ആരാധനസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ ശാന്തതയും ഗാംഭീര്യവുംഉണ്ടായിരിക്കൽ

അല്ലാഹു പറഞ്ഞിരിക്കുന്നു: (വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മ നിഷ്ഠയിൽ നിന്ന് ഉണ്ടാകുന്നതത്രെ,) (സൂറത്ത് ഹജ്ജ്: 32)

414 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:, നമസ്‌കാരത്തിന് ഇഖാമത്ത്‌ വിളിക്കപ്പെട്ടാൽ നിങ്ങൾ അതിലേക്ക് ധൃതിയിൽ പോകരുത്, നടന്നും ശാന്തമായും അതിന് നിങ്ങൾ പുറപ്പെടുക, ശേഷം കിട്ടിയത് നമസ്‌കരിക്കുക, നഷ്ടപ്പെടുന്നത് പൂർത്തീകരിക്കുകയും ചെയ്യുക, (മുത്തഫഖുൻ അലൈഹി)

415 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: തിരക്കേറിയ അറഫാ ദിവസം നബി(സ)യുടെ കൂടെ ആയിരിക്കുമ്പോൾ പിൻഭാഗത്തുനിന്നായി അതിശക്തമായ ശബ്ദത്തിൽ ഒരാൾ ഒട്ടകത്തെ ആക്ഷേപിക്കുന്ന സ്വരവും അടിക്കുന്ന ശബ്ദവും അവിടുന്ന് കേൾക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ജനങ്ങളേ, ശാന്തരാവുക, പുണ്യം എന്നാൽ നഷ്ടം വരുത്തലല്ല, (ബുഖാരി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.