെ (ബുഖാരി)

79. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:വിശ്വാസികളേ, ഒരു അയൽവാസി തന്റെ അയൽവാസിക്ക് ഒരു കുളമ്പിൻ കഷ്ണം നൽകുന്നത്‌പോലും നിസ്സാരമായി കാണരുത്.(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും. Bookmark the permalink.