മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

”എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും,നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ്അല്ലാഹു ശപിച് ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധതവരുത്തുകയും ചെയ്തിരിക്കുന്നു.” (47/2223)

”അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വരാരോ അവർക്കാണ് ശാപം. അവർക്കാണ് ചീത്ത ഭവനം.” (13/25)

”തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നൻമചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്ക ൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.”
(17/2324)

218. അബൂ ക്കറത്ത് (റ) നിവേദനം: നബി(സ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു ചോദിച്ചു. ഏറ്റവും വലിയ വൻപാപം എന്തെന്ന് ഞാൻ അറിയിച്ച് തരട്ടയോ? ഞങ്ങൾ പറഞ്ഞു. അതെ പ്രവാചകരേ, അവിടുന്ന് പറഞ്ഞു. അല്ലാഹു വിൽ പങ്കു ചേർക്കുക, മാതാപിതാക്കളെ കഷ്ടപ്പെടുത്തുക, തിരുമേനി ചാരിയിരിക്കുകയായിരുന്നു. പിന്നീട് നിവർന്നിരുന്ന് ഇങ്ങനെ തുടർന്നു. കളവ് പറയലും കള്ളസാക്ഷ്യം വഹിക്കലും, പിന്നീട് അവിടുന്ന് വിരമി ച്ചെങ്കി ൽ എന്ന് ഞങ്ങൾ പറയുവോളം അതു തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. (മുത്തഫഖുൻ അലൈഹി)

219. അബ്ദുല്ലാഹി്‌നുഅംറ്(റ) നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കുന്നതും മാതാപിതാക്കളെ ദ്രോഹിക്കുന്നതും മനുഷ്യവധം നടത്തുന്നതും കള്ളസത്യം ചെയ്യുന്നതുമാണ് മഹാപാപം.(ബുഖാരി)

220. അബ്ദുല്ലാഹി ബ്നുഅംറ്(റ) നിവേദനം: നബി(സ) പറഞ്ഞു:ഒരു വ്യക്തി തന്റെ മാതാപിതാക്കളെ അസഭ്യം പറയൽ വൻ പാപമാണ്.അവർ ചോദിച്ചു. പ്രവാചകരേ മാതാപിതാക്കളെ മനുഷ്യൻ അസഭ്യം പറയുമോ?
അവിടുന്ന് അരുളി. മറ്റൊരാളുടെ പിതാവിനെ ചീത്തവിളിക്കും അപ്പോൾ അയാൾ ഇയാളുടെ പിതാവിനെയും ചീത്തവിളിക്കും. അയാളുടെ ഉമ്മയെ ചീത്തവിളിക്കും അപ്പോൾ ഇയാളുടെ ഉമ്മയെയും ചീത്ത വിളിക്കും. (മുത്തഫഖുൻ അലൈഹി)

221. ജുബൈർ ഇബ്‌നു മുത്വഇം നിവേദനം: നബി(സ)പറഞ്ഞു: കുടുംബ ബന്ധം മുറിച്ചവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

222. മുഗീറത്തുബ്‌നു ശുഅ്ബ(റ) നിവേദനം: നബി(സ)പറഞ്ഞു:മാതാപിതാക്കളെ ദ്രോഹിക്കുന്നതും അവകാശപ്പെട്ടത് തടഞ്ഞ് വെക്കുന്നതും അന്യായമായി ചോദിക്കുന്നതും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതും അല്ലാ ഹു നിഷിദ്ധമാക്കിയിരിക്കുന്നു. കണ്ടതും കേട്ടതും പറഞ്ഞുകൊണ്ട് നടക്കുന്നതും അധികമായ ചോദ്യങ്ങളും ധനം ദുർവ്യയം ചെയ്യുന്നതും അല്ലാഹു വെറുക്കുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം. Bookmark the permalink.