നബികുടുംബത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക

”(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്ര മാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ” (33/33)

”വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (22/32)

226. യസീദ് ഇബ്‌നു ഹിബാൻ(റ) നിവേദനം: ഞാനും ഹുസൈനും അംറും സൈദ്‌നു അർഖമിനെ സന്ദർശിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയിരിക്കുമ്പോൾ ഹുസൈൻ പറഞ്ഞു: സൈദേ, താങ്കൾക്ക് ധാരാളം നന്മകൾ ഉണ്ടായിട്ടുണ്ടല്ലോ. പ്രവാചകനെ ദർശിച്ചു. അവിടുത്തെ സംസാരം നേരിട്ടു കേട്ടു. അവിടുത്തോടൊന്നിച്ച് യുദ്ധം ചെയ്തു. അവിടുത്ത പിറകിൽ നിന്ന് നമസ്‌കരിച്ചു. ഇങ്ങനെ യസീദേ താങ്കൾക്ക് ധാരാളം നന്മകൾ കൈവന്നു. താങ്കൾ പ്രവാചകനിൽ നിന്ന്‌ കേട്ടത് ഞങ്ങൾക്കൊന്ന് പറഞ്ഞു തരൂ. അദ്ദേഹം പറഞ്ഞു. എന്റെ സഹോദര പുത്രാ ഞാൻ വൃദ്ധനായി തീർന്നു. കാലപഴക്കംകൊണ്ട് നബി(സ)യിൽ നിന്ന് കേട്ടത് പലതും ഞാൻമറന്നു പോ യി .അതിനാൽ ഞാൻ പറയുന്നത് നിങ്ങൾ സ്വീകരിക്കുക. ഞാൻ വിട്ടുകളഞ്ഞതിനെ നിങ്ങളെന്നോട് നിർബന്ധിക്കരുത്. എന്നിട്ടദ്ദേഹം തുടർന്നു. ഒരിക്കൽ മക്കയുടെയും മദീനയുടെയും ഇടയിലുള്ള ”ഖും” എന്ന പ്രദേശ ത്തെ ഒരു തടാകത്തിനടുത്തുവെച്ച് നബി(സ)ഞങ്ങളോട് പ്രസംഗിക്കാൻ എഴുന്നേറ്റു.അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തുകൊണ്ട് ധാരാളം ഉപദേശിച്ചു. തുടർന്ന് ഇങ്ങനെ പറഞ്ഞു: ജനങ്ങളെ ഞാ നൊരു മനുഷ്യനാണ്. നാഥന്റെ ദൂതൻ എന്നെ സമീപിക്കാറായിരിക്കുന്നു ഞാൻ ഉത്തരം നൽകിയേക്കും. വളരെ പ്രധാനപ്പെട്ട രണ്ടു  കാര്യങ്ങൾ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. അതിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ ഗ്ര ന്ഥമാണ്. അതിൽ സൻമാർഗ്ഗവും പ്രകാശവുമുണ്ട് . അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ കിതാബ് സ്വീകരിക്കുകയും അത് മുറുകെ പിടിക്കുകയും ചെയ്യൂ. ഖുർആൻ പഠിക്കാനും അവലംബിക്കാനും മതിയായ പ്രേരണയും പ്രോ ൽസാഹനവും നൽകിയ ശേഷം അവിടുന്ന് തുടർന്നു. രണ്ടാ മത്തേത് എന്റെ അഹ്‌ലുബൈത്താണ്. എന്റെ അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ അല്ലാഹുവിനെ നിങ്ങൾ ഓർക്കണം അപ്പോൾ ഹുസൈൻ ചോദിച്ചു. ആ രണ്ടാണ് അഹ്‌ലുബൈത്ത് അവിടുത്തെ ഭാര്യമാരതിൽ ഉൾപ്പെടില്ലേ? അദ്ദേഹം പറഞ്ഞു: അവിടുത്തെ ഭാര്യമാർ അഹ്‌ലുബൈത്തിൽ ഉൾപ്പെടും. പക്ഷേ സകാത്ത് സ്വീകരിക്കുന്നത് നിഷിദ്ധമായവരാണ് അഹ്‌ ലു ബൈത്ത്. അദ്ദേഹം ചോദിച്ചു ആരാണവർ സൈദ് വിശദീകരിച്ചു. അലിയുടെയും ഉഖൈലിന്റെയും ജഅ്ഫറിന്റയും അബ്ബാസിന്റെയും സന്താന പരമ്പരായണത്. ഹുസൈൻ ചോദിച്ചു. ഇവർക്കെല്ലാം സകാത്ത് നിഷി ദ്ധമാണോ? അദ്ദേഹം പറഞ്ഞു. അതെ (മുസ്‌ലിം)

227. ഇബ്‌നു ഉമർ(റ) അബൂബക്കർ(റ)വിൽ നിന്നും മൗഖൂഫായി ഉദ്ധരിക്കുന്നു: അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ മുഹമ്മദ് നബി(സ)യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി)

This entry was posted in അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക. Bookmark the permalink.