മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36)

”ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങൾ സൂക്ഷിക്കുക. )” (4/1)

”കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുന്നവർ.” (13/21)

‘തന്റെ മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കാൻ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു.” (29/8)

”തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നൻമചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്ക ൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ. ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.”
(17/2324)

”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു- ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടു വർഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ.” (31/14)

206.അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം ഞാൻ നബി(സ)യോട് ചോദിച്ചു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമ്മമെന്താണ്. നബി(സ)അരുളി നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കലാണ്. ഞാൻ ചോദിച്ചു. പിന്നെ ഏതാണ് അവിടുന്ന് പറഞ്ഞു. മാതാപിതാക്കൾക്ക് നന്മ ചെയ്യലാണ്. ഞാൻ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ് അവിടുന്ന് പറഞ്ഞു. അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മ സമരമാണ്.(മുത്തഫഖുൻ അലൈഹി)

207. അബൂഹുറൈറ(റ)നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ കുടുംബബന്ധം ചാർത്തട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ. അല്ലെങ്കിൽ മൗനം പാലിക്കട്ടെ. (മുത്തഫഖുൻ അലൈഹി)

208. അബൂഹുറൈറ (റ)നിന്ന് നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന് ചോദിച്ചു. പ്രവാചകരേ ഞാൻ നന്നായി സഹവസിക്കാൻ ഏറ്റവും കടമയുള്ളത് ആരോടാണ്. അവിടുന്ന് അരുളി: നിന്റെ ഉമ്മയോട് അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ്. നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടണ്ടാണ് അവിടുന്ന് അരുളി: നിന്റെ ഉമ്മയോട്. അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ് നിന്റെഉപ്പ യോട് (മുത്തഫഖുൻ അലൈഹി)

209. അബൂ ഹുറൈറ(റ)നി ന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: തന്റെ മാതാപിതാക്കൾ രണ്ടു പേരുമോ അവരിൽ ഒരാളോ വാർദ്ധക്യം പ്രാപിച്ച് തന്റെ പക്കലുണ്ടായിട്ടും അവർ മുഖേന സ്വർഗത്തിൽ പ്രവേശി ക്കാത്ത മനുഷ്യന് നാശം. (മുസ്‌ലിം)

210. അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു. ഉപജീവനത്തിൽ വിശാലതയും ദീർഘായുസും ലഭിക്കാനാഗ്രഹിക്കുന്നവർ തന്റെ കുടുംബബന്ധം ചാർത്തികൊള്ളട്ടെ. (മുത്തഫഖുൻ അലൈഹി)

211. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന്‌കൊണ്ട് പറയുകയുണ്ടായി: അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ കൊണ്ട് പാലായനം ചെയ്യാമെന്നും ജിഹാദിന് പുറെപ്പടാ മെ ന്നും അങ്ങയോട് ഞാൻ പ്രതിഞ്ജ ചെയ്യുന്നു. അപ്പോൾ പ്രവാചകൻ(സ) ചോദിച്ചു. നിന്റെ മാതാപിതാക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ? അദ്ദേഹം പറഞ്ഞു. അതെ രണ്ടു പേരും ജിവിച്ചിരിപ്പുണ്ട് അവിടുന്ന് പറ ഞ്ഞു. നീ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌കൊണ്ടാണോ? അയാൾ പറഞ്ഞു: അതെ അവിടുന്ന് പറഞ്ഞു. എങ്കിൽ നീ തിരിച്ചുചെന്ന് നിന്റെ മാതാപിതാക്കളോട് ഏറ്റവും നന്നായി സഹവസിച്ചുകൊള്ളുക (മുത്തഫഖുൻ അലൈഹി). മറ്റൊരു റിപ്പോർട്ടിൽ ‘അവരുടെ രണ്ടു പേരുടെയും കാര്യത്തിൽ നീ ജിഹാദ് ചെയ്യുക’ എന്നാണ്.

212. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: നബി(സ) അരുളി പ്രത്യുപകാരം ചെയ്യുന്നവനല്ല. കുടുംബ ബന്ധം ചാർത്തുന്നവൻ.നേരെമിറച്ച് രക്തബന്ധം മുറിയുമ്പോൾ അത് ചേർക്കുന്നവനാണ്കുടുംബബന്ധം ചാർത്തു ന്നവൻ. (ബുഖാരി)

213. ആയിശാ(റ)നിവേദനം: നബി(സ)അരുളി. രക്തബന്ധം അർശിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നോട് ബന്ധം ചേർക്കുന്നവനെ അല്ലാഹു ബന്ധം ചേർക്കട്ടെ. എന്നോട് ബന്ധം മുറിച്ചവനോട് അല്ലാഹു ബന്ധം മുറിക്കട്ടെ. എന്നിങ്ങനെ അത് പ്രാർത്ഥിച്ച് കൊണ്ടിരിക്കും.(മുത്തഫഖുൻ അലൈഹി)

214. അംറ്ബിന്‍ ആസ്വിൻ(റ) നിവേദനം: നബി(സ) പരസ്യമായി പ്രഖ്യാപിക്കുന്നത് ഞാൻ കേട്ടു. ഇന്ന ആളുടെ ഗോത്രം എന്റെ രക്ഷാധി കാരികളല്ല. പക്ഷേ അവരോടുള്ള കുടുംബബന്ധം പച്ചയായി ഞാൻനിലനിർത്തു ന്നതാണ്. അല്ലാഹുവും സത്‌വൃത്തരായ മുഅ്മിനീങ്ങളുമാണ് എന്റെ രക്ഷാധികാരികൾ. (മുത്തഫഖുൻ അലൈഹി)

215. അബൂഅയ്യൂബ് അൻസാരി(റ)നിവേദനം: ഒരു മനുഷ്യൻ പ്രവാചക(സ)നോട് പറയുകയുണ്ടായി: അല്ലാഹുവിന്റെ റസൂലെ(സ) എന്നെ നരകത്തിൽ നിന്നകറ്റുന്നതും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതുമായ ഒരു കാര്യം അ റിയിച്ച് തന്നാലും അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക അവനിൽ യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കുക. നമസ്‌കാരം മുറപോല നിർവ്വഹിക്കുക. സക്കാത്ത് കൊടുക്കുക. രക്തബന്ധം ചാർത്തു ക. (മുത്തഫഖുൻ അലൈഹി)

216. സൽമാനുബ്‌നു ആമിർ (റ) നിവേദനം: നബി(സ) അരുളി:നിങ്ങൾ നോമ്പ് തുറക്കുമ്പോൾ കാരക്ക കൊണ്ട് തുറക്കുക, തീർച്ചയായും അത് അനുഗ്രഹമുള്ളതാണ്. കാരക്ക ലഭിച്ചില്ലെങ്കിൽ വെള്ളംകൊണ്ട് തീർച്ചയായും അത് ശുദ്ധീകരിക്കുന്നതാണ്. തുടർന്ന് അവിടുന്ന് പറഞ്ഞു: പാവപെട്ടവന് ധർമ്മം നൽകിയാൽ അത് ഒരു ധർമ്മം, എന്നാൽ കുടുംബബന്ധമുള്ള ദരിദ്രനാണെങ്കിൽ രണ്ട് ധർമ്മം രക്തബന്ധം ചേർക്കലും ധർമ്മം ചെയ്യലും. (തിർമിദി)

217. ബർറാഅ് ബിനു ആസിബ് (റ) നിവേദനം നബി(സ) അരുളി: മാതൃസഹോദരി ഉമ്മയുടെ സ്ഥാനത്താണ്. (തിർമിദി)

This entry was posted in അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും. Bookmark the permalink.