അല്ലാഹു പറഞ്ഞിരിക്കുന്നു.
”തീർച്ചയായും അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവർക്ക് അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തി എരിയുന്നതുമാണ്. (നിസാഅ് : 10 )
”ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്.'(അൻആം :152)
അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടുജീവിതം നയിക്കുകയാണെങ്കിൽ (അതിൽ തെറ്റില്ല.)അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ? നാശമുണ്ടാക്കുന്നവനെയും നൻമ വരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്”.(ബഖറ :220)
938 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാശകാരികളായ ഏഴുകാര്യത്തിൽ നിന്ന് നിങ്ങൾ അകന്നിരിക്കണം. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ ഏതാണവ? അവിടുന്നു പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കുക, സിഹ്‌റ്, അർഹതയില്ലാതെ അല്ലാഹു പവിത്രമാക്കിയ ആത്മാക്കളെ കൊല്ലുക, പലിശതിന്നുക, അനാഥയുടെ ധനം ഭക്ഷിക്കുക, യുദ്ധക്കളത്തിൽനിന്ന് തിരിഞ്ഞോടുക, അശ്രദ്ധരും സത്യവിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നിവയാണവ. (മുത്തഫഖുൻ അലൈഹി)