946. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ വേഷം അണിയുന്ന പുരുഷനേയും പുരുഷന്റെ വേഷം അണിയുന്ന സ്ത്രീയേയും നബി(സ)ശപിച്ചിരിക്കുന്നു. (ബുഖാരി)
947. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: രണ്ടു വിഭാഗം ജനങ്ങൾ നരകത്തിലാണ്. അവരെ ഞാൻ കിണ്ടിട്ടില്ല. അവരിൽ ഒരു വിഭാഗം പശുവിന്റെ വാലുപോലുള്ള ചാട്ടവാറേന്തി മനുഷ്യരെ അടിക്കുന്നവരാണ് ,മറ്റൊരു വിഭാഗം ചായുകയും ചെരിയുകയും ചെയ്യുന്ന ഒട്ടകപ്പൂഞ്ഞകൾ പോലെയുള്ള തലയുള്ള സ്ത്രീകളാണ്. അവർ ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരും വസ്ത്രം ധരിച്ചവരാണെങ്കിലും നഗ്‌നകളുമാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ അതിന്റെ പരിമളം ആസ്വദിക്കുകയോ ചെയ്യുന്നതല്ല. അതിന്റെ സൗരഭ്യം ഇത്രയിത്ര വഴിയകലത്തിൽ നിന്നുതന്നെ അനുഭവിക്കാൻ കഴിയുന്നതാണ്. (മുസ്‌ലിം)