താൻ ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ

നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. (സൂറ: ആലു ഇംറാൻ: 92)

സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ച് തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാ ത്ത മോശമായ സാധനങ്ങൾ (ദാനധർമ്മങ്ങളിൽ) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന് നിങ്ങൾ അറിഞ്ഞു കൊള്ളുക. (സൂറ: അൽ ബഖറ: 267)

198. അനസ്(റ)വിൽ നിന്ന് നിവേദനം: മദീനയിൽ തന്നെ ഈന്തപ്പനത്തോട്ടം വലിയ സ്വത്തായിട്ടുള്ള വ്യക്തിയായിരുന്നു അബൂത്വൽഹ(റ). അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തോട്ടം മസ്ജിദുന്നഭവിക്ക്മുന്നി ലുണ്ടായി രുന്ന ‘ബൈർഹാഅ്’ എന്ന തോട്ടമായിരുന്നു. നബി(സ) അതിൽ കടന്നിരിക്കുകയും അതിലെ വെള്ളം കുടിക്കുകയും ചെയ്യുമായിരുന്നു. അനസ്(റ) പറയുകയുണ്ടായി: ‘നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല’ എന്ന സൂക്തം അവതരിച്ചപ്പോൾ അബൂത്വൽഹ(റ) നബി(സ)യുടെ അടുക്കൽ വന്ന് പറയുകയുണ്ടായി: അല്ലാഹു താങ്കളുടെ മേൽ നിങ്ങൾ ഉഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല എന്ന് അവതരി പ്പിച്ചിരിക്കുന്നുവല്ലോ. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്വത്ത് ‘ബൈർഹാഅ്’ തോട്ടമാകുന്നു. ഞാൻ അത് അല്ലാഹുവിന്റെമാർഗത്തിൽ ദാനം ചെയ്തിരിക്കുന്നു. അത് വഴി ലഭിക്കുന്ന പുണ്യം എനിക്ക് ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ താങ്കൾക്കിഷ്ടപ്പെട്ട ഏത് മാർഗത്തിലും അത് ചെലവഴിക്കാവുന്നതാണ്. അപ്പോൾ പ്രവാചകൻ പറഞ്ഞു അതെ, വളരെ നല്ല ത്, അത് നിങ്ങൾക്ക് ലാഭമുണ്ടാക്കിത്തരുന്ന സ്വത്തായി ഇപ്പോൾ മാറി കഴിഞ്ഞിരിക്കുന്നു. അതിനാൽ നിങ്ങളിലെ അടുത്ത ബന്ധുക്കളിലെ (അർഹർക്ക് തന്നെ) നിങ്ങൾ അത് നൽകുക. അബൂത്വൽഹ(റ) പറയുകയുണ്ടാ യി: ശരി പ്രവാചകരെ, അങ്ങിനെ അദ്ദേഹം അത് തന്റെ പിതൃവ്യൻമാരുടെ മക്കൾക്കും ബന്ധുക്കൾക്കുമായി വീതിച്ചു നൽകി. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ. Bookmark the permalink.