കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.

അല്ലാഹു പറഞ്ഞിരിക്കുന്നു. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (ആലു ഇംറാൻ :159)
തങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും (സൂറത്ത് ശൂറാ: 38)

422 ജാബിർ ഇബ്‌നു അബ്ദുല്ല(റ)പറയുന്നു: എല്ലാകാര്യങ്ങളിലും ഏതാണ് ഗുണകരം എന്ന് അറിയാനുള്ള പ്രാർത്ഥന ഖുർആനിലെ ഒതു സൂറത്തിനെ പോലെ നബി(സ)ഞങ്ങളെ പഠിപ്പിച്ചിരുന്നു. അവിടുന്നുപറഞ്ഞു: നിങ്ങൾ ഒരു കാര്യം ഉദ്ദേശിച്ചാൽ ഐഛീകമായി രണ്ടു റകഅത്ത് നമസ്‌കരിക്കുക. പിന്നീട് ഇപ്രകാരം പ്രാർത്ഥിക്കണം. അല്ലാഹുവേ നിന്റെ സൂക്ഷ്മ ജ്ഞാനം കൊണ്ട് ഞാനിതാ നൻമ്മയെ ചോദിക്കുന്നു. നിന്റെ കഴിവിനെ കൊണ്ട് ഞാനിതാ കഴിവിനെയും ചോദികന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാനിതാ ചോദിക്കുന്നു. നിശ്ചയം നീയാണ്ശക്തൻ. ഞാൻ ശക്തിയില്ലാത്തവനാണ്. നീ അറിയുന്നവനും ഞാൻ അറിയാത്തവനുമാണ്. അദൃശ്യങ്ങൾ നന്നായി അറിയുന്നവനാണു നീ. അല്ലാഹുവെ ഈ കാര്യം (കാര്യം എടുത്തു പറയുക) എനിക്ക് എന്റെ മതപരമായും എന്റെ ജീവിതത്തിനും പര്യവസാനത്തിലും എന്നോ, ഭൗതികവും പാരത്രികവുമായ ജീവിതത്തിനും എന്നോ എനിക്ക് ഗുണകരമാണെങ്കിൽ അത് എനിക്ക് നൽകേണമേ. അത് എനിക്ക് സൗകര്യപ്പെടുത്തുകയും എനിക്കതിൽ അനുഗ്രഹം ചൊരികയും ചെയ്യേണമേ. അതല്ല, ഈ കാര്യം എന്റെ മതത്തിനും ജീവിതത്തിനും എന്റെ പര്യാവസാനത്തിനും (എന്റെ ഭൗതികവും പാരത്രികവുമായ ജീവിതത്തിനും) ദോഷമാണെന്നാണ് നീ അറിയുന്നതെങ്കിൽ അത് എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ ഒഴിവാക്കേണമേ. പിന്നെ നൻമ എവിടെയാണെങ്കിലും അത് എനിക്ക് നിർണ്ണയിച്ചു തരികയും അതിലെനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യണമേ. (ബുഖാരി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.