എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ

വുളൂ, കളി, തയമ്മും, വസ്ത്രധാരണം, ചെരിപ്പും ഖുഫയും അണിയൽ, പാൻസ്ധരിക്കൽ, പള്ളിയിൽപ്രവേശിക്കൽ, ബ്രഷ്‌ചെയ്യല്‍ , സുറുമയിടൽ, നഖംമുറിക്കലും, മീശവെട്ടലും, കക്ഷംവൃത്തിയാക്കലും, തലമുണ്ഡനം, നമസ്‌കാരത്തിൽ നിന്ന് സലാം വീട്ടൽ, തിന്നുക, കുടിക്കുക, ഹസ്ത ദാനം ചെയ്യുക, ഹജറുൽ അസ്‌വദ് ചുംബിക്കൽ, ബാത്ത്‌റൂമിൽനിന്ന് പുറപ്പെടൽ, എന്തെങ്കിലം നൽകലും സ്വീകരിക്കലും പോലുള്ള കാര്യങ്ങളിലെല്ലാം വലത്തേതിനെ മുന്തിക്കുക. മുകളിൽ പറഞ്ഞതിന് എതിരായ സന്ദർഭങ്ങളിലെല്ലാംതന്നെ ഇടത്തേതിനെയാണ്മുന്തിക്കേണ്ടത്. ഇടതു ഭാഗത്തേക്ക് തുപ്പുക, ബാത്ത്‌റൂമിലേക്ക് പ്രവേശിക്കുക, പള്ളിയിൽ നിന്ന് പുറപ്പെടുക, ചെരിപ്പ്, ഖുഫ, പാൻസ്, വസ്ത്രം തുടങ്ങിയവ അഴിക്കുക, ശുദ്ധീകരണം, വൃത്തികേടുകൾമാറ്റുക .

അല്ലാഹു പറയുന്നു: ”എന്നാൽ വലതു കയ്യിൽ തന്റെ രേഖ നൽകപ്പെട്ടവൻ പറയും ഇതാ, എന്റെ ഗ്രന്ഥം വായിച്ചു നോക്കൂ”(സൂറത്ത് അൽഹാഖ :19)

”അപ്പോൾ മറ്റൊരു വിഭാഗം വലതു പക്ഷക്കാർ, എന്താണ് ഈ വലതു പക്ഷക്കാരുടെ അവസ്ഥ.മറ്റൊരു വിഭാഗം ഇടതു പക്ഷക്കാർ, എന്താണ് ഈ ഇടതു പക്ഷക്കാരുടെ അവസ്ഥ.” (വാഖിഅ 8,9)

425 ആയിശ(റ)വിൽനിന്ന്, റസൂൽ(സ)തന്റെ എല്ലാകാര്യത്തിലും- ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും, പാദരക്ഷ ധരിക്കുന്നതിലും- വലതുഭാഗത്തെ മുന്തിക്കൽ ഇഷ്ടപ്പെട്ടിരുന്നു. (മുത്തഫഖുൻ അലൈഹി)

426 ആയിശ(റ)വിൽ നിന്ന്, നബി(സ)യുടെ വലതുകൈ അവിടുത്തെ ഭക്ഷണത്തിനും നല്ല കാര്യങ്ങൾക്കുമായിരുന്നു. എന്നാൽ ഇടതുകൈ ശൗച്യത്തിനും മാലിന്യങ്ങൾ നീക്കുന്നതിനുമായിരുന്നു. ( അബൂദാവൂദ്)

427 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ആരെങ്കിലും പാദരക്ഷ ധരിക്കുമ്പോൾ വലതുകാൽ കൊണ്ട് തുടങ്ങുകയും അഴിക്കുമ്പോൾ ഇടത്തേതു കൊണ്ട് തുടങ്ങുകയും ചെയ്യട്ടെ, വലതുകാൽ ആദ്യം ധരിപ്പിക്കപ്പെടുകയും അതിൽനിന്നുതന്നെ അവസാനമായി അഴിക്കുന്നതിനും വേണ്ടിയാണത്. (മുത്തഫഖുൻ അലൈഹി)

428 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുളൂ ചെയ്യുമ്പോഴും വലതു ഭാഗത്ത് നിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.