അഥിതി സൽകാരം

അല്ലാഹു പറഞ്ഞിരിക്കുന്നു: (ഇബ്‌റാഹീമിന്റെ മാന്യരായ അഥിതികളെപറ്റിയുള്ള വാർത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ , അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം. (നിങ്ങൾ)അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ച്) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ തിന്നുന്നില്ലേ?) ( സൂറത്ത് ദാരിയാത്ത്: 24-27)

( ലൂത്വിന്റെ ജനങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പുതന്നെ അവർ ദുർനടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു, എന്റെ ജനങ്ങളേ, ഇതാ എന്റെ പെൺമക്കൾ, അവരാണ് നിങ്ങൾക്ക് കൂടുതൽ പരിശുദ്ധിയുള്ളവർ (അവരെ നിങ്ങൾക്ക് വിവാഹം കഴിക്കാമല്ലോ)അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അഥിതികളുടെ കാര്യത്തിൽ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക, നിങ്ങളുടെ കൂട്ടത്തിൽ വിവേകമുള്ള ഒരു പുരുഷനുമില്ലേ (സൂറത്ത് ഹൂദ് 78)

416 ഖുവൈലിദി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അയാൾ തന്റെ അഥിതിയുടെ ജാഇസയെ ആദരിക്കട്ടെ, അവർ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ എന്താണ് അഥിതിയുടെ ജാഇസ, അദ്ദേഹത്തിന്റെ അന്നത്തെ രാവും പകലുമാണത്, ആഥിത്യം മൂന്നു ദിവസവും. അതിനേക്കാൾ കൂടുതലുള്ളത് ആഥിത്യമരുളുന്നവന് ധർമ്മവുമാണ്. (മുത്തഫഖുൻ അലൈഹി) മുസ്‌ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരവും കൂടി കാണാവുന്നതാണ്. തന്റെ സഹോദരൻ കുറ്റത്തിൽ അകപ്പെടുവോളം അദ്ദേഹത്തിന്റെ അടുക്കൽ (വിരുന്നുകാരനായി) താമസിക്കൽ ഒരു മുസ്‌ലിമിനും അനുവദനീയമല്ല, അപ്പോൾ അവർ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ എങ്ങിനെയാണ്അദ്ദേഹം കുറ്റത്തിൽ അകപ്പെടുക, അദ്ദേഹം പറഞ്ഞു. അഥിതി(വിരുന്നു കാരനായി) അദ്ദേഹത്തിനടുക്കൽ താമസിക്കുക, വിരുന്നുകാരനെ സൽകരിക്കാനുള്ള യാതൊരു വകയും അദ്ദേഹത്തിനടുക്കൽ ഇല്ലാതിരിക്കുകയും ചെയ്യുക,

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.