Monthly Archives: January 2013

സ്ത്രീയോ പുരുഷനോ തങ്ങളുടെ മുടി കറുപ്പിക്കൽ വിലക്കപ്പെട്ടിരിക്കുന്നു.

950. ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ(റ)വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സ്ത്രീയോ പുരുഷനോ തങ്ങളുടെ മുടി കറുപ്പിക്കൽ വിലക്കപ്പെട്ടിരിക്കുന്നു.

പിശാചിനോടും സത്യനിഷേധികളോടും സാദൃശ്യം കാണിക്കൽ നിഷിദ്ധം

948. ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ ഇടത് കൈകൊണ്ട് ഭക്ഷിക്കരുത്. നിശ്ചയം പിശാച് ഇടത് കൈകൊണ്ടാണ് ഭക്ഷിക്കുന്നത്. (മുസ്‌ലിം) 949. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജൂതരും കൃസ്ത്യാനികളും അവരുടെ മുടി ചായം കൊടുക്കാറില്ല. നിങ്ങൾ അവരോട് എതിരാവുക. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പിശാചിനോടും സത്യനിഷേധികളോടും സാദൃശ്യം കാണിക്കൽ നിഷിദ്ധം

പുരുഷൻ സ്ത്രീയുടെ വേഷം അണിയലും സ്ത്രീ പുരുഷന്റെ വേഷം അണിയലും നിഷിദ്ധമാണ്.

946. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ വേഷം അണിയുന്ന പുരുഷനേയും പുരുഷന്റെ വേഷം അണിയുന്ന സ്ത്രീയേയും നബി(സ)ശപിച്ചിരിക്കുന്നു. (ബുഖാരി) 947. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: രണ്ടു വിഭാഗം ജനങ്ങൾ നരകത്തിലാണ്. അവരെ ഞാൻ കിണ്ടിട്ടില്ല. അവരിൽ ഒരു വിഭാഗം പശുവിന്റെ വാലുപോലുള്ള ചാട്ടവാറേന്തി മനുഷ്യരെ അടിക്കുന്നവരാണ് ,മറ്റൊരു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പുരുഷൻ സ്ത്രീയുടെ വേഷം അണിയലും സ്ത്രീ പുരുഷന്റെ വേഷം അണിയലും നിഷിദ്ധമാണ്.

അന്യ സ്ത്രീകളുമായി ഒറ്റപ്പെടൽ നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു. ”നിങ്ങൾ അവരോട് (നബി(സ)യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ ഒരു മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക.” (അഹ്‌സാബ് : 53) 945. ഉഖ്ത്ത്‌നു ആമിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നത് സൂക്ഷിക്കണം. അപ്പോൾ അൻസാറുകളി ൽപെട്ട ഒരാൾ ചോദിച്ചു. ഭർത്താവിന്റെ അടുത്ത ബന്ധുക്കളാണെങ്കിലോ? അദ്ദേഹം പറഞ്ഞു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അന്യ സ്ത്രീകളുമായി ഒറ്റപ്പെടൽ നിഷിദ്ധമാണ്.

അന്യ സ്ത്രീകളിലേക്ക് നോക്കുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”(നബി(റ)യേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക”.(നൂർ :30) ”കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ച് വെക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു” (ഗാഫിർ :19) ‘ ”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. ”(ഇസ്‌റാഅ്: 36) ”തീർച്ചയായും നിന്റെ രക്ഷിതാവ് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അന്യ സ്ത്രീകളിലേക്ക് നോക്കുന്നത് നിഷിദ്ധം

പ്രകടന തൽപരത നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. ” (ബയ്യിന :5) ”സത്യവിശ്വാസികളേ, (കൊടുത്തത്)എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത് ” (ബഖറ :264) ”അവർ നമസ്‌കാരത്തിന് നിന്നാൽ ഉദാസീനരായിക്കൊണ്ടും, … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പ്രകടന തൽപരത നിഷിദ്ധം

പലിശ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. (പലിശ തിന്നുന്നവർ പിശാച്ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച് ) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പലിശ നിഷിദ്ധം

അനാഥയുടെ സ്വത്ത് ഭുജിക്കൽ കഠിന പാപമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു. ”തീർച്ചയായും അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവർക്ക് അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തി എരിയുന്നതുമാണ്. (നിസാഅ് : 10 ) ”ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്.'(അൻആം :152) അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അനാഥയുടെ സ്വത്ത് ഭുജിക്കൽ കഠിന പാപമാണ്.

ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് തിരിച്ചുവാങ്ങൽ കറാഹ ത്താണ്, സന്താനങ്ങൾക്ക് ദാനം നൽകലും അത് തിരിച്ചെടുക്കലും, ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങലും കറാഹത്ത്, സകാത്ത് പ്രായശ്ചിത്തം എന്നിവ നൽകിയ വസ്തുക്കൾ പിന്നീട് അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങൽ കറാഹത്താണ്.

936. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ദനം നൽകിയത് തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്ന നായക്ക് തുല്യമാണ്. (മുത്തഫഖുൻ അലൈഹി) 937 ഉമർ ബ്‌നുൽഖത്താബ്‌(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ ഒരു കുതിരയെ മറ്റൊരാൾക്ക് ദാനം നൽകി. എന്നാൽ അയാൾ അതിനെ വേണ്ട പോലെ ഗൗനിച്ചില്ല. അപ്പോൾ അത് തിരിച്ചുവാങ്ങുവാൻ ഞാൻ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് തിരിച്ചുവാങ്ങൽ കറാഹ ത്താണ്, സന്താനങ്ങൾക്ക് ദാനം നൽകലും അത് തിരിച്ചെടുക്കലും, ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങലും കറാഹത്ത്, സകാത്ത് പ്രായശ്ചിത്തം എന്നിവ നൽകിയ വസ്തുക്കൾ പിന്നീട് അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങൽ കറാഹത്താണ്.

കഴിവുള്ളവർ കടം നീട്ടിക്കൊണ്ട് പോകുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”വിശ്വസിച്ചേൽപിക്കപ്പെട്ട അമാനത്തുകൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. (നിസാഅ്: 58) (ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ (വല്ലതും)വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസ മർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റട്ടെ. (ബഖറ: 283) 935. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കഴിവുള്ളവൻ കടം വീട്ടാൻ അമാന്തം കാണിക്കുന്നത്‌ അക്രമമാണ്. നിങ്ങൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കഴിവുള്ളവർ കടം നീട്ടിക്കൊണ്ട് പോകുന്നത് നിഷിദ്ധം