അഭിനന്ദിക്കലും സന്തോഷവാർത്ത അറിയിക്കലും സുന്നത്ത്‌

അല്ലാഹു പറയുന്നു: സംസാരം (എല്ലാം) ശ്രദ്ധിച്ചു കേൾക്കുകയും അവയിൽ നിന്ന് നല്ലത് പിമ്പറ്റുകയും ചെയ്യുന്ന ദാസൻമാർക്ക് സന്തോഷവാർത്ത അറിയിക്കുക. (സൂറത്ത് സുമർ :18)

(തന്റെ കാരുണ്യംകൊണ്ടും സംതൃപ്തികൊണ്ടും നിത്യാനുഗ്രഹങ്ങളുള്ള സ്വർഗ്ഗം കൊണ്ടും അവരുടെ രക്ഷിതാവ് അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു) സൂറത്ത് സുമർ : 17)

(നിങ്ങൾക്ക് വാഗ് ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക ) (സൂറത്ത് ഫുസ്വിലത്ത്: 30)

(വിവേകശാലിയായ ഒരു കുട്ടിയെകൊണ്ട് നാം അദ്ദേഹത്തിന സന്തോഷവാർത്ത അറിയിക്കുകയുണ്ടായി. (സൂറത്ത് സ്വാഫാത്ത് :101)

(ഇബ്‌റാഹീംനബി(അ)യുടെ അടുക്കൽ നമ്മുടെ ദൂതൻമാർ സന്തോഷവാർത്ത അറിയിക്കാനായി എത്തിയ സന്ദർഭം (ഹൂദ് :69)

അദ്ദേഹത്തിന്റെ (ഇബ്‌റാഹീംനബി(അ)യുടെ ഭാര്യ ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഇസ്ഹാഖിനെകൊണ്ടും ഇസ്ഹാഖിനുശേഷം യഅ്ഖൂബിനെകൊണ്ടും നാം അവർക്ക് സന്തോഷവാർത്ത അറിയിച്ചു(സൂറത്ത് ഹൂദ് :71)

മിഹ്‌റാബിൽ നമസ്‌കാരം നിർവ്വഹിച്ചു കൊണ്ടിരിക്കുമ്പോൾ മലക്കുകൾ അദ്ദേഹത്തെ (സകരിയ്യയെ) വിളിച്ചുകൊണ്ട് (യഹ്‌യ(അ)യെ കൊണ്ട് അങ്ങേക്ക് അല്ലാഹു സന്തോഷ വാർത്ത അറിയിക്കുന്നു എന്ന് പറഞ്ഞു (ആലു ഇംറാൻ:39)

അല്ലാഹു പറഞ്ഞു, മർയമേ, അല്ലാഹു നിനക്ക് മസീഹ് എന്ന് പേരുള്ള ഒരു വചനത്താൽ സന്തോഷ വാർത്ത അറിയിക്കുന്നു എന്ന് മലക്കുകൾ പറഞ്ഞ സന്ദർഭം സ്മരണീയമാണ്. (ആലു ഇംറാൻ:45) ഈ വിഷയം പരാമർശിക്കപ്പെടുന്ന ധാരാളം സൂക്തങ്ങൾ നമുക്ക് കാണാവുന്നതാണ്.

417 അബ്ദുല്ലാഹ് ഇബ്‌നു അബീ ഔഫാ(റ)യിൽ നിന്ന് നിവേദനം: ശബ്ദകോലാഹലങ്ങളും പ്രയാസങ്ങളും നേരിടാത്ത സ്വർഗ്ഗത്തിൽ മുത്തിനാലുള്ളൊരു ഭവനം കൊണ്ട് ഖദീജ(റ)വിന് നബി(സ) സന്തോഷവാർത്ത അറിയിച്ചു. (മുത്തഫഖുൻ അലൈഹി)

