തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക

നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്‌കാരത്തിൽ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. (സൂറ: ത്വാഹാ: 132)

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്‌നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക.(തഹ്‌രീം : 6)

199. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അലി(റ)വിന്റെ മകൻ ഹസൻ(റ) സകാത്തിന്റെ കൂട്ടത്തിൽപ്പെട്ട ഒരു കാരക്ക എടുത്തവായിലിട്ടു. ഉടനെ നബി(സ) അത് തുപ്പിക്കളയാൻ ആവശ്യപ്പെട്ടു. എന്നിട്ട് പറഞ്ഞു: നാം സകാത്ത് തിന്നുന്നവരുടെ കൂട്ടത്തിൽപ്പെട്ടവരല്ലെന്ന് നിനക്കറിഞ്ഞുകൂടേ (മുത്തഫഖുൻ അലൈഹി). മറ്റൊരു റിപ്പോർട്ടിൽ നമുക്ക് സകാത്ത് അനുവദനീയമല്ല എന്നാണുള്ളത്.

200. നബി(സ)യുടെ പിറക്കാത്ത മകൻ ഉമറുബ്‌നു അബീസലമ(റ) പറയുന്നു: നബി(സ)യുടെ സംരക്ഷണത്തിൽ ഒരു കുട്ടിയായിരുന്നു ഞാൻ. ഭക്ഷണം കഴിക്കുമ്പോൾ എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും നീങ്ങി കൊ ണ്ടിരിക്കും. അപ്പോൾ നബി(സ) പറഞ്ഞു: കുട്ടീ, നീ ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക. നിന്റെ വലം കൈ കൊണ്ട് പാത്രത്തിന്റെ അടുത്ത ഭാഗത്തുള്ളത് നീ തിന്നുക. ഇതിനു ശേഷം എന്റെ ഭക്ഷണ രീതി ഇപ്പറഞ്ഞതു പോ ലെ മാത്രമായിരുന്നു. (മുത്തഫഖുൻ അലൈഹി)

201. അംറുബിൻ ശുഐബ്(റ) തന്റെ പിതാമഹനിൽ നിന്നും (അംറുബിൻ ആസ്(റ)) നിവേദനം: നിങ്ങളുടെ കുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ അവരോട് നമസ്‌കരിക്കാൻ കൽപ്പിക്കുക. പത്തുവയസ്സായിട്ടും നമസ്‌കരിക്കാ ത്തവരെ ശിക്ഷിക്കുകയും, അവരെ പ്രത്യേകം പ്രത്യേകം വിരിപ്പിൽ മാറ്റിക്കിടത്തുകയും ചെയ്യുക എന്നു നബി(സ) കൽപ്പിക്കുകയുണ്ടായി. (അബൂദാവൂദ് തരക്കേടില്ലാത്ത സനദോടു കൂടി ഉദ്ദരിച്ചത്)

190. അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ ലിങ്ങ ളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യ ൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 38 : തന്‍റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക. Bookmark the permalink.