അല്ലാഹു പറഞ്ഞിരിക്കുന്നു.
”വിശ്വസിച്ചേൽപിക്കപ്പെട്ട അമാനത്തുകൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. (നിസാഅ്: 58)
(ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ (വല്ലതും)വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസ മർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റട്ടെ. (ബഖറ: 283)
935. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കഴിവുള്ളവൻ കടം വീട്ടാൻ അമാന്തം കാണിക്കുന്നത് അക്രമമാണ്. നിങ്ങൾ ഒരു ധനാഢ്യന്റെ അടുക്കൽ ഏൽപ്പിക്കപ്പെട്ടാൽ അവൻ അത് സ്വീകരിച്ചു കൊള്ളട്ടെ. (മുത്തഫഖുൻ അലൈഹി)