418 അബൂമൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദതനം: അദ്ദേഹം തന്റെ വീട്ടിൽ നിന്ന് വുളു ചെയ്യുകയും അവിടെ നിന്ന് പുറപ്പെടുകയും ”ഇന്ന് ഞാൻ പ്രവാചകരോടൊപ്പം തന്നെ കഴിഞ്ഞുകൂടും” എന്ന് പറയുകയും ചെയ്തു. അങ്ങിനെ പള്ളിയിലെത്തി നബി(സ)യെ കുറിച്ച് അന്യോഷിച്ചിപ്പോൾ അദ്ദേഹം പള്ളിയിൽ നിന്ന് പുറത്തു പോയമാർഗ്ഗം അവിടെയുള്ളവർ അദ്ദേഹത്തിന് കാണിച്ചു കൊടുത്തു. ഉടനെ ഞാൻ നബി(സ)പുറത്തു പോയ വഴിയിലൂടെ അദ്ദേഹത്തെ അന്വോഷിച്ചു പുറപ്പെട്ടു. എന്നാൽ അദ്ദേഹം അരീസ് കിണറിന് അടുത്ത് എത്തിയിരുന്നു. ഞാനപ്പോൾ വാതിലിനടുത്ത് തന്നെ ഇരുന്നു. നബി(സ)മലമൂത്രവിസർജ്ജനം കഴിഞ്ഞ് പുറത്ത് വന്ന് വുളൂഅ് ചെയ്യാനായി തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോയി. അപ്പോൾ നബി(സ)തന്റെ കാലുകൾ അരീസ് കിണറ്റിലേക്ക് താഴ്ത്തിയിട്ട് ഇരിഇരിക്കുകയായിരുന്നു. അവിടുത്തെ കണംകാലുകളിൽ നിന്ന് വസ്ത്രം നീക്കിയിട്ടുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന് സലാം പറയുകയും അവിടെ നിന്ന് പിൻമാറി വാതിലിനടുത്ത് വന്നിരിക്കുകയും ചെയ്തു. ശേഷം ഞാൻ സ്വയം പറഞ്ഞു. ഇന്ന് ഞാൻ നബി(സ)യുടെ വാതിലിനരികിൽ കാവൽകാരനായി നിൽക്കും. അപ്പോൾ അബൂബക്കർ(റ)വരികയും വാതിലിൽ മുട്ടുകയും ചെയ്തു. ആരാണത് എന്ന് ഞാൻ ചോദിച്ചു. അബൂബക്കർ(റ) എന്ന് അദ്ദേഹം മറുപടിയുംപറഞ്ഞു. താങ്കൾ അവിടെ നിൽക്കൂ എന്ന് ഞാൻ പറഞ്ഞു. ശേഷം നബി(സ)യോട് അനുവാദം ചോദിക്കുവാനായി പോവുകയും പ്രവാചകരേ, അബൂബക്കർ(റ)ഇതാ അനുവാദം ചോദിക്കുന്നു എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയും സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക എന്ന് അവിടുന്ന് പറഞ്ഞു. അപ്പോൾ ഞാൻ അബൂബക്കർ(റ)വിന്റെ അടുക്കൽ വരികയും കടന്നുവരൂ, നബി(സ) താങ്കൾക്ക് സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിരിക്കുന്നു എന്ന് പറയുകുയും ചെയ്തു. ഉടനെ അബബൂബക്കർ(റ) പ്രവേശിക്കുകയും നബി(സ)യുടെ വലതു ഭാഗത്ത് വന്നിരിക്കുകയും ചെയ്തു. നബി(സ)യെപ്പോലെ കിണറ്റിലേക്ക് കാലിട്ടുകൊണ്ടും കണംകാലുകൾ വെളിവാക്കിക്കൊണ്ടുമായിരുന്നു അദ്ദേഹവും ഇരുന്നത്.പിന്നീട് ഞാൻ മടങ്ങിച്ചെന്ന് വാതിലിനരികിൽ കാവൽകാരനായിനിന്നു. ഞാൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എന്റെ സഹോദരൻ എന്റെ കൂടെ പുറപ്പെടാനായി വുളൂഅ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ സ്വയം പറഞ്ഞു, അല്ലാഹു ഇന്നയാൾക്ക് നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ഇവിടെ അല്ലാഹു കൊണ്ടുവരും. ഉടനെ ഒരാൾ വാതിലിൽ മുട്ടി. ആരാണത് എന്ന് ഞാൻ ചോദിച്ചു. ഉമർ(റ) എന്ന് അദ്ദേഹം മറുപടിയുംപറഞ്ഞു. താങ്കൾ അവിടെ നിൽക്കൂ എന്ന് ഞാൻ പറഞ്ഞു. ശേഷം നബി(സ)യോട് അനുവാദം ചോദിക്കുവാനായി പോവുകയും, പ്രവാചകരേ, ഉമർ(റ) ഇതാ അനുവാദം ചോദിക്കുന്നു എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയും സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക എന്ന് അവിടുന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഉമർ വിന്റെ അടുക്കൽ വരികയും കടന്നുവരൂ, നബി(സ)താങ്കൾക്ക് സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിരിക്കുന്നു എന്ന് പറയുകുയും ചെയ്തു. ഉടനെ ഉമർ പ്രവേശിക്കുകയും നബി(സ)യുടെ ഇടതുഭാഗത്ത് വന്നിരിക്കുകയും ചെയ്തു. നബി(സ)യെപ്പോലെ കിണറ്റിലേക്ക് കാലിട്ടു കൊണ്ടായിരുന്നു അദ്ദേഹം ഇരുന്നത്.

പിന്നീട് ഞാൻ മടങ്ങിച്ചെന്ന് വാതിലിനരികിൽ കാവൽകാരനായി നിന്നു. അപ്പോൾ ഞാൻ സ്വയം പറഞ്ഞു, അല്ലാഹു ഇന്നയാൾക്ക് നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ഇവിടെ അല്ലാഹു കൊണ്ടുവരും. ഉടനെ ഒരാൾ വാതിലിൽ മുട്ടി. ആരാണത് എന്ന് ഞാൻ ചോദിച്ചു. ഉസ്മാൻ(റ) എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. താങ്കൾ അവിടെ നിൽക്കൂ എന്ന് ഞാൻ പറഞ്ഞു. ശേഷം നബി(സ)യോട് അനുവാദം ചോദിക്കുവാനായി പോവുകയും, പ്രവാചകരേ, ഉസ്മാൻ(റ) ഇതാ അനുവാദം ചോദിക്കുന്നു എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയും സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും അദ്ദേഹത്തെ ഒരു മഹാവിപത്ത് ബാധിക്കുമെന്ന് അറിയിക്കുകയും ചെയ്യുക എന്ന് അവിടുന്ന് പറയുകയും ചെയ്തു. അപ്പോൾ ഞാൻ ഉസ്മാൻ(റ)വിന്റെ അടുക്കൽ വരികയും കടന്നുവരൂ, നബി(സ) താങ്കൾക്ക് സ്വർഗ്ഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിരിക്കുന്നു എന്നും ഒരു മഹാവിപത്ത് താങ്കൾക്ക് ബാധിക്കുമെന്നും അറിയിക്കുകയും ചെയ്തു. ഉടനെ ഉസ്മാൻ(റ) പ്രവേശിക്കുകയും കിണറ്റിനരികിൽ സ്ഥലം നിറഞ്ഞു കവിഞ്ഞതിനാൽ നബി(സ)ക്ക് അഭിമുഖമായി മറുഭാഗത്ത് ഇരിക്കുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.