ഉപദേശത്തിൽ മിതത്വം പാലിക്കൽ

അല്ലാഹു പറയുന്നു. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക (സൂറത്ത് നഹൽ: 125)

410 സഖീഖ് ബ്നു സലമ(റ)വിൽനിന്ന് നിവേദനം: എല്ലാവ്യഴാഴ്ചകളിലും ഒരു പ്രാവശ്യം ഇബ്‌നു മസ്ഊദ്ഞങ്ങളെ ഉപദേശിക്കാറുണ്ടാ യിരുന്നു, അങ്ങിനെ ഒരാൾ പറഞ്ഞു, അബ്ദുറഹ്മാൻ എല്ലാ ദിവസവും നിങ്ങളുടെ ഉപദേശം ഞങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു: അത് നിങ്ങൾക്ക് അരോചകമായിത്തീരുമെന്നു ഞാൻ ഭയപ്പടുന്നതു കൊണ്ടാണ് ഞാൻ അപ്രകാരം ചെയ്യാതിരിക്കുന്നത്, അക്കാരണം കൊണ്ടായിരുന്നു നബി(സ) ഞങ്ങളെ ദിനം പ്രതി ഉപദേശിക്കാ തിരുന്നത്. (മുത്തഫഖുൻ അലൈഹി)

411 അമ്മാറ് (ബ്‌നു യാസർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്, സുദീർഘമായി നമസ്‌കരിക്കുന്നതും സംക്ഷിപ്തമായി പ്രഭാഷണം നടത്തുന്നതും ഒരാളുടെ വിജ്ഞാനത്തിന്റെ ലക്ഷണമാകുന്നു, അതിനാൽ നിങ്ങൾ സുദീർഘമായി നമസ്‌കരിക്കുകയും സംക്ഷിപ്തമായി പ്രഭാഷണം നടത്തുകയും ചെയ്യുക (മുസ്‌ലിം)

412 മുആവിയത്ത് ബ്‌നു അൽഹകം സുല്ലമി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞങ്ങൾ നബി(സ)യുടെ കൂടെ നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോൾ ഒരാൾ തുമ്മുകയും ഞാൻ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് (അല്ലാഹു നിങ്ങൾക്ക് കാരുണ്യം ചൊരിയട്ടെ എന്ന്) പറയുകയും ചെയ്തു. അപ്പോൾ ജനങ്ങളെല്ലാം ഞാൻ എന്തോ അരുതാത്തത് ചെയ്ത പോലെ എന്നിലേക്ക് ദേഷ്യത്തോടെ നോക്കാൻ തുടങ്ങി, അത് കണ്ട് ഞാൻ അവരോടായി പറഞ്ഞു, നിങ്ങൾ എന്തിനാണ് എന്നെ നോക്കുന്നത്? ഉടനെ അവർ തങ്ങളുടെ കൈകൾ അവരവരുടെ തുടയിൽ അടിച്ചുകൊണ്ട് എന്നോട് മൗനം പാലിക്കാനായി സൂചിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ മൗനം പാലിക്കുകയും ചെയ്തു. എന്നാൽ നമസ്‌കാര ശേഷം ഏറ്റവും നല്ല ഒരു ഗുരുനാഥനായിട്ടാണ് എനിക്ക് പ്രവാചകൻ(സ)യെകാണാൻ കഴിഞ്ഞത്. അവിടുന്ന് എന്നെ ശകാരിക്കുകയോ അടിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തില്ല. മറിച്ച് അവിടുന്ന് പറഞ്ഞു. നിശ്ചയയം ഈ നമസ്‌കാരത്തിൽ ജനങ്ങളോടുള്ള സംസാരം പാടില്ലാത്തതാകുന്നു. അതിൽ തക്ബീറുകളും തസ്ബീഹുകളും ഖുർആൻ പാരായണവും മാത്രമേ ആകാവൂ. അപ്പോൾ ഞാൻ പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ഈ അടുത്ത കാലത്തായി ഇസ്‌ലാമിലേക്ക് കടന്നുവന്ന വ്യക്തിയാണ്. മുമ്പു ഞങ്ങൾ അന്ധകാര കാലഘട്ടത്തിലായിരിക്കേ ഞങ്ങളിൽ ചിലർ ശകുനം നോക്കുന്നവരെ സമീപിച്ചിരുന്നു, അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, അവരെ നിങ്ങൾ സമീപിക്കരുത്, ഞങ്ങളിൽ ചിലർ ലക്ഷണം നോക്കുന്നവരെ സമീപിച്ചിരുന്നു, അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, അത് അവരുടെ മനസ്സിലുള്ള ചില ശീലമാണ്, അതിലൂടെ യാതൊന്നും തടുക്കുകയില്ല, (മുസ്‌ലിം)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.