സുഹൃത്തുക്കളോട് യാത്ര പറയലും പിരിയുമ്പോൾ വസ്വിയ്യത്ത് നൽകലും അവർക്കുള്ള പ്രാർത്ഥനയും

അല്ലാഹു പറഞ്ഞു,: (ഇബ്‌റാഹീമും(അ) യഅ്ഖൂബും(അ) അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരെഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിന് കീഴ്‌പെടുന്ന വരായി (മുസ്‌ലിംകളായി) ക്കൊണ്ട ല്ലാതെ നിങ്ങൾ മരിക്കാൻ ഇടയാകരുത്. (ഇങ്ങിനെയാണ്അവർ ഓരോരുത്തരും ഉപദേശിച്ചത്)എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ്നിങ്ങൾ ആരാധിക്കുക എന്ന് യഅ്ഖൂബ്(അ) മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവർ പറഞ്ഞു, താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെ യും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും, ഞങ്ങൾ അവന് കീഴ്‌പ്പെട്ട് ജീവിക്കുന്നവരുമായിരിക്കും. (സൂറത്തുൽ ബഖറ: 132,1330)

419 മാലിക്ക്‌നു ഹുവൈരിഥി(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ ഞങ്ങൾ പ്രവാചക(സ)ന്റെ അരികിൽ ചെന്നു, സമപ്രായക്കാരായ ഞങ്ങൾ ഇരുപത് ദിവസം അവിടെ താമസിച്ചു. ഞങ്ങൾ വിട്ടേച്ച് പോന്ന സ്വന്തക്കാരെ കുറിച്ചുള്ള ആഗ്രഹം മനസ്സിലാക്കിയ ദയാലുവും സൗമ്യശീലനുമായ പ്രവാചകൻ(സ) അവരെ കുറിച്ച് അന്വോഷിച്ചു. വിവരംഅറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു. നിങ്ങൾ അവരിലേക്ക് തിരിച്ചു പോവുകയും അവരോടൊന്നിച്ച് താമസിക്കുകയും അവരെ പഠിപ്പിക്കുകയും അവരോട് സദാചാരം കൽപ്പിക്കുകയും ചെയ്യുക, നമസ്‌കാരസമയമായാൽ നിങ്ങളിൽ നിന്ന് ഒരാൾ ബാങ്ക് കൊടുക്കുക അവരിൽ നിങ്ങളിൽ ഏറ്റവും വലിയവർ നേതൃത്വം നൽകി നമസ്‌കരിക്കുകയും ചെയ്യുക. (മുത്തഫഖുൻ അലൈഹി) ബുഖാരിയുടെ റിപ്പോർട്ടിൽ ഞാൻ ഏതുപോലെ നമസ്‌കരിക്കുന്നത് നിങ്ങൾ കണ്ടുവോ അത്‌പോലെ നിങ്ങൾ നമസ്‌കരിക്കുക എന്നുകൂടിയുണ്ട്.

420 സാലിംവിൽ നിന്ന്. അബ്ദുള്ളാഇബ്‌നു ഉമർ യാത്ര ഉദ്ദേശിക്കുന്ന വ്യക്തിയോട് ഇപ്രകാരം പറയാറുണ്ടായിരുന്നു, ഇങ്ങോട്ട് അടുത്ത് വരൂ, നബി(സ)ഞങ്ങളോട് യാത്ര പറയാറുണ്ടായിരുന്ന രൂപത്തിൽ ഞാൻ നിന്നോട് യാത്രപറയാം, അദ്ദേഹം പറയാറുണ്ടായിരുന്നു, (നിന്റെ മതത്തേയും അമാനത്തിനേയും കാര്യങ്ങളുടെ പര്യാവസാനത്തേയും ഞാൻ അല്ലാഹുവിനോടു പ്രാർത്ഥിക്കുന്നു (തിർമുദി )

421 അനസ്‌(റ)വിൽ നിന്ന്, അദ്ദേഹം പറഞ്ഞു. യാത്ര ഉദ്ദേശിച്ച ഒരാൾ നബി(സ)യുടെ അടുക്കൽ വന്ന്‌കൊണ്ട് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ യാത്ര ഉദ്ദേശിക്കുന്നു, എനിക്ക് എന്തെങ്കിലും പാഥേയം നൽകിയാലും. അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു, അല്ലാഹു നിനക്ക് ഭക്തി വർദ്ധിപ്പിച്ചു തരട്ടെ, വീണ്ടും അയാൾ കൂടതലായി പാഥേയം അവശ്യപ്പെട്ടു, അപ്പോൾ അവിടുന്ന് നിന്റെ പാപങ്ങളെയെല്ലാം പൊറുക്കപ്പെടട്ടെ എന്ന് പ്രാർത്ഥിച്ചു .വീണ്ടും അയാൾ കൂടതലായി പാഥേയം അവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു, നീ എവിടെയായിരുന്നാലും അല്ലാഹു നിനക്ക് കാര്യങ്ങൾ എളുപ്പമാക്കിത്തരട്ടെ എന്ന് പ്രാർത്ഥിച്ചു. (തിർമുദി )

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.